Monday, 18 October 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

അധ്യായം 19: നാരകക്കാളി പ്യൂപ്പ

യറിച്ചെല്ലുമ്പോള്‍ ക്ഷുരകന്‍ വെളുത്ത് തടിച്ച കുടവയറനായ കഷണ്ടിക്കാരന്റെ മുടി മുറിക്കുകയായിരുന്നു.
ശിരസിലെ മുന്‍ഭാഗത്തെ കഷണ്ടിക്കു മേല്‍ പിന്‍വശത്തെ മുടി കടല്‍ത്തീരത്തെ തിരമാലകള്‍ പോലെ കയറിയും ഇറങ്ങിയും കാറ്റിലിളകിയുമിരുന്നു.

അകലെ നിന്ന് നോക്കുന്നവര്‍ക്ക് അതൊരു രേഖ.
അതിര്‍ത്തി പ്രദേശങ്ങളില്‍ കുടിയേറ്റം തടയുവാന്‍ സമ്പന്നനായ രാജ്യം കെട്ടിയ മതില്‍.
മരിച്ചു പോയ ഒരാളുടെ ശരീരം പോലെ കണ്ണുകളടച്ച മുഖം മാത്രം വെളിയിലാക്കി ബാക്കി ഭാഗം വെള്ളത്തുണിയാല്‍ മൂടി ഇടപാടുകാരന്‍ ചാരുകസേരയില്‍ കിടന്നു.

മഞ്ഞുകാലത്തെയണിഞ്ഞ ഒരു കുന്നിന്റെ ഏറ്റവും ഉയരത്തില്‍ പച്ച കൊഴിഞ്ഞു തുടങ്ങിയ വൃക്ഷമാണ് അയാളുടെ ശിരസെന്ന് സോളമനു തോന്നി. പൊടിപടലങ്ങള്‍ക്കത്രയും കനത്തില്‍ കുറ്റിമുടിക്കഷ്ണങ്ങള്‍  തെറിക്കുന്നത് സൂര്യവെളിച്ചത്തില്‍ കാണാമായിരുന്നു. ഇടപാടുകാരന്‍ ഉറക്കം തൂങ്ങിയപ്പോഴൊക്കെ തല ചെരിച്ചും വെള്ളം തളിച്ചും മുടി പിടിച്ചു വലിച്ചും ക്ഷുരകനയാളെ ഉറക്കത്തിന്റെയും സുബോധത്തിന്റേയും ഇടയിലുള്ള നേര്‍ത്ത പാടയിലേക്ക് മാറ്റിയിരുത്തി. ഇടയ്ക്കിടയ്ക്ക് പോക്കറ്റില്‍ കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്ന ഫോണ്‍ അയാളെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

ക്ഷുരകന്‍ മുടി മുറിക്കുമ്പോഴൊക്കെ നാവു കൊണ്ട് ഉന്നം നോക്കി ചുണ്ടുകള്‍ കത്രികയുടെ ഇരുപല്ലുകളായി ഭാവിച്ച് കൂര്‍പ്പിച്ചു കൊണ്ടിരുന്നു. സോളമന്‍ നാട്ടുവര്‍ത്തമാനമെന്ന നിലയില്‍ അയാളോട് ഡിറ്റക്ടീവിനെക്കുറിച്ച് അന്വേഷിച്ചു.
മുടിമുറിച്ചു കഴിഞ്ഞും ശരീരത്തില്‍ പറ്റിയ രോമക്കഷ്ണങ്ങളെ തട്ടിക്കളയുവാന്‍ കുടവയറന്‍ സമയമെടുത്തു. കഷണ്ടിക്കാരുടെ മുടിമുറി ഏത് ക്ഷുരകനും സന്തോഷമായിരിക്കും. കുറഞ്ഞ അധ്വാന സമയം സാധാരണ കൂലി. ക്ഷുരകന്‍ കഷണ്ടിക്കാരന്റെ പിന്‍കഴുത്തില്‍ പൗഡര്‍ തൂവി പറ്റിപ്പിടിച്ചിരുന്ന മുടി സ്‌പോഞ്ച് വച്ച് തട്ടിക്കളഞ്ഞു. കഷണ്ടിക്കാരന്‍ കസേരയില്‍ നിന്നിറങ്ങി വസ്ത്രം ആകപ്പാടെയൊന്ന് കൈകളാല്‍ ഉഴിഞ്ഞു. അത് കഴിഞ്ഞ് തൃപ്തി വരാതെ പാ