Tuesday, 19 October 2021

കവിത


Text Formatted
likhitha
ലിഖിത ദാസ്

 

വിഷയം - മഴയോര്‍മ്മ

"കവിത - വിഷയം മഴയോര്‍മ്മ' എന്ന്
വലിപ്പത്തില്‍ ഉരുണ്ട അക്ഷരങ്ങളില്‍
എഴുതിയ ക്ലാസ് മുറിയിലേയ്ക്ക്
വൈകിയോടി ചെല്ലുമ്പൊ
സൈഡ് ബെഞ്ചിലെ
എഴുതിയിരുത്തം വന്ന കണ്ണടക്കാരന്റെ
നോട്ടത്തില്‍ എനിയ്ക്കാകെയൊന്ന്
പനിച്ചു.
പാവാടയിറുക്കിപ്പിടിച്ച്  നമ്പറിട്ട വെള്ളക്കടലാസിന് മുമ്പിലിരുന്നപ്പൊ
നനഞ്ഞ വെള്ള യൂണിഫോമിന്റെ ഉള്ളിലെ
കൂട്ടിത്തയ്ച്ച ബ്രെയ്‌സറ് വള്ളി
കവിതാലോകം കാണരുതെന്ന്
കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.

"മഴയോര്‍മ്മ' യെന്ന് എഴുതി
അടിയില്‍ വരച്ചപ്പോഴേയ്ക്കും
അപ്പന്‍ ദാണ്ടെ കേറി വരുന്നു.
മുണ്ടഴിച്ചുപിഴിഞ്ഞ്  വീശിക്കുടഞ്ഞ്
വീണ്ടും അരയില്‍ കെട്ടി
അപ്പന്‍ കാറ്റത്തുണങ്ങാനിരുന്നു.
‘നിന്റപ്പന് ഒരേ പോലത്തെ
കൊറെ പച്ച ബനിയനുണ്ടല്ലേ..' ന്ന്
പറഞ്ഞ ശ്രുതിമോളെയോര്‍ത്തു.
അവളും തൊട്ടടുത്തിരുന്ന്
പ്രേമാതുരമായ ഒരു മഴയോര്‍മ്മയില്‍
നനഞ്ഞു കുഴയുന്നുണ്ട്.

ഒന്നാമത്തെ വരിയിലേയ്ക്ക് കേറിയില്ല..
"സവാളയും എണ്ണം പറഞ്ഞ
നാല് കോഴിമുട്ടയും പാദുകത്തേലുണ്ട്.
നിന്റെ ഉള്ളിവാട്ട് അപ്പനിഷ്ടാടീ..' ന്ന്
പറഞ്ഞ്
അടുക്കളപ്പൊറകീന്ന് അമ്മച്ചി
വെള്ളം കുടിച്ചു വയറു വീര്‍ത്ത അഞ്ചാറ്
മുരിക്കു കൊള്ളീം കൊണ്ട് കേറിവരുന്നുണ്ട്.
അടുപ്പിലൂതിയൂതിപ്പൊകഞ്ഞിരിക്കുമ്പൊ
ഉള്ളിവാട്ട് നല്ലതാണെന്ന് പറഞ്ഞ എല്ലാ മനുഷ്യരെയും പൊകച്ചുകൊല്ലാന്‍ മനസില്‍ രഹസ്യപദ്ധതിയുണ്ടായി.

നാലാമത്തെ വരിയുടെ നടുക്കെത്ത്യേപ്പൊ
ഉള്ളതില്‍ ഏറ്റോം വല്യ മുട്ടയുടെ അവകാശി വന്നു മുട്ടക്കേട് പരിശോധിച്ചു പോയി. അവന്റെ പുത്യെ പുതപ്പിന് സ്വര്‍ണ്ണപ്പൊതപ്പെന്ന് പേരിട്ട് പഴേ തുണിക്കഷ്ണങ്ങള്‍ നിറച്ചുണ്ടാക്കിയ
കെടക്കയില്‍ അവനങ്ങനെ രാജവാഴ്ച നടത്തി. കഴിഞ്ഞേന്റെ മുന്നത്തെ കൊല്ലത്തെ അവന്റെ പുതപ്പ് വെള്ളിപ്പൊതപ്പായി കഴിഞ്ഞാഴ്ച വന്നുപോയ
വല്യമ്മച്ചീടെ പായിലേയ്ക്ക് തരം താഴ്​ത്തപ്പെട്ടു.

കവിതയുടെ പന്ത്രണ്ടാം വളവില്‍
ഞാന്‍ നനഞ്ഞുതുള്ളി.
മൂന്നു സവാളകൊണ്ട്  നാലാള്‍ക്കുള്ള രാത്രിക്കറിയൊഴിക്കണെങ്കി
മഴ തോരണം.
പെയിന്റു ബക്കറ്റ് - കയ്യുള്ളതൊന്ന് - ഇല്ലാത്തത് രണ്ട്,
 മീന്‍ ചട്ടി ഒന്ന്, ചക്കയരക്കോണ്ട് മൂടൊട്ടിച്ച കുടിവെള്ളപ്പാത്രം  ഒന്ന്,  മൂന്ന് കറിപ്പാത്രങ്ങള്‍- ഒക്കെയും
ആസ്ബറ്റോസ് ഷീറ്റിന്റെ വിടവുകള്‍ക്ക്
ചോടെയിരുന്നു നനഞ്ഞു വിറച്ച് പല്ലുകൂട്ടിയടിക്കുന്നുണ്ട്.
മൂന്നു പാത്ര