Friday, 22 October 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 17


Text Formatted

സോനാഗാച്ചിയെ പറ്റിച്ച നോട്ടുകളും 
കുമാര്‍തുലിയ്ക്ക് വേണ്ട പച്ചമണ്ണും 

കോവിഡ് മഹാമാരിയുടെ, അടച്ചിരുപ്പുകാലത്ത് കുമാര്‍തുലിയുടെ സര്‍ഗാത്മക ജീവിതരേഖയ്ക്ക് മങ്ങല്‍ വീണു കാണും. സോനാഗാച്ചിയുടെ ദാരിദ്ര്യരേഖാവലുപ്പം കൂടി വരികയാകും. ആചാരത്തിനായി നിഷിദ്ധൊപള്ളിയിലെ ഗൃഹങ്ങള്‍ക്ക് മുന്നിലെ മണ്ണെടുപ്പല്ല, സാമൂഹിക വീണ്ടെടുപ്പാണ് വേണ്ടതെന്ന് ബംഗാളിന്റെ ആവേശ-ആചാര- വിശ്വാസ കമ്മിറ്റിക്കാര്‍ അറിയുന്നുണ്ടാകുമോ?

Image Full Width
Image Caption
ഫോ​ട്ടോകൾ: വി.എസ്​. സനോജ്​
Text Formatted

ശോഭ ബസാര്‍ മെട്രോ സ്റ്റേഷന്‍, എസ്​പ്ലനേഡോ, രബീന്ദ്രസദനോ, പാര്‍ക്ക് സ്ട്രീറ്റ് സ്റ്റേഷനോ പോലെയല്ലെന്ന് ചെന്നിറങ്ങിയപ്പോള്‍ തന്നെ ബോധ്യപ്പെട്ടു.
തനി മുഷിപ്പന്‍ സ്റ്റേഷന്‍. രൂപവും മുഖവുമെല്ലാം പഴഞ്ചന്‍.
ചുവരുകള്‍ നിറം മങ്ങി, ലൈറ്റുകള്‍ വല്ലാതെ കുറവ്, വെളിച്ചക്കുറവ് കാര്യമായി തോന്നിപ്പിച്ചു. പരിമിത സൗകര്യം മാത്രമുള്ള, അനാര്‍ഭമായ, എന്തൊക്കെയോ ശ്രദ്ധക്കുറവുകളുള്ള ഒരു മെട്രോ സ്റ്റേഷനായി അത് തോന്നിച്ചു. പൊതുവേ മെട്രോ സ്റ്റേഷനുകള്‍ക്ക് ഹൈടെക് രൂപമാണെങ്കില്‍ ഇതങ്ങനെയല്ല. കൊല്‍ക്കത്തയിലെ മെട്രോ സ്റ്റേഷനുകള്‍ക്ക് പൊതുവേ പകിട്ടും ശോഭയും അല്പം കുറവുണ്ട്. ഏറെക്കാലം മുമ്പേ നിലവില്‍ വന്നതുകൊണ്ടാകാം. ഇപ്പോള്‍ ഒരുപക്ഷേ മോടിയോ ശോഭയോ കൈവന്നിരിക്കാം.

ഇന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ റെയിലാണ് കൊല്‍ക്കത്തയിലേത്, ഇന്ദിരാഗാന്ധി തറക്കല്ലിടുകയും സഖാവ് ജ്യോതിബാസു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍വ്വീസ് ആരംഭിക്കുകയും ചെയ്ത അക്കാലത്തെ, ഏറ്റവും വലിയ പുരോഗതി സൂചകമായ പദ്ധതി. ബംഗാളില്‍ അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്താണ് മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമായത്. പിന്നിട് പല കാലങ്ങളില്‍ പദ്ധതി പുതുക്കി മെട്രോപാത ദൂരത്തേക്ക് നീണ്ടു.

മണ്‍പാത്ര നിര്‍മാണവും മണ്ണിലെ കരവിരുതും ഒരുവശത്ത്, അപ്പുറം, ലൈംഗികവൃത്തി തൊഴിലാളി നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തെരുവ്. രണ്ട് പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് കാലം കഴിയ്ക്കുന്ന ജനത

ശോഭ ബസാര്‍ സ്റ്റേഷനില്‍ പോയത് കുറച്ചു വര്‍ഷം മുമ്പാണ്.
ആ മെട്രോ സ്റ്റേഷന് ഇത്ര ശ്രദ്ധ കിട്ടാന്‍ കാരണം മറ്റൊന്നുമല്ല, സോനാഗാച്ചിയും കുമാര്‍തുലിയും. കൊല്‍ക്കത്തയുടെ ശില്‍പവൈഭവത്തിന്റെ ലോകമാണ് കുമാര്‍തുളി. ദൈവങ്ങളും പ്രതിമകളും മണ്‍പാത്രങ്ങളും കരകൗശല വസ്തുക്കളും നിര്‍മിക്കുന്ന പലതരം ഉപസ