Tuesday, 19 October 2021

കടൽ കാലാവസ്​ഥാ പഠനം


Text Formatted

പ്രവചനത്തിനും അപ്പുറത്താണ്​

കടല്‍പ്പണിക്കാരുടെ കടൽ

കടൽപ്പണിക്കാരുടെ കടൽ തന്നെയാണോ കാലാവസ്​ഥാ പ്രവചനക്കാരുടെ കടൽ? കടല്‍പ്പണിക്കാരുമായുള്ള സംവാദങ്ങളിലൂടെ,  അനുഭവങ്ങളിലെയും പ്രവചനങ്ങളിലെയും കടൽ കാലാവസ്​ഥയെക്കുറിച്ച്​ വേറിട്ട ഒരു ഗവേഷണ പഠനം

Image Full Width
Image Caption
ഫോട്ടോ: മുഹമ്മദ് ഹനാന്‍
Text Formatted

വില്‍സണ്‍ ഫ്രാങ്ക്‌ളിന്‍, സ്‌കൂളില്‍ പഠിക്കുന്ന സമയം മുതലേ എന്റെ സുഹൃത്താണ്. എന്റെ സ്വന്തം നാടായ പുതുക്കുറിച്ചി എന്ന തീരദേശഗ്രാമത്തിലെ ഒരു പരമ്പരാഗത കടല്‍പ്പണിക്കാരനാണ്​ വില്‍സണ്‍.  നീണ്ട ഇടവേളയ്ക്കുശേഷം അഞ്ചുകൊല്ലം മുമ്പ് തിരുവനന്തപുരത്തെത്തിയ ഞാന്‍ പുതുക്കുറിച്ചി കടപ്പുറത്ത്​ വില്‍സണെ കണ്ടെത്തി. കടൽപ്പണിക്കാര്‍ എങ്ങനെയാണ്  മണ്‍സൂണ്‍ കാലത്തെ കടല്‍ക്ഷോഭത്തെ നേരിടുന്നത് എന്നൊരു പഠനം നടത്താനുള്ള സാധ്യതയും അങ്ങനെയൊരു പഠനത്തിന്റെ സാധുതയും വിലയിരുത്തുകയായിരുന്നു ഞാനപ്പോള്‍.

"മഴക്കാലത്ത് രണ്ടുംകല്‍പ്പിച്ചുള്ള പോക്കാണ്,' വില്‍സണ്‍ ചിരിച്ചുകൊണ്ട്​ പറഞ്ഞു. 
ഒരു കടല്‍പ്പണിക്കാരന്റെ ഉപജീവനവുമായി ഇഴചേര്‍ന്ന ധര്‍മസങ്കടം നാലു വാക്കുകളിലൊതുക്കിയ ഒരുവാക്യം.
അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. 
ലണ്ടനില്‍ ഒരു സമ്മേളനത്തിലെ എന്റെ പ്രഭാഷണത്തില്‍ ഞാൻ ഈ അനുഭവം പങ്കുവെച്ചു. ആ സെഷന്‍ കഴിഞ്ഞയുടനെ അമേരിക്കയിലെ പേരുകേട്ട നാല് പ്രൊഫസര്‍മാര്‍ എന്നെ സമീപിച്ചു. എന്റെ പഠനം വിലയിരുത്തുകയും അതിന്റെ രീതികള്‍ പറഞ്ഞുതരികയും ചെയ്യുകയായിരുന്നു അവര്‍. കൂട്ടത്തില്‍ ഒരു വിലപ്പെട്ട ഉപദേശവും; കടല്‍പ്പണിക്കാരുമൊത്ത്​വ്യത്യസ്ത സീസണുകള്‍ ചെലവഴിക്കുക.

കടല്‍പ്പണിയിലെ പ്രധാന കഥാപാത്രം എപ്പോഴും മീനാണ്. കാലാവസ്ഥാ പ്രവാചകരും മറ്റും അത്രമാത്രം പ്രാധാന്യമില്ലാത്ത വേഷങ്ങളാണ്. ഹോളിവുഡ് ശൈലിയില്‍ പറഞ്ഞാല്‍  ‘മീനുണ്ട്, പിടിക്കും' എന്നതാണ് അതിന്റെയൊരു രീതി.

ഒരു വര്‍ഷത്തോളം ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിപ്പിച്ചശേഷം ഞാന്‍ മുമ്പ് ഗവേഷണം ചെയ്തിരുന്ന സസ്സെക്‌സ് സര്‍വകലാശാലയില്‍ തിരികെയെത്തി. കടല്‍ കാലാവസ്ഥാ ഗവേഷണത്തിനായി നാട്ടിലേക്കുള്ള യാത്രകള്‍ക്കിടയില്‍ ഈ ഗവേഷണം ഇപ്പോള്‍ നയിക്കുന്ന മുതിര്‍ന്ന നരവംശശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ല എന്നോട് പറഞ്ഞു:  ‘ഒരു ജീവനെങ്കിലും രക്ഷിച്ചാല്‍ നമ്മുടെ ഈ ശ്രമങ്ങളെല്ലാം ഫലപ്രദമാകും.'
ദേശീയ- സംസ്ഥാന