Thursday, 21 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

അധ്യാപകന്‍ എന്ന പ്രിവിലേജ് അഴിച്ചുവെച്ചപ്പോള്‍ ക്ലാസ്‌റൂമില്‍ സംഭവിച്ചത്

സംവരണത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ ചില ഡിഗ്രി വിദ്യാര്‍ത്ഥികളെങ്കിലും എന്നെ അതിനിശിതമായി വിമര്‍ശിച്ചു.  സംവരണാവകാശങ്ങള്‍ക്കായുള്ള എന്റെ വാദഗതികള്‍ തീര്‍ത്തും പൊള്ളയാണെന്നുപോലും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കരുതി.

Image Full Width
Image Caption
ഡോ. ടി. എസ്. ശ്യാംകുമാര്‍
Text Formatted

വേഷണാനന്തരം അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മൂന്നുവിധത്തിലുള്ള അധ്യാപകരായിരുന്നു മനസിനെ പ്രക്ഷോഭത്തിലാഴ്ത്തിയത്. അതിലൊരു അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപിക ഉച്ചക്ക് കഞ്ഞി നല്‍കുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ചെറുപയറിന്റെ അംശം ഏറ്റവും കുറച്ച് നല്‍കി ബാക്കി മുഴുവന്‍ ചെറുപയറുമായി സ്റ്റാഫ് റൂമിലേക്ക് കയറിപ്പോകും.  ഉത്തരം തെറ്റിയാല്‍ ആ അധ്യാപിക  സ്ലേറ്റ് എടുത്തെറിയും. നോട്ടുബുക്കാണെങ്കില്‍ ക്ലാസ് റൂമിന്റെ പുറത്തെ പറമ്പില്‍ നിന്നും കണ്ടെത്തേണ്ടി വരും. അത്ര ദേഷ്യത്തോടെയാണ് ബുക്ക് അവര്‍ വലിച്ചെറിയുക. വൈകുന്നേരം സ്ലേറ്റ് പൊട്ടിച്ചതിന് അമ്മയുടെ വക ശകാരവും അടിയും ഉറപ്പാണ് താനും. ഞാനല്ല സ്ലേറ്റ് പൊട്ടിച്ചതെന്ന് പറഞ്ഞാലും അമ്മയുടെ ചൂരല്‍ക്കഷായ പാനത്തില്‍ നിന്ന് വിടുതിയില്ല. 

ഭാസനാടകത്തിന്റെ ക്ലാസിനിടയില്‍  ശബരിമല കലാപവും ചര്‍ച്ചയാവും. വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയായി കണ്ടുകൊണ്ട് സംവാദാത്മകമായി എന്നോട് ഏറ്റുമുട്ടി.

മറ്റൊരു സര്‍വകലാശാലാ അധ്യാപകനെ ഓര്‍ക്കുമ്പോള്‍ കടിച്ചു തിന്നാന്‍ വരുന്ന ഒരു വന്യമൃഗത്തിന്റെ ചിത്രമാണ് തെളിയുക. എന്തുചോദിച്ചാലും ദേഷ്യപ്പെടുന്ന പ്രസ്തുത അധ്യാപകന്‍ സവര്‍ണ ജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മധുരമിഠായി പോലെ മൃദുവായിരുന്നുതാനും. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു  ഗവേഷണ മാര്‍ഗദര്‍ശിയായ സംഗമേശന്‍ എന്ന എന്റെ അധ്യാപകന്‍. അദ്ദേഹം എന്നെ സ്വഗൃഹത്തില്‍ പാര്‍പ്പിച്ചുകൊണ്ട് കൂടെ നിര്‍ത്തി ഗവേഷണത്തിന് നേതൃപരമായ പങ്കുവഹിച്ചു. ഉച്ചയൂണ് തയ്യാറാക്കി വാഴയിലയില്‍ പൊതിഞ്ഞ് എനിക്കായി നല്‍കി. രാപകല്‍ എനിക്കായി അദ്ദേഹം അധ്വാനിച്ചു. കര്‍ക്കശ ബുദ്ധിയോടെ സ്‌നേഹത്താല്‍ ശാസിച്ച് മികച്ച ഗവേഷകനായിത്തീരാന്‍ നിര്‍ദ്ദേശിച്ചു. മികച്ച അധ്യാപകനായിത്തീരാന്‍ അതിനിശിതമായി വിമര്‍ശിച്ചു. സംസ്‌കൃത ഗ്രന്ഥങ്ങളുടെ പാഠപാരായണങ്ങളില്‍ എന്നെ അദ്ദേഹം നിരന്തരം ജാഗ്രത്താക്കി.  സ്‌നേഹത്തിലും കരുണയിലു