Monday, 18 October 2021

കലയും സ്വാതന്ത്ര്യവും


Text Formatted

‘ഞാനാണ് എന്റെ സിനിമയുടെ സ്വേച്ഛാധിപതി'
​​​​​​​എന്തുകൊണ്ടാകും ജോണ്‍ എബ്രഹാം അങ്ങനെ പറഞ്ഞത്?

തന്റെ കലയുടെ ഉത്തരവാദിയായോ, കലയുടെ ആത്യന്തികമായ ആവശ്യം അതിന്റെ നിര്‍മാതാവിന്റെതാണ്  എന്നോ ഉറപ്പിക്കുന്ന ഒരു പ്രസ്താവമായിരുന്നിരിക്കണം, അത്.   

Image Full Width
Image Caption
ജോണ്‍ എബ്രഹാം / ഫോട്ടോ: വേണു
Text Formatted

‘ഞാനാണ് എന്റെ സിനിമയുടെ സ്വേച്ഛാധിപതി' എന്ന് ചലച്ചിത്ര സംവിധായകനും കഥാകൃത്തുമായ ജോണ്‍ എബ്രാഹം പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്, തന്റെ കലയുടെ ഉത്തരവാദിയായോ, കലയുടെ ആത്യന്തികമായ ആവശ്യം അതിന്റെ നിര്‍മാതാവിന്റെതാണ്  എന്നോ ഉറപ്പിക്കുന്ന ഒരു പ്രസ്താവമായിരുന്നിരിക്കണം, അത്.   

കലയുടെ അനന്യതയും  സ്വാതന്ത്ര്യവും പ്രഖ്യാപിക്കാന്‍ പലപ്പോഴും എഴുത്തുകാരും ചലച്ചിത്ര നിര്‍മാതക്കളും  മറ്റു കലാപ്രവര്‍ത്തകരും നിര്‍ബന്ധിക്കപ്പെട്ടിരുന്ന ഒരു കാലം കൂടിയായിരുന്നു അത്.  
അത്,  ‘സോവിയറ്റ് റഷ്യ' നിലനിന്നിരുന്ന കാലമായിരുന്നു. ലെനിന്റെയും സ്റ്റാലിന്റെയും മാവോയുടെയും  അതിനുശേഷം വരുന്ന കമ്യൂണിസ്റ്റ് ഭരണാധികാരികളുടെയും ഒരു നീണ്ട കാലം ഈ പ്രഖ്യാപനങ്ങള്‍ക്ക്   പശ്ചാത്തലമായും   കാരണമായും  ഉണ്ടായിരുന്നു.
ജോണ്‍ എബ്രഹാം  ആകട്ടെ,  കേരളത്തിലെ  ‘തീവ്ര ഇടതി'നൊപ്പം യാത്ര ചെയ്തിരുന്ന ആളായിരുന്നു.  എഴുപതുകളിലും എണ്‍പതുകളുടെ ആദ്യവും ചെറിയതെങ്കിലും  കേരളീയ ബൗദ്ധിക ജീവിതത്തിന്മേല്‍  സ്വാധീനശക്തിയായി നിലനിന്ന ഒരു  ‘തീവ്രവാദ   കമ്യൂണിസ്റ്റ്  പാര്‍ട്ടി'യില്‍  ‘കലയിലെ സ്വാതന്ത്ര്യ'ത്തെപ്പറ്റി നടന്നിരുന്ന ചര്‍ച്ചകളും ജോണിന്റെ ഈ പ്രസ്താവത്തിനു കാരണമായിരുന്നിരിക്കാം.  

John-Abraham-by-Venu
ജോണ്‍ എബ്രഹാം / ഫോട്ടോ: വേണു

തീര്‍ച്ചയായും, തന്റെ കലയിലും, അങ്ങനെയൊരു നിലപാട് ജോണ്‍ പരീക്ഷിക്കയും ചെയ്തു:  ‘അരാജകത്വത്തിന്റെ ഉടമ' എന്നതിനേക്കാള്‍ കലയിലെ  നിയതങ്ങളായ മാതൃകകളെ അഴിച്ചുവിടുന്ന  ‘അ-സം​മ്പ്രദായിക രചന'കളുടെ നിര്‍മ്മാതാവ് എന്ന നിലയ്ക്ക്.  
അക്കാലത്തെ എഴുത്തുകാരില്‍ ചിലരിലും നേരത്തെ പറഞ്ഞ, രാഷ്ട്രീയപാര്‍ട