Thursday, 21 October 2021

കോവിഡിനൊപ്പം


Text Formatted

കോവിഡ് കാലം കഴിഞ്ഞാല്‍  രോഗാതുരത
​​​​​​​കൂടും; കേരളം ചെയ്യേണ്ടത്​

Image Full Width
Image Caption
ഫോട്ടോ: മുഹമ്മദ് ഹനാന്‍
Text Formatted

കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് വ്യാപനം വലിയ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്, കേരളം ആദ്യഘട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ പീന്നിട് കളഞ്ഞുകുളിച്ചു എന്ന മട്ടില്‍ വിമര്‍ശനങ്ങളുണ്ടാകുന്നുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ വ്യാപനത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്നും ഇപ്പോഴത്തെ വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടോ എന്നും വ്യക്തമാക്കുകയാണ് ഡോ. ബി. ഇക്ബാല്‍. ഒപ്പം, വാക്‌സിനുകളുടെ ഫലപ്രാപ്തി, കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ കാര്യത്തിലുള്ള കോടതി ഇടപെടല്‍, വരാന്‍ പോകുന്ന ഇളവുകളുടെ പ്രത്യാഘാതം, നിപ്പയുടെ ആവര്‍ത്തനം, കോവിഡുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങള്‍, ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ കാഴ്ചപ്പാടുകള്‍, കേരളം വികസിപ്പിച്ചെടുക്കേണ്ട പുതിയ പൊതുജനാരോഗ്യ വ്യവസ്ഥ എന്നിവയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളും അദ്ദേഹം മുന്നോട്ടുവെക്കുന്നു.


വെല്ലുവിളിയുണ്ടായി, കേരളം വിജയകരമായി നേരിട്ടു

കോവിഡിന്റെ ഒന്നാംതരംഗം വിജയപൂര്‍വം തരണം ചെയ്ത കേരളത്തില്‍ രണ്ടാം തരംഗകാലത്ത് കോവിഡ് വ്യാപനം ദീര്‍ഘനാളായി തുടരുന്നത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. വിവിധ ഘട്ടങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ മഹാമാരികള്‍  വ്യാപിക്കുകയോ നിയന്ത്രിക്കപ്പെടുകയോ കെട്ടടങ്ങുകയോ ചെയ്യുന്നതിന്റെ സവിശേഷ കാരണങ്ങള്‍ ശാസ്​ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടാംതരംഗം കെട്ടടങ്ങിത്തുടങ്ങിയ  അവസരത്തിലാണ് കേരളത്തില്‍  രണ്ടാം തരംഗം ആരംഭിച്ച് രോഗവ്യാപനം വലിയ വര്‍ധന കാട്ടിത്തുടങ്ങിയത്.

ഐ.സി.എം.ആര്‍ ജൂണ്‍ 14 മുതല്‍ ജൂലൈ 6 വരെ നടത്തിയ സീറോ പ്രിവലന്‍സ് പഠനപ്രകാരം (സമൂഹത്തില്‍ എത്രപേര്‍ക്ക് രോഗം ബാധിച്ചിരുന്നു എന്ന് രക്തത്തിലെ  ആൻറിബോഡി പരിശോധിച്ച് നിശ്ചയിക്കുന്ന പഠനം) രാജ്യത്തെ സീറോ പ്രിവലന്‍സ് 67.6 ശതമാനമാണെങ്കില്‍ കേരളത്തിലേത് 42.7% മാത്രമായിരുന്നു; ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്.  
ഇതില്‍ നിന്നെത്തേണ്ട നിഗമനം, കേരളത്തില്‍ ഒന്നാംഘട്ടത്തില്‍ രോഗനിയന്ത്രണം വളരെ വിജയകരമായിരുന്നതിനാല്‍ രോഗം ബാധിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു എന്നാണ്.  മാത്രമല്ല, കേരളത്തില്‍ ആറിലൊരാളില്‍ രോഗം കണ്ടെത്തിയപ്പോള്‍ രാജ്യം മൊത്തമെടുത്താല്‍ അത് 33 പേരില്‍ ഒരാളില്‍ മാത്രമാണുള്ളത്.  ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറിൽ കൂട