Monday, 18 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

24: പഴയ കോടതി

കൊളംബ് ബംഗ്ലാവിലെ രാത്രി സല്‍ക്കാര ദിവസം; കനാലിലെ ഒഴുക്കിനെതിരെ തുഴഞ്ഞ് വഞ്ചികള്‍ പോകുന്നതു കാണാന്‍ എട്ടുപടിപ്പാലത്തില്‍ കയറിനിന്ന ദിവസം; പ്രവ്ദ കലാസമിതിയിലെ  ‘നല്ലവരുടെ രാത്രി' റിഹേഴ്‌സല്‍ കാലം.
പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവിതകാലത്താണ് ദിമിത്രിയും കെ. എന്ന എഴുത്തുകാരനും തമ്മില്‍ കൂടിക്കാഴ്ചയുണ്ടാവുന്നത്. ഇരുവരും ഒരു മേല്‍ക്കൂരക്കു കീഴില്‍ ജോലി ചെയ്തു. കുറേ വര്‍ഷങ്ങള്‍. 

നഗരത്തില്‍  ‘പഴയ കോടതി' എന്നു വിളിപ്പേരുള്ള സ്ഥലത്തായിരുന്നു അവരുടെ ഓഫീസ്. അവിടെ ഒരു ബസ് സ്റ്റോപ്പുണ്ട്. ചെറിയ ഒരു പൂവരശുമരവും.
ഇപ്പോള്‍ ആ സ്ഥലം അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് നിശ്ചയം പോരാ. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പും ബസിലെ കിളികള്‍ മാത്രമാണ് ആ പേര് ഉപയോഗിക്കാറുള്ളത്. പാഞ്ഞു വന്ന ബസ്​ ഒരു മിനിറ്റു നിറുത്തുമ്പോള്‍ പടിയില്‍ നിന്നും ചാടിയിറങ്ങി നിന്ന് അവര്‍ വിളിച്ചു പറയാറുണ്ട്:  ‘പഴയ കോടതി; സാറമ്മാരൊക്കെ ഇങ്ങോട്ട് എറങ്ങിയാട്ടെ. ആപ്പീസില്‍ പോയിരുന്ന് ഫാനിന്റെ കാറ്റുകൊണ്ടാട്ടെ. നമ്മക്ക് ഇയ്യ പരക്കംപാച്ചിലും മഴയും വെയിലും തന്നെ വിധി.' ഹാൻറ്​ ബാഗും ചെറിയ കുടവയറുമായി ആ സ്റ്റോപ്പില്‍ ഇറങ്ങുന്നവരെല്ലാം സര്‍ക്കാര്‍ ഉദ്യേഗസ്ഥന്മാരാണെന്നും ബഹുമാന്യരാണെന്നും ബസ്​ ജീവനക്കാര്‍ കരുതിയിരുന്നു.

3(124).jpg

കോടതികള്‍ ഒഴിഞ്ഞു പോയെങ്കിലും രാജഭരണത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്ന ഒരുപാട് പഴയ കെട്ടിടങ്ങള്‍ ആ ഭാഗത്ത് ബാക്കിയുണ്ട്. ചിലതില്‍ കൊച്ചിരാജാവിന്റെ ശംഖുമുദ്ര ഇപ്പോഴും തെളിഞ്ഞു കാണാം. ചിലതെല്ലാം ഒഴിഞ്ഞുകിടക്കുന്നു. പലതിലും സര്‍ക്കാര്‍ ആപ്പീസുകള്‍ പ്രവര്‍ത്തിക്കുന്നു. അപൂര്‍വ്വം ചില കെട്ടിടങ്ങള്‍ പൊളിച്ച് പുതിയത് പണിഞ്ഞിട്ടുണ്ട്. പുരാവസ്തു വകപ്പ് ഏറ്റെടുത്തതു കൊണ്ട് ചില