Tuesday, 19 October 2021

വിദ്യാർഥികളും കോവിഡും


Text Formatted

കേരളത്തെ കാത്തിരിക്കുന്നത് വലിയ പഠനക്കമ്മി

കേരളം നേരിടാന്‍ പോകുന്ന അതിഭീകരമായ പഠനക്കമ്മിയുടെ പശ്ചാത്തലത്തില്‍ വിവേകപൂര്‍ണമായ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക എന്നതാണ്. അതിനായി വേണമെങ്കില്‍ പ്രത്യേക വാക്‌സിന്‍ നയം തന്നെ മുന്നോട്ടുവക്കണം

Image Full Width
Image Caption
ഫോട്ടോ: മുഹമ്മദ് ഹനാന്‍
Text Formatted

കോവിഡ് മൂലം സ്‌കൂളുകള്‍ അടച്ചിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. ലോക ചരിത്രത്തില്‍ ഇന്നോളം ഇത്രയും ദീര്‍ഘകാലം സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. സമാന സാഹചര്യം നിലനിന്നിരുന്ന സ്പാനിഷ് ബ്ലോഗിന്റെ കാലഘട്ടത്തില്‍ പോലും ഇത്രയും നീണ്ട സ്‌കൂള്‍ അടവുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഒരു വലിയ ആഗോള പഠനക്കമ്മിയാണ് നമ്മെ കാത്തിരിക്കുന്നത്. അതുകൊണ്ട്  സ്‌കൂളുകള്‍ തുറക്കുന്നതിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് ഉടന്‍ ചെയ്യേണ്ടതുണ്ട്. 

കോവിഡ് മൂലം സ്‌കൂളുകള്‍ അടച്ചത് ലോകത്തെ 90% വിദ്യാര്‍ഥികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യം എടുക്കുകയാണെങ്കില്‍; നൂറുശതമാനം വിദ്യാര്‍ഥികളെയും കോവിഡ് മൂലമുള്ള സ്‌കൂള്‍ അടവ് ദോഷകരമായി ബാധിച്ചു. കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. നാടെമ്പാടും വിദ്യാലയങ്ങളും അവയോട് ആരോഗ്യകരമായ സമീപനങ്ങളും ഉണ്ടായതുകാണ്ടാണ് നാം ഉദ്‌ഘോഷിക്കുന്ന ഉയര്‍ന്ന സാക്ഷരതയും, ആരോഗ്യ നിലവാരവും ഒക്കെ നമുക്ക് നേടാന്‍ സാധിച്ചത്. 

പ്രത്യക്ഷമായ ഒരു പഠന പ്രതിസന്ധി കോവിഡാനനന്തര വിദ്യാഭ്യാസ ലോകത്തില്‍ ഉണ്ടാകാന്‍ പോകുകയാണ്.

കോവിഡ് മൂലമുള്ള സ്‌കൂള്‍ അടവും അതിന്റെ തിക്തഫലങ്ങളും എങ്ങനെയാണ് ലോകജനതയെ സ്വാധീനിക്കുക എന്നതിനെ സംബന്ധിക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ യൂനിസെഫ്, യൂനസ്‌കോ, വേള്‍ഡ് ബാങ്ക് എന്നിങ്ങനെയുള്ള യുണൈറ്റഡ് നേഷന്‍സ് ഏജന്‍സികള്‍ നടത്തിയിട്ടുണ്ട്.  ‘യുണൈറ്റഡ് നേഷന്‍സ് പോളിസി ബ്രീഫ്’ പറയുന്നതനുസരിച്ച് കോവിഡ് പ്രതിസന്ധിയും അതിന്റെ ഫലമായുണ്ടായ സ്‌കൂള്‍ അടവും മൂലം, നിലനില്‍ക്കുന്നതിനേക്കാള്‍ 24 മില്ല്യണ്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞു പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമുള്ള കഴിവ്, അടിസ്ഥാന അക്കാദമിക നൈപുണികള്‍, വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ ശേഷികള്‍ എന്നിവയെ എല്ലാം ഈ സ്‌കൂള്‍ അടവ് ദോഷകരമായി ബാധിക്കും. ഓരോ അക്കാദമിക