Tuesday, 19 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

23: ബംഗ്ലാവിലെ അതിഥി

ര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇന്നത്തെ കെ. എന്ന എഴുത്തുകാരന് അന്ന് ആറോ ഏഴോ വയസ്സുണ്ടാവും.
​​​​​​​ഒരു ദിവസം അയാള്‍ തന്റെ അച്ഛന്റെയും അമ്മയുടെയും കയ്യില്‍ പിടിച്ച് കൊളംബ് ബംഗ്ലാവിലേക്ക് നടന്നു വന്നു.
ദിമിത്രിക്ക് ആ ദിവസം നല്ല ഓര്‍മ്മയുണ്ട്.
ബംഗ്ലാവില്‍ പതിവുള്ള ഏതോ രാത്രിസല്‍ക്കാരത്തില്‍ പങ്കെടുക്കാനായിരുന്നു ആ വരവ്. അന്ന് അദ്ദേഹം വെളുത്ത് വല്ലാതെ മെലിഞ്ഞിട്ടായിരുന്നു. ചെറിയ കമ്പുകള്‍ പോലുള്ള കാലുകള്‍ക്ക് യോജിക്കാത്തത്ര വലുപ്പമുള്ള കറുത്ത ട്രൗസര്‍. മുറിക്കയ്യന്‍ ക്രീംകളര്‍ ഷര്‍ട്ട്. പരിഭ്രമിച്ചുള്ള നോട്ടമാണ്. ആള്‍ ശ്രദ്ധാപൂര്‍വ്വം ചെരിപ്പ് അഴിച്ച് ചവിട്ടുപടിയില്‍ വെച്ചു. ചെരിപ്പിന്റെ സുരക്ഷിതത്വത്തില്‍ ആശങ്കപ്പെട്ട് ഒന്നു തിരിഞ്ഞു നോക്കി. വീട്ടിന്നകത്തെ ആള്‍ക്കൂട്ടത്തില്‍ പെട്ടപ്പോള്‍ തന്റെ അമ്മയുടെ സാരിത്തലപ്പിനുള്ളിലേക്ക് അയാള്‍ ഒളിക്കാന്‍ ശ്രമിച്ചു.

ദിമിത്രി പതിവുപോലെ തനിക്കു വിധിച്ചു കിട്ടിയ കോണിമുറിയിലെ ഇരുട്ടില്‍ ഇരിക്കുകയായിരുന്നു. മണ്ണാന്‍തുരുത്തിലെ വീട്ടില്‍ നിന്നും വെല്യമ്മ ബംഗ്ലാവിലേക്ക് കൊണ്ടുവന്നിട്ട് അധികകാലം ആയിരുന്നില്ല. സല്‍ക്കാരത്തിന്റെ ദിവസമായതുകൊണ്ട് പുറത്തിറങ്ങാന്‍ അവന് അനുവാദമുണ്ടായിരുന്നില്ല. ആ സമയത്ത് ഇടനാഴിയിലെ തിരക്കിനിടയില്‍ കെ.നില്‍ക്കുന്നത് അവന്‍ കണ്ടു.

കെ.യുടെ അച്ഛന്‍ രാജശേഖരന്‍ മാസ്റ്റരുടെ കുടുംബവും പുല്ലാനിക്കാട്ട് കുടുംബവും തമ്മില്‍ തലമുറകളായി അടുപ്പം പുലര്‍ത്തിയിരുന്നു. ഇരുകുടുംബങ്ങള്‍ക്കും നീണ്ടകാലത്തെ കൊളംബ് ബന്ധമുണ്ട്. കെ.യുടെ ഒരു മുത്തച്ഛന്‍ പിന്നീട് മറുദാന വേലുക്കുട്ടി എന്നറിയപ്പെട്ട ആളുടെ കൂടെയാണ് കറുപ്പയ്യാസ്വാമി സിലോണില്‍ പോയത്. വേലുക്കുട്ടി അവിടത്തെ മുല്ലേരിയാവ മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സൂപ്രണ്ടായിരുന്നു. മഹായുദ്ധകാലത്ത് ആശുപത്രി ജപ്പാന്‍കാര്‍ ബോംബുവെച്ചു തകര്‍ത്തു. അതിനു ശേഷം ആളെ കണ്ടിട്ടില്ല. മരിച്ചോ രക്ഷപ്പെട്ടോ എന്ന് ആര്‍ക്കും നിശ്ചയമില്ല.

സ്ത്രീകളായ അതിഥികളാല്‍ ശ്ലാഘിക്കപ്പെട്ട് മേല