Monday, 18 October 2021

ഓര്‍മ


Text Formatted

സഖാവ് മൈഥിലി: ഒരു മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയുടെ
യഥാര്‍ത്ഥ ദൗത്യം

കഴിഞ്ഞ മെയ് 30ന് അന്തരിച്ച, മുതിര്‍ന്ന സി.പി.എം നേതാവും അഖിലേന്ത്യ മഹിള അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റും ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുമായിരുന്ന മൈഥിലി ശിവരാമനെ ഓര്‍ക്കുന്നു

Image Full Width
Image Caption
മൈഥിലി ശിവരാമന്‍ / Photo: Ohpakkangal Youtube Screengrab
Text Formatted

രിക്കല്‍ പോലും നേരില്‍ കാണാന്‍ ഇടയായിട്ടില്ലെങ്കിലും സഖാവ് മൈഥിലി ശിവരാമന്‍ (1939- 2021) എത്രയോ കാലമായി എന്റെ മനസിലുണ്ട്. ഇന്നും ദലിതര്‍ക്കുനേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും സാധാരണമായ തമിഴ്‌നാട്ടില്‍ അറുപതുകളുടെ അറുതിയില്‍ നടന്ന ഒരു കൂട്ട നരഹത്യയുടെ നാള്‍വഴിചരിത്രം തേടുന്നതിനിടെയാണ്, പില്‍ക്കാലത്ത് തമിഴകത്തിലെ പ്രശസ്ത രാഷ്ട്രീയ പ്രവര്‍ത്തകയായി ദേശീയതലത്തില്‍ അറിയപ്പെട്ട മൈഥിലി ശിവരാമന്‍, നിഖില്‍ ചക്രവര്‍ത്തിയെപ്പോലൊരു വലിയ പത്രാധിപരുടെ പോലും പ്രശംസ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്വേഷണാത്മക റൂറല്‍ റിപ്പോര്‍ട്ടര്‍ കൂടിയായിരുന്നുവെന്ന് ഞാനറിയുന്നത്.

തഞ്ചാവൂര്‍ ജില്ലയിലെ കീഴ്‌വെണ്‍മണി ഗ്രാമത്തില്‍ ദലിതരായ കര്‍ഷകത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 44 നിരപരാധികളെ ജന്മികളുടെ ഗുണ്ടാസംഘം ഒരു കുടിലിനുള്ളിലടച്ച് തീയിട്ടുകൊന്ന ഭയാനക സംഭവത്തിനുപിന്നിലെ ഫ്യൂഡല്‍ രാഷ്ട്രീയത്തിന്റെ നിഷ്ഠൂരതകളെക്കുറിച്ച് മൈഥിലി എഴുതിയ വസ്തുനിഷ്ഠവും വിശകലനാത്മകവും രോഷജനകവുമായ ആ റിപ്പോര്‍ട്ടുകള്‍ നടുക്കത്തോടെയല്ലാതെ അഞ്ചു പതിറ്റാണ്ടിനുശേഷം ഇന്നും വായിക്കുവാനാവുകയില്ല.

സ്ത്രീകളും കുട്ടികളുമടക്കം 44 പേര്‍ കൊല്ലപ്പെട്ട കീഴ്‌വെണ്‍മണി സംഭവത്തില്‍ നിന്നുള്ള ചിത്രം.
സ്ത്രീകളും കുട്ടികളുമടക്കം 44 പേര്‍ ജന്മിമാരാല്‍ കൊല്ലപ്പെട്ട കീഴ്‌വെണ്‍മണി സംഭവത്തില്‍ നിന്നുള്ള ചിത്രം. / Photo: Wikimedia Commons

അന്നവര്‍ മാധ്യമപ്രവര്‍ത്തകയോ രാഷ്ട്രീയപ്രവര്‍ത്തകയോ ആയിക്കഴിഞ്ഞിരുന്നില്ല. മറിച്ച്, നാടിനെ നടുക്കിയ ആ സംഭവമാണ്,  ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന സാമ്