Tuesday, 19 October 2021

ഓര്‍മ


Text Formatted

കീഴാള ഇന്ത്യയെ കണ്ടെത്തിയ ഗെയില്‍ ഓംവെദ്

മുഖ്യധാരാ സാമൂഹിക ശാസ്ത്രത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കാനും കീഴാള വര്‍ഗങ്ങള്‍ക്ക് അനുകൂലമായി പ്രതിവിജ്ഞാനശാസ്ത്രം വികസിപ്പിക്കാനും കഴിഞ്ഞതാണ്​ ഗെയിൽ ഓംവെദിന്റെ പ്രധാന സംഭാവന

Image Full Width
Image Caption
ഗെയില്‍ ഓംവെദ്
Text Formatted

ന്താണ് ഗെയില്‍ ഓംവെദിന്റെ സംഭാവന?

അവര്‍ 25ഓളം പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ എഴുതി, കൂടാതെ, ഹിന്ദിയിലും മറാഠിയിലും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. വെറുമൊരു ഗവേഷകയും എഴുത്തുകാരിയുമായിരുന്നില്ല അവര്‍. ജീവിതത്തിന്റെ വിവിധ തുറകളില്‍ കീഴാള വിഭാഗങ്ങള്‍ക്കുവേണ്ടി ഇടപെട്ടു. ആ ഇടപെടല്‍ മൗലികവും ഘടനാപരവും ആയ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളവയായിരുന്നു.

രണ്ടുമൂന്ന് മേഖലകള്‍ ഊന്നിപ്പറയാം; ജാതി, ബ്രാഹ്മണിക് ഓര്‍ഡറും അതിന്റെ ഹൈറാര്‍ക്കിയും, പുരുഷമേധാവിത്തത്തിന് എതിരായ സമീപനങ്ങള്‍. ഇതിനെയെല്ലാം ഉള്‍ക്കൊള്ളുന്ന മനുഷ്യാവകാശ തലത്തിലാണ് ഗെയില്‍ ഓവെദ് പ്രവര്‍ത്തിച്ചതും ചിന്തിച്ചതും എഴുതിയതും. അവരുടെ കാന്‍വാസ് വളരെ വിശാലമായിരുന്നു. ചരിത്ര പരിപേക്ഷ്യത്തിലാണ് അവര്‍ ഇവയെ നോക്കിക്കണ്ടത്.

ഒരുപക്ഷേ, ഗെയില്‍ ഓംവെദ് അംബേദ്കറുടെയും ഫുലേയുടെയും ചിന്തകള്‍ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും കൈകാര്യം ചെയ്തില്ലായിരുന്നു എങ്കില്‍ അംബേദ്കര്‍ ചിന്തകള്‍ക്കും പ്രത്യയശാസ്ത്രത്തിനും അന്തര്‍ദേശീയ തലത്തില്‍ ഇത്ര വിപുലമായ അംഗീകാരം കിട്ടുമായിരുന്നുവോ എന്ന് സംശയം തോന്നാം

19ാം നൂറ്റാണ്ടിലെ ജാതിക്കും പുരുഷമേധാവിത്തത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍- അതായത്, മഹാത്മ ഫുലേ, സാവിത്രി ഫുലേ ഇവരുടെയൊക്കെ പ്രവര്‍ത്തനങ്ങളും പ്രത്യയശാസ്ത്രവും ഉള്‍ക്കൊണ്ട്, സാമൂഹിക ശാസ്ത്രജ്ഞ എന്ന നിലയ്ക്ക് ചരിത്രപരമായി കാര്യങ്ങള്‍ അപഗ്രഥിക്കുകയാണ് അവര്‍ ചെയ്തത്. അര്‍പ്പണ മനോഭാവത്തോടെ, ഒരു ലക്ഷ്യത്തോടുകൂടിയാണ് അവര്‍ ഇത് ചെയ്തത്. അവരുടെ അര്‍പ്പണമനോഭാവം എന്നു പറഞ്ഞാല്‍ മനുഷ്യാവകാശ സംരക്ഷണമാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരുടെ സംരക്ഷണത്തിനും മോചനത്തിനും മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുക. 

കീഴാള പഠനം കേന്ദ്രബിന്ദുവാകുന്നു

അംബേദ്കര്‍ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും പ്രത്യയശാസ്ത്രപരവും തത്വചിന്താപരവും ദാര്‍ശനികവുമായ മാനം അവര്‍ നല്‍കി. ഒരുപക്ഷേ, ഗെയില്‍ ഓംവെദ് അംബേദ്കറുടെയും ഫുലേയുടെയും ചിന്തകള്‍ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും കൈകാര്യം ചെയ്തില്