Sunday, 17 October 2021

മതവും ഇടതുപക്ഷവും


Text Formatted

മതങ്ങൾ പെണ്ണുങ്ങളെ ഭയക്കുന്നു, ഇടതുപക്ഷത്തെയും ഭയക്കുന്നു

കമ്യൂണിസത്തിനെതിരെ നിലപാടെടുക്കണമെന്ന സമസ്തയുടെ ആഹ്വാനം, മുസ്‌ലിം വിഭാഗത്തിനകത്ത്   കമ്യൂണിസ്റ്റ് പാര്‍ട്ടി നേടിയെടുക്കുന്ന സ്വാധീനത്തെ പരിഗണിച്ചുകൊണ്ടുള്ള നിലപാടു മാത്രമല്ല. അടുത്തകാലത്തായി ലീഗിന്റെ വനിതാ വിദ്യാര്‍ത്ഥി വിഭാഗമായ ‘ഹരിത’ ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൂടി ഈ ക്യാമ്പയിന്റെ രാഷ്ട്രീയം മനസ്സിലാക്കേണ്ടതുണ്ട്. 

Image Full Width
Image Caption
സമീപകാലത്ത് സ്ഥാപനമതങ്ങളും മതമേലധികാരികളും ഇടതുരാഷ്ട്രീയത്തോടു പുലര്‍ത്തുന്ന വിയോജിപ്പുകളുടെ അടിസ്ഥാനമാകുന്നത് കുടുംബം, സ്ത്രീ വിദ്യാഭ്യാസം, മുതലാളിത്തം, ശാസ്ത്രബോധം, വ്യക്തിചിന്ത, ലിംഗനീതി തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ക്‌സിയന്‍ രീതിശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന പുരോഗമനപരമായ കാഴ്ചപ്പാടുകളാണെന്നു കാണാം. / Photo: Wikimedia Commons
Text Formatted

Religious suffering is, at one and the same time, the expression of real suffering and protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people. 
- Karl Marx

തത്തെ സംബന്ധിച്ച് കാള്‍ മാര്‍ക്‌സ് നടത്തിയ പ്രധാന നിരീക്ഷണങ്ങളിലൊന്നാണ് മുകളില്‍ സൂചിപ്പിച്ചത്. മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇടതുപക്ഷത്തെ  ആക്രമിച്ചുകൊണ്ടിരിക്കുന്ന പുതിയകാലത്ത് മതത്തെ ഇടതുപക്ഷം എങ്ങനെ സമീപിക്കുന്നുവെന്ന ആലോചനയ്ക്ക് പ്രസക്തിയുണ്ട്. 

മാനവരാശിയെക്കുറിച്ച് മാര്‍ക്‌സിനോളം ആകുലപ്പെട്ട അധികം പേര്‍ മനുഷ്യചരിത്രത്തിലില്ല. മതം മാര്‍ക്‌സിനെ സംബന്ധിച്ച് നാനാതരം മനുഷ്യവ്യവഹാരങ്ങളിലൊന്നുമാത്രമായിരുന്നു. എന്നാല്‍ മതം എന്ന സ്ഥാപനം ലോകത്തെ കണ്ടത്,  അതിമാനുഷികമായ ശക്തിയുടെ - ദൈവത്തിന്റെ - നിയന്ത്രണത്തിന്‍ കീഴില്‍ രൂപപ്പെടുന്ന വ്യവസ്ഥയായിട്ടാണ്. അതുകൊണ്ടുതന്നെ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരേയും പ്രപഞ്ചത്തേയും വിശദീകരിക്കുകയാണ് മതത്തിന്റെ അടിസ്ഥാനതാത്പര്യമായിരുന്നത്. ആ നിലയില്‍ നോക്കുമ്പോള്‍, അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ നെടുവീര്‍പ്പാണ് മതം എന്ന മാര്‍ക്‌സിന്റെ കാഴ്ചപ്പാട് ദൈവശാസ്ത്രത്തില്‍ നിന്ന് ഭിന്നമായ ഭൗതികമായ അടിസ്ഥാനം മതത്തിന് കല്പിക്കുന്നുണ്ട്. മതത്തിന