Thursday, 21 October 2021

കഥയുടെ രാഷ്​ട്രീയം


Text Formatted

കഥ പറയു​മ്പോള്‍ കരയും, ചിരിക്കും;
​​​​​​​അത്ര സ്വഭാവികമായിരുന്നു സി.വി. ശ്രീരാമൻ

മലയാളത്തിലെ ആധുനികതാവാദത്തിന്റെ വിശകലനങ്ങളിലൊന്നും പെടാതിരുന്ന സി.വി. ശ്രീരാമൻ കൊട്ടിഘോഷിക്കപ്പെട്ട പല കഥാകാരന്മാരേക്കാളും എത്രയോ മുന്നില്‍ ആധുനികനായിരുന്നു- കഥാകൃത്തിന്റെ നവതി വർഷത്തിൽ ആ കഥാപ്രപഞ്ചത്തിലൂടെ ഒരു സഞ്ചാരം

Image Full Width
Image Caption
സി.വി. ശ്രീരാമന്‍
Text Formatted

മുത്തശ്ശിയും നാട്ടുകാരും കൂട്ടുകാരും പറഞ്ഞു തന്ന കഥകളും ചെറുകഥ എന്ന സാഹിത്യരൂപവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ചെറുകഥയെ ആനയിച്ചത് ആധുനികതയാണെന്നും ഒക്കെ സൈദ്ധാന്തികമായി പറയുന്നവരുണ്ട്. അങ്ങനെ പറയുന്നതില്‍ തെറ്റുണ്ടെന്നു പറയാന്‍ കഴിയില്ല. പകര്‍പ്പവകാശമുള്ള എഴുത്തുകാരനെന്ന പോലെ  ‘ലക്ഷണമൊത്ത’ കഥാകാരനും പിറന്നത് ആധുനികതയ്ക്കു ശേഷമായിരിക്കാം. എന്നാല്‍, തന്റെ അനുഭവത്തില്‍ നിന്ന്​ കഥ പറഞ്ഞവരുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് ചെറുകഥ എന്ന സാഹിത്യരൂപത്തില്‍ എഴുതുന്ന കഥാകാരന്മാരുണ്ട്.
സി.വി. ശ്രീരാമന്‍ അങ്ങനെയായിരുന്നു.
അയാള്‍ കഥയുള്ള കഥകളെഴുതി.
കഥാംശമില്ലാത്ത കഥകള്‍ ശ്രീരാമന്‍ എഴുതിയതേയില്ല.
കാര്യമില്ലാത്ത കഥകളും ശ്രീരാമന്‍ എഴുതിയില്ല.
ജീവിതത്തെ സ്‌നേഹിക്കുന്നവന്‍ എഴുതുന്ന കഥകളായിരുന്നു അത്.
​​​​​​​ശ്രീരാമന്റെ കഥാഭാവനയില്‍ ജീവിതനിരാസത്തിന് സ്ഥാനമുണ്ടായിരുന്നില്ല. ഏറ്റവും നിന്ദിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ജീവിതം വച്ച തട്ടു പോലും ശ്രീരാമന്റെ ന്യായത്തുലാസില്‍ എപ്പോഴും താണു കിടന്നു. തങ്കക്കട്ടികളും ഡോളര്‍ നോട്ടുകളും വിദ്യാധനവുമല്ലാം നിറച്ച മറുതട്ടിന് അതിനെ തുലനം ചെയ്യാന്‍ കഴിയുമെന്ന് ശ്രീരാമന്‍ കരുതിയതേയില്ല. ജീവിതത്തോടുള്ള കഥാകാരന്റെ തെളിഞ്ഞ ആഭിമുഖ്യങ്ങളാണ് അയാള്‍ രചിച്ച കഥകളില്‍ പ്രതിഫലിച്ചത്.

കഥാസാഹിത്യ സിദ്ധാന്തത്തിന്റെ വിശകലനങ്ങളില്‍ സാഹിത്യ പ്രസ്ഥാനങ്ങളിലൊന്നും പങ്കു പറ്റാതെയിരുന്ന ഇയാള്‍ അവസാനത്തെ കഥ പറച്ചിലുകാരന്‍ ആയിത്തീരുന്നു. എന്നാല്‍, ഈ കഥ പറച്ചിലിന്നിടയില്‍ കോടതിയിലെ വ്യവഹാരങ്ങളും രാഷ്ട്രീയാവബോധവും നല്‍കിയ യുക്തിവിചാരം കൂടിച്ചേരുന്നുണ്ടായിരുന്നു. കഥയെന്ന സാഹിത്യരൂപത്തോട് ഇണക്കത്തില്‍ നില്‍ക്കാന്‍ സി.വിക്കു കഴിഞ്ഞത് ഇങ്ങനെയാണ്. ഈ ദ്വൈതം അദ്ദേഹത്തിന്റെ കഥകളെ ആകര്‍ഷകമാക്കിയെന്നും പറയണം. മലയാളത്തിലെ ആധുനികതാവാദത്തിന്റെ വിശകലനങ്ങളിലൊന്നും പെടാതിരുന്ന സി.വി. കൊട്ടിഘോഷിക്കപ്പെട്ട പല കഥാകാരന്മാരേക്കാളും എത്രയോ മുന്ന