Monday, 18 October 2021

പുസ്​തക ഭാഗം


Text Formatted

നീച്ചേയുടെ ആര്യന്‍ അതിമനുഷ്യന്‍

ആര്യന്മാരുമായി ബന്ധപ്പെട്ട മിത്തുകൾ സ്വത്വബോധത്തെ അപനിർമിക്കുന്നതിലും പുതിയ സാമൂഹിക രീതികൾ നിർമിക്കുന്നതിലും വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്​. ആര്യൻമിത്ത്​ എങ്ങനെ ആധുനിക കാലഘട്ടം വരെ ഇന്ത്യക്കും യൂറോപ്പിനുമിടയിൽ പരസ്​പരം പങ്കുവെക്കപ്പെടുന്നു എന്ന്​ അന്വേഷിക്കുന്ന ഡോറൊത്തി എം. ഫിഗേറയുടെ  ‘ആര്യൻസ്​, ജൂസ്​, ബ്രാഹ്​മിൻസ്​: തിയറൈസിങ്​  അ​തോറിറ്റി ത്രൂ മിത്ത്​സ്​ ഓഫ്​ ഐഡൻറിറ്റി’ എന്ന പുസ്​തകത്തിലെ ഒരു അധ്യായം.

Image Full Width
Image Caption
ഫ്രഡറിക് നീച്ചേ / Photo: Wikimedia Commons
Text Formatted

പ്രകൃതിക്കുമേലുള്ള  മേധാവിത്തം എന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഒഴിയാബാധയായ ആശയം ബ്രാഹ്മണിസമാണ്, ഇന്‍ഡോ ജര്‍മനാണ്
- ഫ്രഡറിക്  നീച്ചേ  (Friedrich Nietzsche),  ‘മരണശേഷമുള്ള കുറിപ്പുകള്‍’

പ്രാരംഭം

നീച്ചേ ഇന്ത്യന്‍ ചിന്തയെ പുനര്‍നിര്‍മിച്ചതിനെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇന്ത്യന്‍ പ്രമേയങ്ങള്‍ സ്വാംശീകരിച്ചതിന് ഇന്‍ഡോളജിസ്റ്റുകളും മതചരിത്രകാരന്‍മാരും വലിയ പ്രാധാന്യം കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. ആ തത്വചിന്തകന്റെ ഇന്ത്യന്‍ ആവാഹനം വൈവിധ്യമാര്‍ന്നതും കൊതിപ്പിക്കുന്നതുമാണ്. പദാവലികളും ആശയങ്ങളും സ്വീകരിച്ചതുമുതല്‍ സംസ്‌കൃത സ്രോതസുകള്‍ ഉദ്ധരിക്കുന്നതുവരെ നീളുന്നു നീച്ചേയുടെ ഇന്ത്യന്‍ പുനരവതരണങ്ങള്‍.  എന്നാല്‍ അടുത്തിടെ ഒരു വിമര്‍ശകന്‍ ഇന്ത്യന്‍ ചിന്ത നീച്ചേയില്‍ വലിയ പങ്കൊന്നും വഹിച്ചിട്ടില്ലെന്ന് പറഞ്ഞു. നീച്ചേയുടെ ഇന്ത്യന്‍ പരാമര്‍ശങ്ങള്‍ പില്‍ക്കാലത്തുണ്ടായതും വലിയ പ്രാധാന്യമില്ലാത്തതുമാണെന്ന് അദ്ദേഹം വിലയിരുത്തി. നീച്ചേയുടെ ഇന്ത്യന്‍ പുനരവതരണം അവിശ്വസിനീയമാണെന്ന് പറഞ്ഞുകൊണ്ട് ആ വിമര്‍ശകന്‍ ഷോപന്‍ഹവര്‍ ചെയ്തതുപോലെ അദ്ദേഹം കാര്യങ്ങളെ നിസ്സാരമാക്കുകയാണുണ്ടായത് എന്ന് ആരോപിച്ചു. 1   ഈ വിമര്‍ശനം കുറെ കടന്നുപോയില്ലേ എന്ന് എന്റെ മനസ്സ് പറയുന്നു. നിച്ചയുടെ കൃതികളിലുള്ള ഇന്ത്യന്‍ സ്വാധീനം അങ്ങിനെ എളുപ്പത്തില്‍ പിടികിട്ടുന്ന കാര്യമല്ലെങ്കില്‍ കൂടി വിമര്‍ശകന്‍ ഉദ്ദേശിക്കുന്നപോലെ ചരിത്രത്തിനപ്പുറത്തെ കണ്ണുവെച്ചല്ല ജര്‍മന്‍ തത്വചിന്തകന്‍ ഇന്ത്യയെ കണ്ടിട്ടുള്ളത്. നീച്ചേയുടെ അവസാനത്തെ കൃതിയില്‍ ഇന്ത്യ പ്രസക്തമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്.