Monday, 18 October 2021

മലബാർ കലാപത്തിന്​ 100


Text Formatted

മലബാര്‍ കലാപം: കള്ളം പറയാത്ത ഓര്‍മകളിലൂടെ, വാക്കുകളിലൂടെ

മലബാര്‍ കലാപകാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ അനുഭവങ്ങളും ഓര്‍മകളും രേഖപ്പെടുത്തി, കലാപത്തിന് ഒരു വാമൊഴി ചരിത്രം എഴുതിയ ഷംഷാദ് ഹുസൈന്‍, തന്റെ ഗവേഷണ അനുഭവങ്ങള്‍ എഴുതുന്നു. കലാപത്തിന്റെ കെടുതികള്‍ 'അനുഭവിച്ച' ഒരു ജനത അതിനെ എങ്ങനെ വിലയിരുത്തുന്നു എന്നന്വേഷിക്കുന്ന  ‘മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം' എന്ന പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങളും.

Image Full Width
Image Caption
Photo: Wikimedia Commons
Text Formatted

നൂറുവർഷങ്ങൾക്കുശേഷവും പ്രസക്തമായ ഓർമകൾ

ട്ടുമാസത്തോളം എന്നാണ് 1921 ലെ മലബാര്‍ കലാപത്തിന്റെ ദൈര്‍ഘ്യത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നത്.  പക്ഷെ, ഈ സംഭവം നടന്ന പ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ച്​ അത് തലമുറകളോളം നീളുന്ന ചരിത്രമാണ്. ഒരു ജനതയുടെ  ത്യാഗം,സഹനം, പോരാട്ട വീര്യം, ഇച്ഛാശകതി എല്ലാം അവരുടെ കഥകളില്‍ പ്രധാനമായി വരുന്നു. പരപ്രദേശങ്ങളില്‍ പല കാരണങ്ങളും സ്വഭാവവിശേഷങ്ങളുമാണ് ഈ സംഭവത്തിനുണ്ടായിരുന്നത്. അതുകൊണ്ട് ഒരു എകീകൃത സ്വഭാവം ഇതിനുണ്ടായിരുന്നില്ല എന്നു കാണാം.
പക്ഷെ ഏത് പ്രദേശത്തെയും കാരണങ്ങള്‍ വിലയിരുത്തിയാല്‍ കൃത്യമായ ബ്രീട്ടീഷ് വിരോധം  നമുക്കിവയില്‍ നിന്ന് വായിച്ചെടുക്കാം. താനൂര്‍ പ്രദേശത്ത് ലഹളയുണ്ടാവാനിടയായ സാഹചര്യം വ്യക്തമാക്കുന്നത്, കൃഷിഭൂമിയെ സംബന്ധിച്ച തര്‍ക്കത്തില്‍ നിന്നാണ്. ഗവണ്‍മെൻറ്​ അധീനതയിലുള്ള ഭൂമിയില്‍ കൃഷിചെയ്യുന്നത് നിരോധിച്ച്​ പട്ടാളക്കാര്‍ എത്തിയപ്പോള്‍ കൂട്ടം ചേര്‍ന്ന് അതിനെ പ്രതിരോധിക്കുകയായിരുന്നു ജനങ്ങള്‍ ചെയ്തത്. കുഞ്ഞഹമ്മത് ഹാജിയെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍  തികച്ചും സര്‍ക്കാര്‍ വിരുദ്ധ നിലപാടു തന്നെയെന്നത് അവരുടെ ചെറിയ പ്രതിരോധങ്ങളില്‍ പോലും വ്യകതമാണ്.

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൊളിക്കുക, ഖജാന തകര്‍ത്ത് നോട്ടുകള്‍ എടുത്തു കളയുക, റെയില്‍ പാളങ്ങള്‍, പാലങ്ങള്‍ എന്നിവ തകര്‍ക്കുക തുടങ്ങിയവ തന്നെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തെളിവാണ്. താനൂരിലെ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ല്യാര്‍ എഴുതിയ ലുഘുലേഖ അക്കാലത്ത് ബ്രിട്ടീഷുകാര്‍ നിരോധിച്ചിരുന്നു.  ‘മുഹിമ്മാത്തുല്‍ മുഅ്മിനീന്‍'- സത്യവിശ്വാസികളെ നിങ്ങളുടെ കടമ എന്ന പേരിലുള്ള ലഘുലേഖ ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങളിലധിഷ്ഠിതമായതും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം വിശ്വാസികളുടെ കര്‍ത്തവ്യമാണ് എന്ന് ഉത്‌ബോധിപ്പിക്കുന്നതുമാണ്. മുസ്​ലിംകള