Monday, 18 October 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 12


Text Formatted

പെരിയാര്‍ മുപ്പതാണ്ടുകള്‍ ഈ കൈകളിലൂടെ ഒഴുകിപ്പോയി

മൂന്നു പതിറ്റാണ്ടുകള്‍കൊണ്ട് പെരിയാറിനുവന്ന മാറ്റങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു മുതല്‍ക്കൂട്ട്.

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

കെമിസ്റ്റായി ജീവിതമാരംഭിച്ച് നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ജോലി ജീവിതശൈലിയില്‍ സാരമായ മാറ്റം വരുത്തിയിരുന്നു. ഒരു കെമിസ്റ്റിന് രണ്ടു രീതിയില്‍ ജോലിയെ സമീപിക്കാം. ഒന്ന് - പറഞ്ഞിരിക്കുന്ന ജോലി മാത്രം ചെയ്യുകയും ജോലി കഴിഞ്ഞാല്‍ സര്‍വതന്ത്ര സ്വതന്ത്രനായിരിക്കുകയും ചെയ്യാം. അങ്ങനെയുള്ളവര്‍ ജോലി യന്ത്രം പോലെ ചെയ്തുതീര്‍ക്കും. മറ്റൊന്നും ആലോചിക്കില്ല. എന്താണ് താന്‍ ചെയ്യുന്നത്, എന്തിനാണിത് ചെയ്യുന്നത്, ഇതുകൊണ്ട് എന്ത് ഗുണമാണുള്ളത്, ഇതിലെ രസതന്ത്രം എന്താണ്, ഇതൊന്നും അയാളെ അലട്ടുന്നില്ല. ഏല്‍പിച്ച ജോലി ചെയ്യുന്നു, അതിന് ശമ്പളം വാങ്ങുന്നു - അത്രതന്നെ.

രണ്ടാമത്തെ വിഭാഗം, തനിക്കു ചെയ്യേണ്ട ജോലികള്‍ ചെയ്യുമ്പോള്‍ മേല്‍പറഞ്ഞ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും അതിനുത്തരം കണ്ടെത്താന്‍ പരിശ്രമിക്കുകയും ചെയ്യും. അത് അവരുടെ ജീവിതത്തിലും ജോലിയിലും ഗുണപരമായ ഒത്തിരി മാറ്റമുണ്ടാക്കുകയും ചെയ്യും. ഭാഗ്യവശാല്‍ എന്നോടൊപ്പം ജോലി ചെയ്തിരുന്ന സീനിയറായ ആളുകള്‍ മിക്കവരും അത്തരത്തിലുള്ളവരായിരുന്നതിനാല്‍ ആ രീതിയില്‍ത്തന്നെ മുന്നോട്ടുപോവാനാണ് എനിക്ക് താല്പര്യം തോന്നിയത്. ഓരോ അനാലിസിസും ചെയ്യുമ്പോള്‍ അതിന്റെ തിയറി, ആ അനാലിസിസിന്റെ ആവശ്യകത, അതിലുണ്ടാവുന്ന മാറ്റങ്ങള്‍ പ്രോസസിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇവയൊക്കെ മനസ്സിലാക്കാനും, അറിയാത്തത് ചോദിച്ചുമനസ്സിലാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അത് പിന്നിട് കരിയറില്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. അത്തരം ചില അനുഭവങ്ങള്‍ പിന്നാലെ വരുന്നുണ്ട്.

ഏലൂരിലെ ജലമലിനീകരണം, ആദ്യ കാലങ്ങളില്‍നിന്ന്​ വളരെയേറെ കുറഞ്ഞിട്ടുണ്ട് എന്നതാണ് അനുഭവം

നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ ഫാക്ടിലെ ലബോറട്ടറി രണ്ടു രീതിയിലാണ്. പ്ലാന്റുകളുടെ ഓരോ ഷിഫ്റ്റിലുമുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പ്ലാന്റുകളില്‍ത്തന്നെ മൂന്നു ഷിഫ്റ്റിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ ലാബുകള്‍. അവിടെ ആ പ്ലാന്റിലേയ്ക്കുവേണ്ട അനാലിസിസുകള്‍ ചെയ്യാനാവശ്യമായ സൗകര്യങ്ങള്‍ മാത്രമാണുണ്ടാവുക. എന്തൊക്കെ അനാലിസിസ് എപ്പഴൊക്കെ ചെയ്യണം എന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ടാ