Tuesday, 19 October 2021

വായന


Text Formatted

കുട്ടികളുടെ കളിപ്പാട്ട സമരം ഗാന്ധി കൈകാര്യം ചെയ്ത വിധം

കളിപ്പാട്ടങ്ങളിലൂടെ കുട്ടികളുടെ മനസ്സിലേക്ക് അഹിംസയുടെ പ്രകാശം പരത്തുന്ന ഒരു പുസ്തകത്തിന്റെ വായനയിലൂടെ, ഗാന്ധിയുടെ കാലത്ത് സബര്‍മതിയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ഒരു കളിപ്പാട്ട സമരത്തെ ഓര്‍മിപ്പിക്കുകയാണ് ലേഖകന്‍

Image Full Width
Text Formatted

റെ ദിവസങ്ങളായി മേശപ്പുറത്തുണ്ടായിരുന്നുവെങ്കിലും സുബിദിന്റെ പുസ്തകം- Ahimsa Toys for Learning and Unlearning വായിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അസൂയാര്‍ഹമായ ലാളിത്യം, ഭാഷയിലും ദര്‍ശനത്തിലും, പുസ്തകത്തിലുടനീളം കാണാന്‍ കഴിഞ്ഞുവെന്നത് ഒരു മുഴുസമയ വായനക്കാരനെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കി. ഒരുപക്ഷേ കുട്ടികളുമായി സംവദിക്കാനുള്ള സുബിദിന്റെ പ്രത്യേക കഴിവില്‍ നിന്ന് ഉടലെടുത്തതായിരിക്കാം ഈ ഭാഷാശൈലി. 
‘Ahimsa Toys' എന്ന തലക്കുറിയില്‍ നിന്നുതന്നെ പുസ്തകത്തിന്റെ ജൈവ രാഷ്ട്രീയം വ്യക്തമാകുന്നുണ്ട്.

വര്‍ത്തമാനകാലം മുന്നോട്ടുവെക്കുന്ന  ‘വലിച്ചെറിയല്‍' സംസ്‌കാരത്തെക്കുറിച്ച്, അത് കുഞ്ഞുങ്ങളിലും പ്രകൃതിയിലും സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് അയത്‌നലളിതമായി പുസ്തകത്തിലൂടെ സുബിദ് സംസാരിക്കുന്നു; അവരോടുള്ള ചോദ്യങ്ങളിലൂടെ, ഒന്നും അടിച്ചേല്‍പ്പിക്കാതെ, ഉത്തരം കണ്ടെത്താന്‍ അവരെ സഹായിക്കുന്നതിലൂടെ. 

വിപണികള്‍ ജീവിതമൂല്യം നിര്‍ണയിക്കുന്ന ഒരു കാലത്താണ് മാലിന്യത്തെയും പുനഃചംക്രമണത്തെയും സംബന്ധിച്ച ലളിതവ്യാഖ്യാനങ്ങള്‍ സുബിദ് പുതുതലമുറയുമായി പങ്കുവെക്കുന്നത്. 

നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെയും അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും കളികളിലെ ഹര്‍ഷാതിരേകത്തേയും കണക്കിലെടുക്കാത്ത, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വില്‍ക്കാൻ ഹിംസയെ മഹത്വവല്‍ക്കരിക്കുന്ന ടെലിവിഷന്‍ പ്രോഗ്രാമുകള്‍ അടക്കം തയ്യാറാക്കുന്ന ഒരു സമ്പദ് വ്യവസ്ഥയിലും സാംസ്‌കാരിക ചുറ്റുപാടുകളിലുമാണ് നാം ജീവിക്കുന്നത്. വിപണികള്‍ ജീവിതമൂല്യം നിര്‍ണയിക്കുന്ന ഒരു കാലത്താണ് മാലിന്യത്തെയും പുനഃചംക്രമണത്തെയും സംബന്ധിച്ച ലളിതവ്യാഖ്യാനങ്ങള്‍ സുബിദ് പുതുതലമുറയുമായി പങ്കുവെക്കുന്നത്. 

‘Ahimsa Toys'