Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 21

വൈൽഡ്​ ബോയ്​സ്​

ഷാന്‍ ഷെനെയുടെ പിറന്നാളിന്  കറുത്ത നിറമുള്ള ഹാന്‍ഡ് മെയ്ഡ് പേപ്പറില്‍ ഷെനെയ്ക്ക് അഭിവാദങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഒരു ലഘുലേഖ ആയിരുന്നു അവസാനത്തേത്. അത് കഴിഞ്ഞ്​ ‘വൈൽഡ്​ ബോയ്​സ്’ മൗനത്തിലാണ്ടു.

Image Full Width
Image Caption
യൂണിവേഴ്സിറ്റി കൊളേജ്, തിരുവനന്തപുരം
Text Formatted

ഞാന്‍ ഇത്രയേറെ അനുഭവങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്നില്‍ എത്തിയതെന്ന് ഓര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. ഈ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ ഇവ ഇത്ര ദീര്‍ഘിക്കും എന്ന് വിചാരിച്ചതേയില്ല.

വെയില്‍ക്കാലച്ചൂടും വെളിച്ചവും അസ്തമിക്കാത്ത ഇടമായിരുന്നു എന്റെ പ്രിയ വിദ്യാലയങ്ങളെല്ലാം തന്നെ. അവയില്‍ എന്റെ എല്ലാ സ്വകാര്യങ്ങളും അറിയുകയും എന്റെ അഭയമാവുകയും ചെയ്ത, കുട്ടിക്കാലത്ത്  കണ്ട് അദ്ഭുതം കൂറുകയും പിന്നീട് ഒരു ഭാഗമാവാന്‍ ആഗ്രഹിക്കുകയും ചെയ്ത, ചുവപ്പുകല്ലിന്റെ രൗദ്രസൗന്ദര്യം ആവഹിച്ച യൂണിവേഴ്സിറ്റി കോളേജ്!

ചില വൈകുന്നേരങ്ങളില്‍ അസ്തമനം കഴിഞ്ഞ് ഏറെ വൈകിയിട്ടും, നൂറു കഴിഞ്ഞ ആ പ്രൗഢഗംഭീരമായ ഗോഥിക്- വിക്ടോറിയന്‍ ശില്‍പകലയുടെ  ഉദാത്തമായ മാതൃകക്കുമുന്നില്‍, അലങ്കാരപ്പനകള്‍ അതിരിടുന്ന നടപ്പാതകള്‍ക്കു നടുവിലുള്ള പുല്‍ത്തകിടിയില്‍ (ചങ്ങമ്പുഴയും അയ്യപ്പപ്പണിക്കരും പുല്‍നാമ്പുകളെ നോവിച്ചുകൊണ്ട് നടന്നു പോയിരിക്കാനിടയുള്ള  അതേ പുല്‍ത്തകിടിയില്‍)   ഞങ്ങളിരുന്നു. ഞങ്ങളുടെ യാഥാര്‍ത്ഥ ‘അല്‍മാ മേറ്റര്‍'!

wild-boys

യൂണിവേഴ്സിറ്റി ലൈബ്രറിയില്‍  തെക്കു ഭാഗത്തുള്ള പുല്‍ത്തകിടിയില്‍ കൂടുന്ന സൗഹൃദ സംഘത്തില്‍ ‘വൈല്‍ഡ് ബോയ്സ് ’ ഒരു പ്രത്യേക ഗ്രൂപ്പ് ആയി പങ്കെടുത്തിരുന്നൊന്നുമില്ല. അവര്‍ ആരൊക്കെയാണെന്ന് പോലും ഞങ്ങള്‍ക്കാര്‍ക്കും നല്ല അറിവില്ലായിരുന്നു. പക്ഷേ പി. രവികുമാര്‍ ആ സംഘത്തിന്റെ ജീവനും കരുത്തും ആയിരുന്നു എന്ന്  ഇന്നെനിക്ക് പറയാനാവും. വില്യം എസ്. ബറോസ് രചിച്ച‘വൈല്‍ഡ് ബോയ്‌സ് : ബുക്ക് ഓഫ് ദി ഡെഡ്' എന്ന ‘കള്‍ട്ട് ' ബുക്കിന്റെ പേരില്‍ നിന്നുതന്നെയാണ് ഞങ്ങളുടെ കാലത്തെ  ‘വൈല്‍ഡ് ബോയ്സ്’ ആ പേര് സ്വീകരിച