Wednesday, 20 October 2021

ആത്മകഥ


Text Formatted

എഴുകോൺ-3

സ്‌കൂള്‍ എന്ന ജീവിതക്കളരി

അന്നും ഇന്നും കുട്ടികള്‍ക്ക് നേരെയുള്ള അധ്യാപകരുടെ ലൈംഗിക പീഡനം, ഒരു പ്രശ്‌നമായി തുടരുന്നു.  എന്നാല്‍, ഞങ്ങള്‍ കുട്ടികള്‍ അത് ഭംഗിയായി  കൈകാര്യം ചെയ്തു എന്നത് ഇപ്പോള്‍ അതിശയകരമായി തോന്നുന്നു. 

Image Full Width
Image Caption
അമ്മയ്ക്കും അനുജത്തി രാജശ്രീയ്ക്കുമൊപ്പം ജയശ്രീ
Text Formatted

​​​​​​​ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരു കടാക്ഷ മാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണി മന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍

-കുമാരനാശാന്‍  

പ്രൈമറി  സ്‌കൂളില്‍ നിന്ന് വിവേകോദയം സംസ്‌കൃത  ഹൈസ്‌കൂള്‍ എന്ന സെക്കന്ററി സ്‌കൂളിലേക്ക് കടക്കുന്നത് നല്ലോണം  എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കി. അതുവരെ അച്ഛനും അമ്മയും ഉണ്ടായിരുന്ന സ്‌കൂളിലായിരുന്നതുകൊണ്ട്, ഏതാണ്ട് വീട് പോലെ തന്നെയായിരുന്നു സ്‌കൂളും. അതിനാല്‍, പുതിയ സ്‌കൂളിനെ കുറിച്ചുള്ള ആലോചന തന്നെ മനസ്സില്‍ ആകാംക്ഷയും ഒപ്പം ആഹ്ലാദവും നിറച്ചു. കൂടെയുണ്ടായിരുന്ന കുറച്ച് കൂട്ടുകാര്‍ ഉണ്ടാവുമെങ്കിലും പരിചയമില്ലാത്ത സ്ഥലത്തേക്കാണല്ലോ പോകുന്നത്? നേരത്തെ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന ബന്ധുക്കളായ ചേച്ചിമാരില്‍ നിന്ന്​ കിട്ടിയിട്ടുള്ള ധാരണകള്‍ അവിടുത്തെ അധ്യാപകരെക്കുറിച്ച് ഉള്ളില്‍ സങ്കല്‍പ്പങ്ങള്‍ കോറിയിട്ടു. അവരുടെ രസകരമായ സംഭാഷണങ്ങളില്‍ നിന്ന്​ കഴിയുന്നത്ര മനസ്സിലാക്കാന്‍ ശ്രമിച്ചു. ഭാവനയില്‍ അവരെ മെനഞ്ഞെടുത്തു.  

പുസ്തകങ്ങളുടെ പുതുമണവും പുതുമഴയുടെ നനവുമായാണല്ലോ വേനലവധി കഴിഞ്ഞ് നമ്മള്‍ സ്‌കൂളിലെത്തുന്നത്.

ഉയരത്തിലുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ വരാന്തയില്‍ അധ്യാപികമാരും അധ്യാപകന്മാരും നിരന്നു നിന്നു.

ചെറിയ മഴച്ചാറ്റലിനു തൊട്ടു മുമ്പ് ഞങ്ങള്‍ കുട്ടികള്‍ താഴത്തെ ഗ്രൗണ്ടിലും. ചേച്ചിമാരില്‍ നിന്ന് നേരത്തെ ആരാധനയോടെ ഉള്ളില്‍ കയറിക്കൂടിയവരുടെ മുഖങ്ങള്‍ അവര്‍ക്കിടയില്‍ തെരഞ്ഞു. ഒന്നും പിടികിട്ടിയില്ല. അധ്യാപികമാരില്‍ കൂടുതലും ചെറുപ്പക്കാരികള്‍. പഴയ സ്‌കൂളില്‍, മുടി കെട്ടി വച്ച് പ്രായം തോന്നിപ്പിച്ചിരുന്നവര്‍. ഇവിടെ മുടി പിന്നിയിട്ടും തുമ്പ് കെട്ടിയിട്ടും ചെറുപ്പമായവര്‍. ആണ്‍ അദ്ധ്യാപകര്‍ പല പ്രായത്തിലുള്ളവരായി തോ