Thursday, 21 October 2021

കവി വായന


Text Formatted

ഭ്രഷ്ടലോകത്തിന്റെ നിത്യ കാമുകന്‍

അമേരിക്കയിലെ പുസ്തക വില്‍പ്പനശാലകളില്‍ ഏറ്റവും കൂടുതലായി മോഷ്ടിക്കപ്പെടുന്നത് ചാള്‍സ് ബുകൗസ്‌കിയുടെ പുസ്തകങ്ങളത്രെ. സമൂഹമാധ്യമങ്ങളിലൂടെ  ഏറ്റവുമധികം വീണ്ടെടുക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ കൂടിയാണ് അദ്ദേഹം. അമേരിക്കയിലും യൂറോപ്പിലുമായി നൂറിലധികം വെബ് സൈറ്റുകളാണ് അദ്ദേഹത്തിനായുള്ളത്. ബുകൗസ്‌കിയുടെ ജന്മശതാബ്ദി വര്‍ഷമായിരുന്നു 2020.

Image Full Width
Image Caption
ചാള്‍സ് ബുകൗസ്‌കി / Photo: Kino Lorber
Text Formatted

Some lose all mind and become soul, insane,
Some lose all soul and become mind, intellectual
Some lose both and become accepted.

Charles Bukowski (1921-1994)

ര്‍മന്‍ - അമേരിക്കന്‍ കവിയും കഥാകൃത്തും നോവലിസ്റ്റുമായ ചാള്‍സ് ബുകൗസ്‌കിയുടെ ജന്മശതാബ്ദി വര്‍ഷമാണ് 2020 ല്‍ കടന്നുപോയത്. സാര്‍ത്രും ഷെനെയും ഏറ്റവും മഹാനായ അമേരിക്കന്‍ കവിയായി വാഴ്​ത്തിയ ബുകൗസ്‌കി ജീവിച്ചിരിക്കെ അമേരിക്കയിലെ  മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും അക്കാദമിക സമൂഹവും തിരസ്‌കരിച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു. ലൊസാഞ്ചലസ് മഹാനഗരത്തിന്റെ അധോതലങ്ങളില്‍നിന്ന് ഉയിര്‍കൊണ്ട ഇരുണ്ട വാങ്മയങ്ങളാണ് ബൊഹീമിയന്‍ ജീവിതം നയിച്ച  അദ്ദേഹത്തിന്റെ കവിതകള്‍. "അമേരിക്കന്‍ നിമ്‌ന ജീവിതത്തിന്റെ  അപ്പോസ്തലന്‍ 'എന്നാണ് റ്റൈം മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

പ്രഖ്യാതമായ കാവ്യ പ്രസ്ഥാനങ്ങളുടെ  രാജരഥ്യകളിലൂടെയായിരുന്നില്ല ബുകൗസ്‌കിയന്‍ കവിതയുടെ പ്രയാണം. തെരുവിന്റെ അലോസരങ്ങളില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് വെട്ടിത്തുറന്ന പുതുവഴിയിലൂടെ അതു സഞ്ചരിച്ചു, നിന്ദിതരും പീഢിതരും ആ കവിതകളില്‍ കുടിപാര്‍ത്തു. പരിഷ്‌ക്കാരിയുടെ വെടിപ്പും മിനുപ്പും ആ കവിതകള്‍ക്കന്യമായിരുന്നു. അത് മദ്യശാലകളിലും വേശ്യാലയങ്ങളിലും രാപാര്‍ത്തു. രൂപത്തെയോ ഘടനയെയോ കുറിച്ച് വ്യാകുലതകളില്ലാതെ അഴിഞ്ഞാടി. നെറുന്തലയില്‍ വെടിയേറ്റ് തെരുവിലലഞ്ഞു.

കൗമാരകാലത്തുണ്ടായ മുഖക്കുരുവിന്റെ വടുക്കള്‍ മൂലം മുഖം പരുക്കനായി മാറി. ഒരു റെബലിന്റെ രൂപപ്പെടലായിരുന്നു അക്കാലത്തിന്റെ ബാക്കിപത്രം

ബാല്യം, അലച്ചിലുകള്‍

ഒരിക്കല്‍ എഴുത്തുകാരനാകാന്‍ വേണ്ട മുന്നുപാധികളെക്കുറിച്ചുള്ള  ചോദ്യത്തിന് "അസന്തുഷ്ടമായ ബാല്യം' എന്നായിരുന്നു ഹെമിങ്​വേയുട