Monday, 18 October 2021

കഥ


Text Formatted

ടിക് ടിക്

Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

 

ഒന്ന്​:

ഹാന്‍ഡ് ബാഗ് സീറ്റിലേക്കെറിഞ്ഞ് ലാപ് പിന്നില്‍ വച്ച് കാറില്‍ കയറുന്ന നിമിഷത്തില്‍തന്നെ ഫോണ്‍ വന്നു. ഡോക്ടര്‍ ഷമീറാണ്. 

‘‘മധുസാറേ. മിനിസ്റ്ററുടെ പി.എ വിളിച്ചിരുന്നു. പ്രോഗ്രാം പത്തുമിനിറ്റ് നേരത്തേയാക്കാന്‍ പറ്റുമോന്ന് ചോദിച്ചു. നേരത്തേ വിചാരിക്കാത്ത ഒരു പരിപാടി കൂടി വന്നൂന്ന്''.

വാച്ചുനോക്കിയപ്പോള്‍ കൃത്യം ഒമ്പതര. ബ്ലോക്കില്ലെങ്കില്‍ പന്ത്രണ്ട് മിനിറ്റില്‍ മെഡിക്കല്‍ കോളജ് പിടിക്കാം. അപ്പോള്‍ 9.42ന് എത്തും. പിന്നെ 8 മിനിറ്റുകൂടി കിട്ടും. ധാരാളം.

‘‘ഷമീര്‍, നോ ഇഷ്യൂ. ലെറ്റ്‌സ് ഗോ എറ്റ് നയന്‍ ഫിഫ്റ്റി ഇന്‍സ്റ്റഡ് ഓഫ് ടെന്‍. ഞാന്‍ പത്തുമിനിറ്റിലെത്തും''.

വണ്ടി പള്ളിമലക്കുന്നിറങ്ങി കെ.ടി.ഗോപാലന്‍ റോഡിലേക്ക് വലത്തോട്ടുതിരിച്ചു. അവിടെനിന്ന് മാവൂര്‍ റോഡിലേക്ക് രണ്ടുമിനിറ്റ് കൊണ്ടെത്തണം.

രണ്ട്​:

‘‘നിങ്ങടെ പ്രോഗ്രാമില് പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് രേഖ വേണ്ടായോ? അതോ മെഡിക്കല്‍സും മേലാളമ്മാരും കോവിഡിന്റെ കുടുമ്മക്കാരാണോ?'' 

ബ്രേക്ഫാസ്റ്റിലേക്ക് പ്രവേശിക്കും മുന്‍പ് പതിവുള്ള നാലുമിനിറ്റ് വെറുതേയിരിപ്പിനിടയില്‍ നളിനി ചോദിച്ചത് ഓര്‍മ വന്നു. 

‘‘ഫോറന്‍സിക്കുകാര്‍ ഇണങ്ങന്‍മാരും'', അതുപറഞ്ഞപ്പോള്‍ അവള്‍ ചെവിപിടിച്ച് തിരിച്ചു.

‘‘പത്തിനാ ഫങ്ഷന്‍. ഇണങ്ങന്‍മാരില്‍ നിന്ന് ആരെയെങ്കിലും ആ മെഡിക്കല്‍ തറവാട്ടിലേക്ക് വിടണം കേട്ടോ'', നളിനി ഇറങ്ങാന്‍ നേരത്ത് ബാഗില്‍ ലഞ്ച് തിരുകി അത് ലോകസുന്ദരികള്‍ക്ക് അണിയിക്കുന്ന ചേലപ്പട്ട പോലെ ഇട്ടുകൊടുത്ത് യാത്രയാക്കും മുന്‍പ് ഓര്‍മിപ്പിച്ചു.

എല്ലാ ദിവസവും നളിനിക്കാണ് ആദ്യം പോകേണ്ടത്. കോവിഡിലാകട്ടെ, അവള്‍ക്ക് പാലപൂത്ത പോലെ പണിയുണ്ട്.

jazla

മൂന്ന്​:

കാര്‍ കെ.ടി.ഗോപാലന്‍ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് കടക്കാന്‍ തുടങ്ങുമ്പോഴേക്കു തന്നെ ഭാഗ്യത്തിന് ഒരാംബുലന്‍സ് ചീറിപ്പാഞ്ഞു. വാഹനങ്ങളെ വകഞ്ഞ് അത് വഴികീറി. അതിനു