Monday, 18 October 2021

മുസ്​ലിം രാഷ്​ട്രീയം


Text Formatted

താലിബാനും കേരള മുസ്‌ലിംകളും

തികച്ചും ഏകപക്ഷീയമായ യുദ്ധമുന്നണിയിലെ പുരുഷനെയാണ് താലിബാന്‍ പ്രതിനിധീകരിക്കുന്നത്. ഇത്തരം ഇസ്‌ലാം  മുസ്‌ലിം സമൂഹത്തിന്റെ പൊതുകാഴ്ചപ്പാടായി കാണാനും അവതരിപ്പിക്കാനും കഴിയുമോ എന്നതാണ് മുസ്‌ലിം പൗരസമൂഹം നേരിടുന്ന പ്രതിസന്ധിയും.

Image Full Width
Image Caption
മലപ്പുറത്തെ പൂക്കോട്ടൂരില്‍ നടന്ന ഗെയില്‍ പൈപ്‌ലൈന്‍ സമരം.
Text Formatted

താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയതിന് പല കാരണങ്ങളുണ്ടാകാം, അതില്‍ പ്രധാനം ആധുനികത മുന്നോട്ടുവയ്ക്കുന്ന തരത്തിലുള്ള ഒരു ജനാധിപത്യവത്കരണം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായില്ല എന്നതുതന്നെയാണ്. നീണ്ടകാലത്തെ അധിനിവേശം സൃഷ്ടിച്ച പ്രശ്‌നങ്ങളുണ്ട്, അതോടൊപ്പം മതം ഒരു സാമൂഹിക സ്ഥാപനം കൂടിയായി തീര്‍ന്ന ഒരു സമൂഹം കൂടിയാണത്.

ജനാധിപത്യം, പൗരന്‍ തുടങ്ങിയ ആധുനിക വ്യവഹാരങ്ങള്‍ ഇത്തരം സമൂഹങ്ങളില്‍ അതാത് ഗോത്ര സ്വഭാവത്തോടുകൂടിയേ ഇടപെടുകയുള്ളൂ.
എല്‍മാന്‍ സര്‍വീസ് 1971 ല്‍ എഴുതിയ പുസ്തകത്തില്‍ ഗോത്രത്തെ നിര്‍വചിച്ചത് പ്രത്യേക ചരിത്രമുള്ള, എന്നാല്‍ ഒരേ കുടുംബ ബന്ധമല്ലാത്ത, പക്ഷെ അംഗീകരിക്കപ്പെട്ട ഒരു തലമുറയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നു എന്നാണ്. ഇത്തരം സമൂഹങ്ങളില്‍ അധികാരം നിര്‍ണയിക്കുന്നത് നിലവിലെ ഗോത്രനിയമങ്ങളായിരിക്കും. ജനാധിപത്യത്തോട് സംവദിക്കേണ്ട ആവശ്യം ഈ സാമൂഹിക ഘടനയില്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒന്നല്ല. വ്യക്തി എന്നത് ഒരു പ്രത്യേക സമൂഹത്തിന്റെ പ്രതിനിധി മാത്രമായി ചുരുക്കപ്പെടുന്നു. ഇവിടെയാണ് താലിബാന്‍ എന്ന സായുധ- ഗോത്ര സംഘത്തിന്റെ പ്രത്യേകത. വ്യക്തി എന്ന ആധുനിക ജനാധിപത്യ ആശയത്തിനേക്കാള്‍ പ്രാധാന്യം മത- ഗോത്ര സ്വത്വത്തിനാണ് ഇവര്‍ കല്‍പ്പിക്കുന്നത്.

ahmad
അഹമ്മദ് ഷഫീഖുല്‍ ഹഖ്‌

അഹമ്മദ് (2002) വിശദീകരിച്ച വസ്തുതകള്‍ ഇതിനോടുചേര്‍ത്ത് വായിക്കണം, കാരണം ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭരിക്കപ്പെട്ട ഒരു രാജ്യം; അതോടൊപ്പം ശക്തമായ സൂഫി ഇസ്‌ലാമിക സാന്നിധ്യം ഉണ്ടായിരുന്ന സമൂഹം കൂടിയാണ് അഫ്ഗാന്‍. അതിനര്‍ത്ഥം തീവ്ര ഇസ്‌ലാമിക സമൂഹമായിരുന്നില്ല ഈ രാജ്യം എന്നതാണ്.