Wednesday, 20 October 2021

ഗാന്ധിയും അംബേദ്​കറും


Text Formatted

ഗാന്ധിയുമായുള്ള ഏറ്റുമുട്ടല്‍:  ‘ഞാന്‍ ഹിന്ദുവായി മരിക്കില്ല'

‘1932-നു ശേഷം ഗാന്ധിയെ യഥാര്‍ഥ പരിഷ്‌കര്‍ത്താവായി പരിഗണിക്കാന്‍ അംബേദ്കര്‍ തയ്യാറായില്ല. ജാതിബന്ധിതമായ ഹിന്ദുമതത്തിന്റെ സംരക്ഷകനായും ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കു വിശിഷ്ടഗുണങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന കാല്‍പനികവാദവുമായിട്ടാണ് ഗാന്ധിയെ അംബേദ്കര്‍ വിലയിരുത്തിയത്.’- ഈയിടെ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകയും ദലിത്​ സൈദ്ധാന്തികയുമായിരുന്ന ഗെയിൽ ഓംവെദ്​ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

Image Full Width
Image Caption
ഗെയിൽ ഓംവെദ്​ / Photo: Wikimedia Commons
Text Formatted

തകേന്ദ്രീകൃതമായ മുന്നേറ്റമോ ഹിന്ദുമത നീരസമോ ലക്ഷ്യം വെച്ചല്ല അംബേദ്കര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ ഗൗരവവിചിന്തനത്തിനു വിധേയമാക്കാന്‍ സമര്‍പ്പിതമായിരുന്നു അദ്ദേഹത്തിന്റെ പഠനം. 1916-ല്‍ ജാതിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍, ഹിന്ദുമതവുമായി വേര്‍പിരിച്ചെടുക്കാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നായിട്ടല്ല ജാതിയെ അംബേദ്കര്‍ വിലയിരുത്തിയത്. മറിച്ച് വളരെ മുമ്പുണ്ടായിരുന്ന ഒരു വ്യവസ്ഥയെ ന്യായീകരിക്കുക മാത്രമായിരുന്നു മനു ചെയ്തതെന്നു മാത്രമാണ്. 

ഒരു സാമ്പ്രദായിക മതാത്മക കുടുംബമായിരുന്നു അംബേദ്കറുടേത്. എന്നാല്‍ പരമ്പരാഗതമായ ജീവിതവൃത്തത്തിനുള്ളിലെ അനുഷ്ഠാനപരമായ ആവശ്യങ്ങളോട് ഉദാസീനനായ സമീപനമായിരുന്നു അംബേദ്കറിന്റേത്. ഉദാഹരണത്തിന്, തന്റെ അച്ഛന്റെ ആദ്യ ശ്രാദ്ധം ആചരിക്കാനായി അംബേദ്കര്‍ സ്വഭവനത്തില്‍ നടത്തിയ ചടങ്ങില്‍ പങ്കുകൊള്ളാനെത്തിയ മഹാര്‍ വിദ്യാര്‍ഥികള്‍ക്ക് അംബേദ്കര്‍ ഒരുക്കിയ സദ്യയില്‍ രമാഭായി വിളമ്പിയത് ആട്ടിറച്ചിയായിരുന്നു. വീടുകളില്‍നിന്ന്​മഹാറുകള്‍ക്ക് ഒരിക്കലും ലഭിക്കാത്ത വിഭവമെന്ന നിലയിലാണ് അംബേദ്കര്‍ അതൊരുക്കിയത്.

രമാഭായിയുടെ സംസ്‌കാരച്ചടങ്ങുകളിലും സമ്പ്രദായങ്ങള്‍ അപ്രസക്തമാണെന്നു തെളിയിച്ചു അംബേദ്കര്‍. രമാഭായിയുടെ മൃതദേഹത്തെ അണിയിച്ചൊരുക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഹരിതവര്‍ണത്തിലുള്ള വസ്ത്രത്തിനു പകരം അവര്‍ക്ക് ഏറെ പ്രിയപ്പെട്ട വെള്ളനിറത്തിലുള്ള ഒരു സാരിയാണ് അംബേദ്കര്‍ തെരഞ്ഞെടുത്തത്. അംബേദ്കറുടെ യൗവനകാലത്ത് മതപരമോ തത്വചിന്താപരമോ ആയ വിവാദങ്ങളെന്തെങ്കിലും നടന്നതിന് തെളിവുകളില്ല. അക്കാലത്ത് അദ്ദേഹം ദൈവാസ്തിത്വം ചോദ്യം ചെയ്യുകയോ പരമ്പരാഗത മതത്തോട് നീരസം കാട്ടുകയോ ചെയ്തതായി അറിവില്ല. മതം പരമപ്രധാനമോ പ്രസക്തമോ ആയി അംബേദ്കര്‍ പരിഗണിച്ചിരുന്നില്