Monday, 18 October 2021

തമിഴ് കുറുങ്കഥ


Text Formatted
basheerinte-kallan-title
Image Full Width
Image Caption
ചീത്രീകരണം: ദേവപ്രകാശ്
Text Formatted

ത്രയോ കരിങ്കള്ളന്മാരെയും ഗജപോക്രികളെയും പിച്ചക്കാരന്‍മാരെയും ചീട്ടുകളിക്കാരെയും തന്റെ കഥകളില്‍ എഴുതി ജനങ്ങളുടെ മനസ്സില്‍ അവരെ പതിപ്പിച്ചുറപ്പിച്ച ബഷീര്‍ തന്നെക്കുറിച്ചുമാത്രം ഇതുവരെ ഒന്നും എഴുതിയില്ലല്ലോ എന്ന സങ്കടം കള്ളന്‍ യൂസഫിന്റെ മനസ്സില്‍ ഒത്തിരിക്കാലമായി ഉണ്ടായിരുന്നു.  

ഈ കള്ളന്‍ യൂസുഫാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പഴ്സ് പോക്കറ്റടിച്ചവന്‍. 

കുറച്ച് ചില്ലറപ്പൈസയല്ലാതെ അതിനുള്ളില്‍ കാശൊന്നും ഇല്ല എന്നറിഞ്ഞപ്പോള്‍ പഴ്‌സ് അദ്ദേഹത്തിന്റെ കയ്യില്‍ത്തന്നെ കൊണ്ടുപോയിക്കൊടുത്ത് മാതൃക കാട്ടിയെങ്കിലും അവന്റെ സാമര്‍ത്ഥ്യത്തെ അഭിന്ദിക്കുകയല്ലാതെ അവനെപ്പറ്റി ഒരക്ഷരം എഴുതാന്‍ ബഷീര്‍ കൂട്ടാക്കിയില്ല.  

അതൊന്ന് ചോദിക്കണമല്ലോ എന്ന് ബഷീറിന്റെ അടുത്ത് അവന്‍ ചിലതവണ ചെന്നിട്ടുണ്ട്. കാണുമ്പോഴൊക്കെ  ‘‘തൊഴില്‍ വൃത്തിയായി നടക്കുന്നുണ്ടല്ലോ അല്ലേ?'' എന്ന് ചോദിച്ചതല്ലാതെ കഥയെഴുതുന്ന കാര്യമൊന്നും ബഷീര്‍ മിണ്ടിയില്ല. 

Basheerinte Kallan Malayalam Story S Ramakrishnan illustration by Devaprakash

എന്തൊരു മനുഷ്യനാണ്?
​​​​​​​ ചില്ലറക്കള്ളന്മാരെയും മീശയില്ലാത്ത പേട്ടു റൗഡികളെയും പൂച്ചക്കുഞ്ഞിനെ കക്കുന്നവന്മാരെയും പറ്റിപ്പോലും ഇയാള്‍ എഴുതുന്നു!
തനിക്ക് എന്താണൊരു കുറവ്? ‘തന്നെപ്പറ്റിയും ഒരു കഥ എഴുതിയേ പറ്റൂ' എന്ന് യൂസുഫ് ബഷീറിനെ നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങി. 

മറുപടിയായി ഒരു ചിരി പാസ്സാക്കിക്കൊണ്ട് ബഷീര്‍ പറഞ്ഞു;  ‘സഖാവ് മോഷ്ടാവേ, ഒരു കള്ളന്‍ കഥയില്‍ കയറി വരുന്നത് സാധാരണ കാര്യമല്ല. അതിന് അയാളു