Friday, 22 October 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 11


Text Formatted

ജാതി ചോദിക്കുന്നു ഞാന്‍ സോദരാ...

എന്റേത് ഒരു  ‘ഡാഷ്' ജാതിയാണെന്ന് തിരിച്ചറിഞ്ഞു!
ജാതി പറയാനിഷ്ടപ്പെടാത്തവരൊക്കെ ഈ 'ഡാഷ് ജാതി'യില്‍പ്പെടുന്നവരാവുമെന്ന പൊതുബോധം തിരിച്ചറിഞ്ഞു!

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

ഞ്ചാറുകൊല്ലത്തിനുശേഷം വീണ്ടും ക്ലാസ്‌റൂമിലേയ്ക്ക്! 
വൈകുന്നേരം 4.30 മുതലാണ് ക്ലാസ്. ആറര വരെയൊക്കെ നീളും. 
കളമശ്ശേരി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയ ആദ്യ ബാച്ച്! 
കമ്പ്യൂട്ടര്‍ - ഡിജിറ്റല്‍ ലാബുകള്‍ കളമശ്ശേരി പോളി ടെക്‌നിക്കില്‍. 

ഞായറാഴ്ച ഫുള്‍ ഡേ ലാബുകളാണ്. ലാബില്‍നിന്ന് ഞാനും കൃഷ്ണകുമാറുമാണ് ക്ലാസിനുപോവുന്നത്. എന്റെ ഓഫ് ശനിയാഴ്ചയാണ്. അതൊന്ന് ഞായറാഴ്ചയാക്കിത്തന്നാല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് പോകാന്‍ സൗകര്യമുണ്ടാവും. എന്റെ അപേക്ഷ നിരസിക്കപ്പെട്ടു, അതേസമയം കൃഷ്ണകുമാറിന് ഞായറാഴ്ച ഓഫ് ലഭിക്കുകയും ചെയ്തു. മറ്റു വഴികളില്ലാതെ ഞായറാഴ്ചകളില്‍ ലീവെടുത്ത് ഞാന്‍ പ്രാക്ടിക്കല്‍ ക്ലാസുകളില്‍ പങ്കെടുത്തു. പില്‍ക്കാലത്ത് ലാബിന്റെ കമ്പ്യൂട്ടറൈസേഷനില്‍ ഏതാണ്ട് മുഴുവനും ഞാന്‍ തന്നെ ചെയ്യേണ്ടിവന്നു എന്നത് ഒരു മധുര പ്രതികാരം തന്നെയായി!

ആദ്യ സെമസ്റ്ററില്‍ ഒരു പേപ്പര്‍ ബേസിക് പ്രോഗ്രാമിങ് ആയിരുന്നു.
ഇന്‍സ്ട്രുമെൻറ്​ സെല്ലിലെ പ്രോഗ്രാമിങ് പരിചയം എനിക്ക് വലിയ തുണയായി. ഞാനേതാണ്ട് മുഴുവനായിത്തന്നെ പ്രോഗ്രാമിങ്ങിലേയ്ക്ക് തിരിഞ്ഞു. അതുകൊണ്ട് ഇന്‍സ്ട്രുമെൻറ്​ സെല്ലില്‍ ഒരുപാട് പ്രോഗ്രാമിങ് പരീക്ഷണങ്ങള്‍ നടത്താനും പുതിയ പുതിയ സൗകര്യങ്ങള്‍ അതിലൂടെ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു; മെയിന്‍ ലാബില്‍ ഒരു സ്ഥാനം തൊലിവെളുപ്പോ ജാതിമഹിമയോ ഇല്ലാതെ നേടിയെടുക്കാനുമായി.

teach

ജാതി മഹിമയെപ്പറ്റി പറയുമ്പോഴാണ് ട്രെയിനിയായിരുന്ന കാലത്തെ ഒരു സംഭവം ഓര്‍മ വരുന്നത്. ട്രെയിനിങ് സമയത്ത് അധികവും ലാബിലും പബ്ലിക് റിലേഷന്‍സിലുമായാണ് ചെലവഴിച്ചതെന്ന് പറഞ്ഞല്ലോ. പബ്ലിക് റിലേഷന്‍സിന് അന്നൊരു ജനറല്‍ മാനേജര്‍ ഉണ്ടായിരുന്നു. ആ രംഗത്തെ പ്രഗത്ഭനായിരുന്ന രാമചന്ദ്രന്‍ നായര്‍ ആയിരുന്നു അന്ന് ജനറല്‍ മാനേജര്‍ (പബ്ലിക് റ