Wednesday, 20 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

മലബാര്‍ കലാപവും മുസ്‌ലിം അപരവല്‍ക്കരണവും; ചില യാഥാര്‍ഥ്യങ്ങള്‍

അപരവല്‍ക്കരണത്തെ കേരളം രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്തി. അതേസമയം, അപരവല്‍ക്കരണത്തിന്റെ സാംസ്‌കാരികതലം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതാണ്, കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച വലിയ ഭീഷണി. രാഷ്ട്രീയമായി പരാജയപ്പെടുത്തപ്പെട്ട അപരവല്‍ക്കരണത്തിന്റെ വൈറസ് നമ്മുടെ അബോധത്തില്‍ അഭയം തേടിയിരിക്കുകയാണ്. 

Image Full Width
Image Caption
കെ.ഇ.എന്‍ / Photo: Muhammed Hanan
Text Formatted

കെ. കണ്ണന്‍: മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷമാണിത്. ഈ ചരിത്രസംഭവത്തെക്കുറിച്ച് നിരവധി ആഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു. എന്നാല്‍, നൂറാം വാര്‍ഷികം, ആ ആഖ്യാനങ്ങളുടെ തുടര്‍ച്ചയെ ഒരു വിവാദ സാഹചര്യത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. മലബാര്‍ കലാപം ഒരു കാര്‍ഷിക കലാപമായിരുന്നുവെന്നും അത് ബ്രിട്ടീഷ് വിരുദ്ധമായതുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നുമുള്ള ആഖ്യാനങ്ങള്‍ക്കപ്പുറം, കലാപത്തെ മതപരവും സാമുദായികവുമായ ഒരു ബോധം നയിച്ചിരുന്നു എന്ന വാദത്തിലൂന്നിയാണ് വിവാദം സൃഷ്ടിക്കപ്പെടുന്നത്. ഈ വിവാദത്തിനൊടുവിലാണ് ഐ.സി.എച്ച്.ആര്‍ തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന്, കലാപത്തിന് നേതൃത്വം നല്‍കിയ ആലി മുസ്‌ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരെ ഒഴിവാക്കുന്നത്. ഇന്ത്യന്‍ കോണ്‍ടെക്‌സ്റ്റില്‍, മതത്തിന്റെ ഇടപെടലുകള്‍ പല ചരിത്രഘട്ടങ്ങളെയും നിര്‍ണയിച്ചിട്ടുണ്ട്. ഹൈന്ദവതയിലൂന്നിയ ദേശീയവാദം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പല ധാരകളെയും ഗാന്ധി അടക്കമുള്ള നേതൃത്വങ്ങളെയും നേരിട്ടുതന്നെ സ്വാധീനിച്ചതിന്റെ അടയാളങ്ങള്‍ ചരിത്രത്തില്‍ കാണാം. പുതിയ സാഹചര്യത്തില്‍, മലബാര്‍ കലാപത്തിലെ മത ഉള്ളടക്കം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതിനുപുറകിലെ താൽപര്യങ്ങൾ എന്താണ്?

കെ.ഇ.എന്‍: സത്യത്തില്‍ മലബാര്‍ വിപ്ലവത്തെ, 1792 മുതല്‍ തുടര്‍ന്നുവരുന്ന സാമൂഹിക- രാഷ്ട്രീയ- സംസ്‌കാരിക പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി തിരിച്ചറിയുന്നതാണ് നല്ലത്. 1792ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെയാണ് മലബാര്‍, ബ്രിട്ടീഷ് പ്രവിശ്യയായി മാറുന്നത്. അതുവരെ നിലനിന്ന ഭൂബന്ധങ്ങളിലും ജന്മി- കുടിയാന്‍ ബന്ധങ്ങളിലും അതോടെ മൗലികമായ മാറ്റമുണ്ടാകുകയാണ്. സാമ്രാജ്യത്വം, ഫ്യൂഡല്‍ പ്രഭുക്കളില്‍ അതിന്റെ ഉറ്റ ബന്ധുക്കളെ കണ്ടെത്തി അധികാരം ദൃഢപ്പെടുത്താന്‍ നടത്തിയ ഒരു വലിയ രാഷ്ട്രീയനീക്കം കൂടിയായിരുന്നു ഇത്. ഭ