Tuesday, 19 October 2021

രാജസ്​ഥാൻ യാത്ര


Text Formatted

ഏതു മതില്‍ കൊണ്ട് മറച്ചുപിടിക്കും മനുഷ്യപ്പേടിയെ

ഇന്ത്യയിലെ ഇന്ന് അറിയപ്പെടുന്ന രണ്ടു വന്മതിലുകളും രാജസ്ഥാനില്‍ തന്നെ. നാട്ടുരാജാവിനും രജപുത്രനും സുല്‍ത്താനും വൈദേശികര്‍ക്കും അവസാനം വിദേശരാജ്ഞിക്കും വേണ്ടി പിച്ചിച്ചീന്തപ്പെട്ട് പിന്നീടു തുന്നിക്കൂട്ടിയെടുത്ത ദേശചരിത്രം. 

Image Full Width
Image Caption
കുംഭല്‍ഗഢ് കോട്ട
Text Formatted

രിത്രത്തിന്റെ ഏതു കോട്ടയിലാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഓരോ പെരുംകോട്ടയും വലിയൊരു പേടിയുടെ മുകളില്‍ത്തന്നെയാണ് കെട്ടിയുറപ്പിച്ചിട്ടുള്ളത്.

പ്രതിരോധത്തിനും സൈനിക ശാക്തീകരണത്തിനുമായുള്ള സാദാ കോട്ടകളായാലും സൈനിക, സിവിലിയന്‍ അധികാരത്തിന്റെയും ജനാവാസത്തിന്റെയും കേന്ദ്രങ്ങളായ കൊട്ടാരക്കോട്ടകളായാലും അവസ്ഥ ഇതുതന്നെ. എന്നും പേടി തന്നെയാണ് കോട്ടയ്ക്കകത്ത് ഇരിക്കുന്നവനെ നിയന്ത്രിക്കുന്നത്. കൊത്തളങ്ങളില്‍ നട്ടുവച്ച ചാരക്കണ്ണുകളും തീതുപ്പുന്ന പീരങ്കിയുമെല്ലാം ആ പേടിയെ കാലത്തിനിപ്പുറത്തും വായിച്ചെടുക്കാന്‍ സാധിക്കുന്ന ചരിത്രസ്മാരകങ്ങള്‍. 

നിലയ്ക്കാത്ത ഈ പേടിയുടെ അടയാളങ്ങളാണ് കോട്ടകള്‍ക്കും കൊട്ടാരക്കോട്ടകള്‍ക്കും ചുറ്റും പിന്നെയുമുള്ള സുരക്ഷാസന്നാഹങ്ങള്‍. കിടങ്ങുകള്‍ കുത്തി പുറത്തുനിന്നുള്ള ആക്രമണത്തിന്റെ വേഗത്തിന് തടയിടുന്നു. തൂക്കുപാലങ്ങളും തൂക്കുവാതിലുകളും പെട്ടെന്നുള്ള ആക്രമണത്തിനെതിരെ പടച്ചട്ടയാകുന്നു. കോട്ടകള്‍ക്കുള്ളില്‍ നിന്ന് പലവഴിക്കു പുറപ്പെട്ടുപോകുന്ന ഗുഹകളും രക്ഷാമാര്‍ഗങ്ങളും വേറെ. എന്നിട്ടുമിനിയും ശത്രുവിന്റെ മുന്നില്‍ പെട്ടുപോയാല്‍, പിടികൊടുക്കാതെ രക്ഷപ്പെടാവുന്ന ജീവന്മരണപഴുതുകള്‍ വേറെ. അതെല്ലാം, പിന്നീട് വാഴ്ത്തുപാട്ടുകളായി ചരിത്രം ഏറ്റെടുത്തുകൊള്ളുമെന്ന അന്ത്യാഭിലാഷം. എന്നിട്ടും തീരുന്നില്ല പേടിയെങ്കില്‍, പിന്നെ കോട്ടകൊത്തളക്കൊട്ടാരങ്ങള്‍ക്കുമപ്പുറം പലയാള്‍പ്പൊക്കത്തില്‍ നെടുങ്കന്‍ മതിലുകള്‍ തന്നെ. എന്നിട്ടും, എന്തിനെയും മതിലുകള്‍ തടുത്തുനിര്‍ത്തിയിട്ടുള്ള ചരിത്രമേതാണുള്ളത്. 

ഇന്ത്യയില്‍, പല പോരാട്ടങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും ചോരച്ചാലുകള്‍ നിര്‍മിച്ചുനല്‍കിയ രാജസ്ഥാനിലുണ്ട്, ഇന്ത്യയുടെ സ്വന്തം വന്മതിലുകള്‍

സമീപകാല ചരിത്രത്തില്‍ പടുത്തുയര്‍ത്തിയ മതിലുകളെല്ലാം തകര്‍ന്നുവീണിരിക്കുന്നു. ബര്‍ലിന്‍ മതിലടക്കമുള്ളത്. സോവിയറ്റ് റഷ്യയെ ലോകത്തില്‍ നിന്ന് മറച്ചുനിര്‍ത്തിയ വിര്‍ച്വല്‍ ഇരുമ്പുമതിലും അറ്റുവീ