Wednesday, 29 March 2023

ആത്മകഥ


Text Formatted

എന്റെ കഥ- 28
​​​​​​​ബ്രോ. ഭാസ്

‘‘അയാള്‍ സമ്മതിക്കുമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഈ വിവാഹത്തിന് സമ്മതിക്കും’’ എന്ന്  എന്നിലെ ദുര്‍ബലയായ ഹോമോസാപ്പിയന്‍ പെണ്ണ് കരുതി. ഞാന്‍ മുഖമുയര്‍ത്തിയില്ല. ആദിമമായ ഒരു ലജ്ജയോ ഭയമോ എന്നെ ചൂഴ്​ന്നുനിന്നു. 

Image Full Width
Image Caption
ഇന്ദു മേനോൻ
Text Formatted

ഥ തുടങ്ങുമ്പോള്‍ എനിക്ക് 20 വയസ്സാണ്. 
പി.ജിക്ക് ഗുരുവായൂരപ്പനില്‍ ചേര്‍ന്ന കാലം. 
കൗമാരം വിട്ട് യൗവ്വനത്തിലേയ്ക്കു ചെറുതായ ചെറുപ്പം. 

നരവംശശാസ്ത്രം ഗൗരവമായി പഠിക്കണമെന്നും കഥയും കവിതയും നോവലും എഴുതണമെന്നും എഴുത്തിന്റെ അക്ഷരച്ചുഴിപ്പുകളിലെ അഗാധതകളില്‍ വീണ് മുങ്ങിമരിക്കണമെന്നും ഉന്മാദിയായി നടക്കുന്ന കാലം. 

അങ്ങനെയുള്ള കാലത്താണ് ആദ്യത്തെ കല്യാണാലോചനകളില്‍ ഒന്ന് വരുന്നത്.
കല്യാണച്ചെക്കന്‍ മിടുമിടുക്കനാണ് എന്നതായിരുന്നു ഏറ്റവും ആകര്‍ഷകമായ സംഭവം. 

വമ്പിച്ച അളവില്‍ പോരാ, അതി വമ്പിച്ച അളവില്‍ തന്നെ ചങ്ങായി മിടുമിടുമിടുമിടുക്കനായിരുന്നു. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ തന്നെ കട്ടിക്കണ്ണട വെയ്ക്കത്തക്കവണ്ണമുള്ള വായനക്കാരന്‍. ഉയര്‍ന്ന അക്കാദമിക മികവ്. ഏതാണ്ട് റാങ്കോളം മാര്‍ക്കുള്ള എസ്.എസ്.എല്‍.സി വിജയം. എന്‍ട്രന്‍സിലെ വമ്പന്‍ റാങ്ക്. ആള്‍ ഇന്ത്യാ സെലക്ഷന്‍. ഐ.ഐ.ടി ഉപരിപഠനം. കാമ്പസ് ഇന്റര്‍വ്യൂയിലൂടെ മികച്ച ഐ.ടി ജോലി. അന്നത്തെ കാലത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സാലറികളില്‍ ഒന്ന്.

‘‘55,000 രൂപ  ഓന് പെരേയ്ക്കി കൊണ്ടോകാന്‍ കയ്യും. ടേക്ക്‌സ് കയിച്ചിട്ട്''; ബ്രോക്കര്‍ ഭാസ് എങ്കിര ഭാസ്‌കരപിള്ള പറഞ്ഞു. ആളപ്പോള്‍ ചില്ലറക്കാരനല്ല. അച്ഛനുമമ്മയും മുഖാമുഖം നോക്കി.

ഒരേയൊരു പ്രശ്‌നം, ചെക്കന്റെ വയസ്സ്; വെറും 23.

‘‘ഓഹ് അയ്‌നിപ്പെന്താ? ചെക്കന്‍ എല്ലാങ്കൊണ്ടും ശൊങ്കനാന്ന്. സെറ്റിലായ്ട്ട്​ണ്ട്. ഇനി കയിച്ചാലെന്താ?'' 

ശരിയാണ്. അച്ഛനും അമ്മയും ജോലിക്കാര്‍. ഒരേയൊരു അനുജന്‍. അച്ഛന്റെ സുഹൃത്തുകൂടിയായ ഭാസ്‌കരപിള്ള മാമന്‍ ഒരു മുഴു ബ്രോക്കര്‍ ആയി മാറിയിരുന്നത് അതീവ ദുഃഖത്തോടെ ഞാന്‍ കണ്ടുനിന്നു. ഗംഗ നാഗവല്ലിയായതു പോലെ ചെറുക്കന്മാരുടെ ഫോട്ടോ കാട്ടുമ്പോള്‍ കണ്ണില്‍ തിളക്കം മാറിമറിയുന്നു.
‘‘എന്ത്ത്താണമ്മെ. ഇയ്യാക്കീ വയസ്സാകാലത്ത് വട്ടായാ?''
‘‘ഈ ബ്രോക്കറുപണിക്ക് നല്ല കമീഷനാ''; അമ്മ പാത്രം മോറി കമിഴ്ത്തി.

ഇതിനു മുമ്പു