Monday, 18 October 2021

വിയറ്റ്‌നാമീസ് കഥ


Text Formatted
American-Kai-Yudhakkalam-title
Image Full Width
Image Caption
ചിത്രീകരണം: ദേവിക കെ.എസ്​.
Text Formatted

ദ്യമായാണ് അങ്ങിനെയൊരു പേര് ഞാന്‍ കേള്‍ക്കുന്നത്. 
‘അമേരിക്കന്‍ കൈ' യുദ്ധക്കളം. 
ആദ്യം എനിക്കത് മനസ്സിലായില്ല. അത് ഉച്ചരിച്ചത് വിയറ്റ്‌നാമീസിലാണ്, ഇംഗ്ലീഷിലല്ല. 

എനിക്കു മനസ്സിലായില്ല, ഒന്നു വിശദീകരിക്കൂ. എന്നു പറഞ്ഞാല്‍  ‘അമേരിക്കന്‍ കൈ' അറ്റുവീണ യുദ്ധക്കളം എന്നര്‍ഥം. 

ശരി, ശരി അതു മനസ്സിലായി. പക്ഷെ അതൊരു അമേരിക്കന്‍ സ്ഥലമല്ല, വിയറ്റ്‌നാം ഗ്രാമമല്ലേ? 

അമേരിക്കന്‍ പ്രൊഫസറായ എന്റെ സുഹൃത്ത് വിയറ്റ്‌നാം ആദ്യമായി സന്ദര്‍ശിക്കുകയാണ്. ഒരു വാരാന്ത്യത്തില്‍ ഞങ്ങള്‍ ഹാനോയിയില്‍ നിന്ന് അധികം ദൂരത്തല്ലാത്ത ഒരു ഗ്രാമത്തിലൂടെ വെറുതെ അലയുകയായിരുന്നു. നഗരങ്ങള്‍ അയാള്‍ കണ്ടിരുന്നു, ഇപ്പോള്‍ ഗ്രാമങ്ങള്‍ കാണാനുള്ള അവസരങ്ങളും ഒത്തു വന്നു. വിയറ്റ്‌നാം യുദ്ധത്തലമുറയില്‍ പെട്ടയാളാണ് ഈ പ്രൊഫസര്‍. പക്ഷെ അന്ന് അമേരിക്കന്‍ സൈന്യത്തില്‍ ചേരാത്ത ഒരാള്‍. പകരം തെരുവില്‍ യുദ്ധവിരുദ്ധ പ്രകടനങ്ങളില്‍ മുങ്ങിക്കുളിച്ചയാള്‍. എതിരന്‍ ആകാന്‍ മുടി നീട്ടിവളര്‍ത്തി ഹിപ്പിയായ ആള്‍. യുദ്ധ വിരുദ്ധ പ്രകടനത്തിനിടെ പൊലീസ് മര്‍ദനമേറ്റു. രണ്ടു ദിവസം ജയിലിലും കിടന്നു. കുറ്റപത്രം തയ്യാറാകുന്നതിനിടെ കാനഡയിലേക്ക് കടന്നു. വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് പ്രൊഫസറുടെ ഓര്‍മകള്‍ ഇതൊക്കെയാണ്. ഇപ്പോള്‍ മാത്രമാണ്, എത്രയോ കാലത്തിനുശേഷം അദ്ദേഹം വിയറ്റ്‌നാം ആദ്യമായി സന്ദര്‍ശിക്കുന്നത്. ഇവിടെ നടന്ന യുദ്ധവുമായി പ്രൊഫസര്‍ക്ക് വ്യകതിപരമായ ബന്ധങ്ങളൊന്നുമില്ല. ഇവിടേക്കു വരണമോയെന്ന ശങ്ക യാത്ര പുറപ്പെടുന്ന അവസാന നിമിഷം വരെ അദ്ദേഹത്തിനുണ്ടായിരുന്നു. താനൊരു യുദ്ധവിദഗ്ധനോ സൈന്യത്തില്‍ നിന്ന് പിരിഞ്ഞ വൃദ്ധനോ അല്ലെങ്കിലും അമേരിക്കക്കാരന്‍ എന്നു കേള്‍ക്കുമ്പോള്‍ വിയറ്റ്‌നാംകാര്‍ ക്ഷുഭിതരാകില്ലേ എന്നതായിരുന്നു പ്രൊഫസറെ ആശങ്കയിലാഴ്​ത്തിയത്. 

ഗ്രാമസന്ദര്‍ശനം സത്യത്തില്‍ ഞങ്ങളുടെ പരിപാടിയില്ലായിരുന്നു. 
അതങ്ങ് സംഭവിച്ചു പോയതാണ്. ഈ സന്ദര്‍ശനം താല്‍പര്യമുണര്‍ത്തുന്ന ഒന്നാകുമെന്ന തോന്നല്‍ എനിക്കുമുണ്