Monday, 18 October 2021

മൗഫലാങ് / മേഘാലയ യാത്ര


Text Formatted

ആരെയും ഭൂമിയുടെ കാമുകന്മാരാക്കുന്ന വഴിവിട്ട വഴിയേ...

മൗഫലാങിലേക്കുള്ളതിനേക്കാളും കഠിനമായ യാത്രകളുണ്ടാവാം. ഇതിലും കണ്ണിനെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുണ്ടാവാം. ഇതേക്കാളും കൊടുംതണുപ്പില്‍ പുതച്ചെടുപ്പിക്കുന്ന വഴികളുണ്ടാവാം. ഇതേക്കാളും കോള്‍മയിര്‍ കൊള്ളിക്കുന്ന ലക്ഷ്യസ്ഥാനങ്ങളുണ്ടാവാം. എന്നാലും മൗഫലാങ് അതുക്കും മേലെ

Image Full Width
Image Caption
മൗഫലാങിലെ വിശുദ്ധ വനം / Photo: Shashwat Das, Ig
Text Formatted

ജീവിതത്തില്‍ എങ്ങോട്ടെങ്കിലും ഒരു ലക്ഷ്യവുമില്ലാതെ യാത്ര ചെയ്യണമെന്നൊക്കെ തോന്നും. എന്നാല്‍, അറിയാത്ത ദൂരങ്ങള്‍ വന്ന് വിളിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?
ഭൂമിയുടെ ദിക്കുകള്‍ വന്ന് കൂട്ടിക്കൊണ്ടുപോകുന്നതുപോലെ. 

പേരറിയാത്ത വിദൂരങ്ങള്‍ വരൂ വരൂ എന്നാര്‍ത്തുവിളിച്ചിട്ടുണ്ടോ? ഉണ്ടാവും. 
എന്നാല്‍ പലര്‍ക്കും അത് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടാകില്ല. 
അറിയാത്ത മണങ്ങള്‍ ഏതെന്ന് ഊഹിക്കാന്‍ സാധിക്കുന്നുണ്ടാകില്ല. 

എത്ര ദൂരമെന്ന് ഒരു കണക്കുമില്ലാതെ ഈ ഭൂമിയുടെ അവസാനംവരെ എന്നു തോന്നിപ്പിക്കുന്ന ഒരു യാത്ര ആരെയും കാല്‍പനികമായി ആഗ്രഹം കൊള്ളിക്കും. 
എന്നാലും, എവിടേക്കു തിരിഞ്ഞാലും ദൂരേക്കുദൂരേക്ക് എന്ന് വഴികാണിക്കുന്ന വഴികളല്ലാതെ ഒന്നുമുണ്ടാവില്ല മുന്നില്‍. മണ്ണ് കത്തുന്നതിന്റെയും കാടുകളൊന്നാകെ ഒന്നിച്ചു പൂക്കുന്നതും പോലെയുള്ള വേര്‍തിരിക്കാന്‍ കഴിയാത്ത മണക്കൂട്ടുകളുണ്ടാകും. ഏതൊരൊച്ചയും വലിയ ഒച്ചയാകുന്നത്ര നിശ്ശബ്ദതയായിരിക്കും കാതുകളില്‍. ഒരിക്കലെങ്കിലും അത്തരമൊരു പ്രലോഭനത്തില്‍പെട്ടുപോയില്ലെങ്കില്‍ ചിട്ടയായ ജീവിതം കൊണ്ടുമാത്രം എന്തുനേടാനാണ്.

പച്ചപിടിച്ച കല്ല് എന്നാണു മൗഫലാങ്ങിന്റെ അര്‍ത്ഥം. ഖാസിക്കുന്നുകള്‍ക്കു മേല്‍ അങ്ങനെയൊരു പുലരി നിങ്ങളുടെ കാഴ്ചയെയും സ്വര്‍ണമുരുക്കിയൊഴിക്കട്ടെ എന്നു ശപിക്കുകയല്ലാതെ വേറെന്ത് തരാനാണ്​?

ഒരു വഴിക്കു പുറപ്പെടുകയെന്നാല്‍, പോകാനുള്ള ലക്ഷ്യം, താണ്ടാനുള്ള ദൂരം, അനുഭവിക്കാനുള്ള കാഴ്ചകള്‍ എന്നിവയുടെ കണക്കെടുക്കുന്ന ചിട്ടജീവിതത്തില്‍നിന്ന് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. അങ്ങനെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു പ്രലോഭനം ഒരിക്കലുണ്ടായി.

ഗുവാഹത്തിയില്‍ നിന്ന് എങ്ങോട്ടോ...

അസമില്‍, ഗുവാഹത്തിയില്‍ മറ്റു കാഴ്ചകള്‍ കാണാനുള്ള തയാറെടുപ്പിനിടയിലായിരുന്നു. ഒരു യാത്ര പോകാം എന്ന് സുഹൃത്ത് ചോദിക്കുന്നു. എങ്ങോട്ട് എന്ന പതിവുചോദ്യത്ത