Wednesday, 29 March 2023

ആത്മകഥ


Text Formatted

എഴുകോണ്‍- 40

മയക്കം എന്ന മഹാദ്ഭുതം 

കൗമാരകാലം മുതല്‍ അനുഭവിച്ച കുളിരു കോരുന്ന പ്രകൃതിയുടെ ജാലവിദ്യകള്‍ കേവലം ഹോര്‍മോണ്‍ രാസകണികകളുടെ സമ്മാനം മാത്രമായിരുന്നോ?  ഞാന്‍, എന്റേത് എന്ന് വിചാരിച്ചതൊക്കെ പൊളിയായിരുന്നോ?

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രീ
Text Formatted

ല്‍ഹിയില്‍ തണുപ്പേറി വന്നു. 
ഞാന്‍ കമ്പിളി വസ്ത്രങ്ങള്‍ കൂടുതല്‍ ശേഖരിച്ചു. 
കേരളത്തിലും ആന്ധ്രയിലുമൊക്കെ ജീവിക്കുന്ന സമയത്ത്, തണുപ്പുസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാനുള്ളവ മാത്രമാണുണ്ടായിരുന്നത്. ഡല്‍ഹിയില്‍ ദിവസവും മാറി മാറി ഉപയോഗിക്കാനുള്ള വസ്ത്രങ്ങള്‍ വാങ്ങേണ്ടിവന്നു. ഗുഹാജീവിതത്തില്‍ അത് വേണ്ടിയിരുന്നില്ല.   പക്ഷെ, തണുപ്പ് കൂടി വന്നപ്പോഴേക്കും ഞാന്‍ ഒരു സംഘടനക്കുവേണ്ടി ക്ലാസെടുക്കാന്‍ പോയി തുടങ്ങി. ഇന്ദിരാഗാന്ധി ഓപണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അവര്‍ എയ്ഡ്സ് ചികിത്സക്ക് ഒരു ഡിപ്ലോമ കോഴ്‌സ് നടത്തിയിരുന്നു.  ദിവസവും രാവിലെയോ വൈകുന്നേരമോ അവരുടെ കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായിരുന്ന ശ്രീജയ വന്നെന്നെ കൂട്ടിക്കൊണ്ടുപോയി.  ഞങ്ങള്‍ പെട്ടെന്ന് നല്ല കൂട്ടുകാരായി. ഒരുമിച്ച് നടക്കാന്‍ പോവുകയും റോഡരികില്‍നിന്ന് പാനിപുരി വാങ്ങി കഴിക്കുകയും ചെയ്തു.

ലൈംഗികബന്ധം വഴി പകരുന്നതിനാലും ആദ്യഘട്ടത്തില്‍ ചികിത്സിച്ച് സുഖപ്പെടുത്താന്‍ മരുന്നുകളില്ലാതിരുന്നതിനാലും  എയ്​ഡ്​സ്​ രോഗികളുടെ നേരെയുള്ള വിവേചനവും ഭയപ്പാടും അയിത്തവും ചിന്തിക്കാന്‍ കഴിയാത്തതായിരുന്നു

വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എച്ച്.ഐ.വി മെഡിസിനില്‍ ഒരു ഫെല്ലോഷിപ്പ് എടുത്തിരുന്നത് എനിക്ക് സഹായകമായി.  അത് ഓണ്‍ലൈന്‍ കോഴ്‌സ് ആയിരുന്നതുകൊണ്ട് ഇടക്കൊക്കെ മാത്രം നേരിട്ടുള്ള ക്ലാസുകള്‍ക്ക് പോയാല്‍ മതിയായിരുന്നു.  ജനകീയാരോഗ്യ പ്രസ്ഥാനമായിരുന്ന മെഡിക്കോ ഫ്രണ്ട്‌സ് സര്‍ക്കിളില്‍നിന്ന് പരിചയപ്പെട്ടിരുന്ന ഡോ. ആനന്ദ് സക്കറിയ ആയിരുന്നു അതിന്റെ ഡയറക്ടര്‍.  വിവിധ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധര്‍ ക്ലാസ് നല്‍കി.  ഒതുങ്ങിയതും ശാന്തവും വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞതുമായ വെല്ലൂര്‍  മെഡിക്കല്‍ കോളേജ് കാമ്പസ് മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷം ഒരുക്കിയിരുന്നു.  രോഗത്തെയും രോഗചികിത്സയേയും ശ്രദ്ധയോടെയും അര്‍പ്പിത മനസ്സോടെയുമാണ് അവിടത്തെ ചികിത്സകര്‍ സമീപിക്കുന്