Tuesday, 19 October 2021

ഓറോവില്‍ യാത്ര


Text Formatted

മനസ്സെന്ന മഹാസ്ഫടികത്തിലെ ജീവിക്കുന്ന അഗ്നി

ഓറോവില്‍ ഒരു ആഗോളഗ്രാമമാണ്.  അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മൂവായിരത്തോളം സ്ഥിരം താമസക്കാര്‍. ശരിക്കും ലോകത്തിന്റെ ഒരു ചെറിയ തുള്ളി.

Image Full Width
Image Caption
ഓറോവിലിലെ മാതൃമന്ദിരം / Photo: Wikimedia Commons
Text Formatted

വിശുദ്ധാഗ്നി തന്‍ തേജകിരണമേ,
പൂണ്ടടക്കം പിടിക്കുക, വന്നെന്നെ.
വെടിഞ്ഞിരിക്കുന്നു ഭൂവസന്തം,
അഭിലാഷങ്ങളും  ഞാന്‍,
അഗ്നിയുടെ നവാംഗനേ.
​​​​​​​പ്രകാശത്തിന്റെ സൗന്ദര്യമേ,
ദീപ്തമാക്കുക എന്‍ ജീവനെ,
ത്യജിച്ചിരിക്കുന്നു ഞാനെന്‍
കാമനയെ, വെടിഞ്ഞു,
കൊടിയ വിഷാദത്തെ.
നിറയുന്നുവെന്നില്‍, നിന്റെ
ഹർഷോന്മാദമൊക്കെയും.

(കവി അരബിന്ദോ)

രോ നിമിഷവും നിശ്ശബ്ദത അവനവനെക്കുറിച്ച് ഓര്‍മിപ്പിക്കാത്ത ഒരിടമേയുള്ളൂ, ലോകത്ത്. ബുദ്ധന്റെ യോഗനിശ്ശബ്ദതയെ അറിയാന്‍ പറ്റുന്ന ബൗദ്ധവിഹാരങ്ങളുണ്ടായിരിക്കാം. സ്വന്തം ശ്വാസോച്ഛാസം മാത്രം കേള്‍ക്കാന്‍ അനുവദിക്കുന്ന മഞ്ഞണിഞ്ഞ മലമുടികളുണ്ടായേക്കാം. അപ്പോഴും അവനവനെ, സ്വന്തം അസ്തിത്വത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും ബൗദ്ധവിഹാരങ്ങളും ചെങ്കുത്തായ മലങ്കോണുകളും. ഉണ്ട്, നീയുണ്ട് എന്നു നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. എന്നാല്‍, എല്ലാം ത്യജിച്ചുവെന്ന് ഉറപ്പാക്കുന്ന കുറച്ചുനേരങ്ങള്‍ മാത്രമേ ഉണ്ടാവൂ. അതും ഒരിടത്തു മാത്രം. പുതുച്ചേരിയിലെ ഓറോവില്‍ എന്ന രണ്ടായിരത്തോളം ഏക്കര്‍ വരുന്ന ആഗോളഗ്രാമത്തിന്റെ തിലകക്കുറിയായ മാതൃമന്ദിരത്തില്‍ മാത്രം.

നിശ്ശബ്ദതയ്ക്ക് എത്ര ആഴമുണ്ടാവും എന്നു സംശയിപ്പിക്കും. ശാശ്വതമായ നിശ്ശബ്ദതയെ അറിയണമെങ്കില്‍ ഒരിക്കല്‍, ഒരിക്കലെങ്കിലും പുതുച്ചേരിയിലെ ഓറോവിലിലേക്കു നമ്മള്‍ സ്വയം വഴി നടത്തും

ഓറോവില്‍ എന്നാല്‍ ഉദയത്തിന്റെ നഗരം എന്നര്‍ത്ഥത്തിലെടുക്കാം. സൂര്യോദയത്തിന്റെ, പ്രഭാതത്തിന്റെ ഒക്കെ. എന്നാല്‍, അതു ലോകത്തിന്റെ പതിവുചിട്ടകളിലേക്കുള്ള ഉദയമല്ല. മനുഷ്യന്റെ സാധാരണതകളിലേക്കുള്ള പ്രഭാതമല്ല. മറിച്ച്, അത് ഉദയത്തിന്റേതാണ്. ശരിക്കും പറഞ്ഞാല്‍ ബോധാദയത്തിന്റെ. ആ ബോധമാണ് നേരത്തേ പറഞ്ഞത്. ഞാനെന്ന ബോധമല്ല. ഞാനല്ല എന്ന ശരിയായ ബോധം.

വിപ്ലവകാരികളിലെ കവിയും കവികള്‍ക്കിടയിലെ വിപ്ലവകാരിയുമായിരുന്ന അരബിന്ദോ പറഞ്ഞതു പോലെ, സൂര്യാഗ്നിയെന്ന