Wednesday, 20 October 2021

മതവും ഇടതുപക്ഷവും


Text Formatted

'കമ്യൂണിസ്റ്റ് ഭൂതം' ആരെയാണ് ഭയപ്പെടുത്തുന്നത്?

ഇസ്​ലാമിക രാഷ്ട്രീയ സംഘടനകളുടെ മുഖ്യശത്രു കമ്യൂണിസമാകുന്നത് അവരുടെ ചരിത്രപരമായ ദൗത്യം മതേതരത്വവും ഇടതുരാഷ്ട്രീയവും തകര്‍ക്കുക എന്നായതുകൊണ്ടാണ്. 

Image Full Width
Image Caption
ചിത്രീകരണം : കെ.പി മുരളീധരന്‍
Text Formatted

മ്യൂണിസത്തിനെതിരെ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണം നടത്താന്‍ കേരളത്തിലെ ഒരു മുസ്​ലിം സംഘടന- സമസ്ത- തീരുമാനിച്ചത് കേരള സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ- സാമൂഹ്യ ചലനങ്ങളുടെ മൂര്‍ത്തമായ പ്രതിഫലനമാണ്. കേരള സമൂഹത്തിലെ രാഷ്ട്രീയ- സാമൂഹ്യ വൈരുധ്യങ്ങളില്‍ പലതും രൂക്ഷമാകുന്നു എന്നും അതിന്റെ വേവും ചൂടും അടക്കിവെക്കാനാകാത്ത വിധത്തില്‍ പുറത്തുവരുന്നു എന്നുകൂടി അത് കാണിക്കുന്നുണ്ട്. കമ്യൂണിസം കേരളത്തെ സംബന്ധിച്ച് അതിന്റെ ആധുനിക സമൂഹമെന്ന നിലയിലുള്ള യാത്രയില്‍ മറ്റേത് ആശയധാരയേക്കാളും സ്വാധീനം ചെലുത്തിയ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും രാഷ്ട്രീയമായും രാഷ്ട്രങ്ങളായും മുതലാളിത്ത ചേരിക്കെതിരെ  നിന്നിരുന്ന ഒരു ലോകക്രമത്തിലും കാലഘട്ടത്തിലും കേരളത്തില്‍ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതായത് ആഗോള കമ്യൂണിസ്റ്റ് മുന്നേറ്റത്തിലെ രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ കേരളം ഒഴിച്ചുകൂടാനാകാത്ത ഒരു ചരിത്രപ്രദേശമാണ്. 

കേരളത്തിലെ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം വരുന്ന മുസ്​ലിം സമുദായത്തെ വര്‍ഗീയവത്കരിക്കുന്നതിനും ഇസ്​ലാമിക രാഷ്ട്രീയത്തിന്റെ പിന്തിരിപ്പന്‍ സാമൂഹ്യബോധത്തിലേക്ക് ചേര്‍ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സജീവമാണ്

ഇതുണ്ടാക്കാന്‍ പോകുന്ന അപകടം  അതിന്റെ എല്ലാ സൂക്ഷ്മാര്‍ത്ഥത്തിലും അമേരിക്കന്‍ സാമ്രാജ്യത്വമടക്കമുള്ള മുതലാളിത്ത ചേരി തിരിച്ചറിയുകയും ഒട്ടും താമസമില്ലാതെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടത്തുകയും ചെയ്തു. കേന്ദ്രം ഭരിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും  ആഗോളതലത്തില്‍ കമ്യൂണിസത്തിനെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ച കത്തോലിക്കാ സഭയും നായര്‍ സര്‍വീസ് സൊസൈറ്റി അടക്കമുള്ള കേരളത്തിലെ ജാതിസംഘടനകളുമെല്ലാം ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ യജ്ഞത്തിന്റെ ഭാഗമാവുകയും ചെയ്തു. 1957-ല്‍ അധികാരമേറ്റ ഇ. എം. എ