Wednesday, 29 March 2023

ആത്മകഥ


Text Formatted

എന്റെ കഥ- 27

കീര്‍ത്തന; അവളെ പുഴയലിഞ്ഞു  
കീര്‍ത്തന; അവളെ കടലലിഞ്ഞു

കണ്ണുനീര്‍ നനഞ്ഞ നൈറ്റി പൊടുന്നനെ ചുരുള്‍ വിടര്‍ന്നു. ഒരുപക്ഷെ ഒരാള്‍ നദിയിലേയ്ക്കു കുതിച്ചു ചാടും പോലെ തോന്നി. കാറ്റില്‍ കൈകള്‍ വിടര്‍ത്തി, പതിയെ, അത് നദിയില്‍ വീണുവിടര്‍ന്നു. ഒഴുകി. കടല്‍ദിശയിലേയ്ക്ക് അതിദ്രുതം ഒഴുകി. 

Image Full Width
Image Caption
കീര്‍ത്തന, ഇന്ദുമേനോന്‍
Text Formatted

ലരും എന്നെ എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചുപോയിട്ടുണ്ട്. 
അകാരണമായി സൗഹൃദങ്ങളറുന്നുഴന്നുപോയിട്ടുണ്ട്.
പ്രേമത്തില്‍ ചതി ചെയ്യപ്പെട്ടുപോയിട്ടുണ്ട്.
തെറ്റിദ്ധരിച്ചുപോയി അകന്നിട്ടുണ്ട്.
ദാമ്പത്യത്തില്‍ കലഹിച്ച്, പിണങ്ങി ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.
തിരക്കില്‍ പെട്ട് ഞാനാരുമല്ലാതായിട്ടുണ്ട്.
അങ്ങനെ അങ്ങനെ പലര്‍ സ്വാഭാവികമായി അകന്ന്, അടര്‍ന്നു പോകും. 
​​​​​​​ഒരു വലിയ കരച്ചില്‍ തൊണ്ടയില്‍ വിഴുങ്ങിക്കിടക്കും. 
ഒരിക്കലും ദഹിക്കാത്ത ഇര പോലെ ഹൃദയത്തിലും ആത്മാവിലും കൂടുങ്ങിയാകല്‍ച്ച മുഴച്ചു കിടക്കും. 

പക്ഷെ മരണമാണ് ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരനായ വില്ലന്‍. 
ഓര്‍മയുടെ മുറിവിലേയ്ക്ക് നമ്മുടെ പ്രിയപ്പെട്ടവരെ പൂഴ്​ത്തിക്കളഞ്ഞ് എന്തുമേതുമെന്നെന്നേക്കായ് അവസാനിപ്പിച്ചുകളയുന്ന കൊടിയ ദ്രോഹി. അവനോളം നമ്മെ തകര്‍ക്കുന്ന അരുമില്ല. നാമെത്ര ശ്രമിച്ചാലും കഠിനതരമായി ഉഴന്നാലും ആ മരണനിരാസത്തിന്റെയത്ര തീവ്രമായ ഒന്ന് ഉണ്ടാകയില്ല. എത്ര അഴുതാലും എത്ര ഉഴച്ചാലും ഒരു തിരിച്ചുവരവ് അതില്‍ പ്രതിയുണ്ടാകില്ല.
എന്റെ അമ്മൂമ്മയുടെ മരണം മകനെ ഗര്‍ഭം ധരിച്ച കാലത്തായിരുന്നു. അതുപോലെ നരകയാതനയനുഭവിച്ച കാലം എന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ച ഒരു ചതിയാല്‍ എന്റെ ഭര്‍ത്താവ് പരിക്ഷീണനായി നടക്കുന്ന കാലം. എന്റെ കഠിന കഷ്ടകാലം. അയാള്‍ അയാളുടെതായ ഒരു പുറ്റില്‍ ജീവിക്കുന്ന കാലം. ഒരു വശത്ത് കേസുകള്‍, ഒരു വശത്ത് ഗുണ്ടകളുടെ ഭീഷണികള്‍, മാനഹാനി, ഭയം, രോഗാതുരത, ഭര്‍ത്താവിന്റെ ഉപേക്ഷ... 

വളവുകളിലും തിരിവുകളിലും സ്റ്റെപ്പിനിയില്ലാത്ത വണ്ടിയുമായി ഒരു മരണയാത്ര. കറുത്ത പുള്ളിക്കുത്തും മഞ്ഞപ്പുതപ്പണി ദേഹവുമായി ഇരതേടിയിറങ്ങിയ പുള്ളിപ്പുലി ഗ്ലാസ്സില്‍ വന്നിടിച്ചു. ചില്ലു  മുക്കാലെ കേറ്റിയതും പുള്ളീപ്പുലിച്ചി ചാടിവീണു.