Monday, 18 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ഏട്ടിലില്ലാത്ത പാഠങ്ങളും പിള്ള മനസ്സിലെ കള്ളങ്ങളും

കോഴ്സ് കഴിഞ്ഞ് അധികം വൈകാതെ മറ്റൊരു വാര്‍ത്ത കുട്ടികള്‍ അറിയിച്ചു, നമ്മുടെ പയ്യന്‍ ഒരു സ്‌കൂള്‍വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ജയിലിലാണ്.

Image Full Width
Image Caption
നെല്ലിക്കുന്ന് യു.പി. സ്‌കൂള്‍
Text Formatted

ചിരിയും കളിയും കണ്ണീരും അമ്പരപ്പുകളുമായി പിന്നിട്ട 28 വര്‍ഷത്തെ അധ്യാപകജീവിതത്തില്‍ ഞാന്‍ പഠിപ്പിച്ചതോ എന്നെ പഠിപ്പിച്ചതോ കൂടുതലെന്ന് അറിയില്ല. ആറു വയസ്സുകാരി മുതല്‍ അമ്പത്താറു വയസ്സുകാരന്‍ വരെ നിരന്നിരിക്കുന്ന ഒരു വലിയ ക്ലാസ്മുറിയാണ് മനസ്സില്‍ തെളിയുന്നത്. അധ്യാപകജീവിതത്തിലെ അനുഭവപാഠങ്ങള്‍ അനന്തവും വിപുലവും!.

നെല്ലിക്കുന്ന് യു.പി. സ്‌കൂളിലെ ഒന്നാം തരത്തില്‍ എ.ഇ.ഒ.യുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കുട്ടികളെ ഒരുക്കുകയാണ്. ഒരുക്കം ഒരിത്തിരി കൂടുതലാണെന്ന് മനസ്സിലാക്കിത്തന്നത് ആഷിഖ് ആണ്. അവന്റെ ഒരൊറ്റ ചോദ്യത്തില്‍ എല്ലാം കുത്തിയൊലിച്ചു: ""മന്‍സന്‍ തന്നെയല്ലേ വരുന്നത്?!''  അതേ. ഞാനോര്‍ത്തു, മനുഷ്യനായ എ.ഇ.ഒ., മനുഷ്യക്കുഞ്ഞുങ്ങളെ കാണാന്‍ വരുന്നതില്‍ മനുഷ്യനായ ഞാന്‍ അവരെ പേടിപ്പിക്കുന്നത് എന്തിന്?!.

"നായിന്റെമോനേ' എന്ന വിളിക്ക് അടുപ്പത്തിന്റെയും തുറസ്സിന്റെയും വാമൊഴിയിണക്കമേറും. "ബര്‍ത്താന'ത്തിന്റെ ലളിതസാധാരണത്വമാണ് കാസര്‍കോട്ടെ നെല്ലിക്കുന്നിന്റെ സാംസ്‌കാരികപരിസരങ്ങളിലുണ്ടായിരുന്നതെന്ന്  തിരിച്ചറിഞ്ഞിട്ടും അന്നു അതു കേട്ടതിന്റെ ഞെട്ടല്‍ ഓര്‍ക്കുന്നു. ബോര്‍ഡില്‍ കൊടുത്ത കണക്കുകള്‍ക്ക് ഉത്തരം കാണുന്ന തിരക്കില്‍ ഒന്നാംക്ലാസ് ആകെ നിശ്ശബ്ദമാണ്. ചെറിയ കാറ്റില്‍ പാറിയ ചോക്കു പൊടിയുടെ ചുംബനത്തില്‍ ഞാന്‍ ഉച്ചത്തില്‍ ഒന്ന് തുമ്മി, പലരും ഞെട്ടി. കണ്ണു തുറക്കും മുമ്പേ ചിടുങ്ങന്‍ സന്ദീപിന്റെ പ്രതികരണം. 

ബോധനപാഠങ്ങളില്‍ പറയുന്ന ശിശുമനസ്സ്​ എത്ര സങ്കീര്‍ണവും കൂടിയാണെന്നു മനസ്സിലാക്കാന്‍ അധികം  വൈകാതെ കഴിഞ്ഞു. പിള്ളമനസ്സിലും കള്ളമുണ്ടെന്നു തന്നെ പിടികിട്ടാന്‍ കുറച്ചു നേരം അവരോടൊപ്പമിരുന്നാല്‍ മതി

"പേടിച്ചോയല്ലോ നായിന്റെ മോനെ!'
ചിരിക്കണോ കരയണോ എന്നുറപ്പില്ലാതെ ഗൗരവക്കാരനായി ഞാന്‍!
വീട്ടില്‍ താന്‍ പരിചയിച്ച സന്ദര്‍ഭം ക്ലാസിലും  നിഷ്‌കളങ്കമായി പ്രയോഗിച്ചതാണെങ്കിലും നമ്മുടെ പരമ്പരാഗത വരേണ്യമൂല്യ സദാചാരങ്ങള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. എങ്കിലും അത്തരം അടിസ്ഥാനങ്ങളൊക്കെ നിരന്തരം പുതുക്കാന്