Sunday, 07 August 2022

താരവും കാലവും


Text Formatted

നമ്മുടെ മമ്മൂട്ടിവര്‍ഷങ്ങള്‍

കപടസദാചാരവും ഉള്‍ക്കനമില്ലായ്മയും പാശ്ചാത്യാനുകരണവും മേക്ക് ബിലീഫുമെല്ലാം കൂടിക്കുഴഞ്ഞ നമ്മുടെ സമൂഹത്തില്‍ ഒരാദര്‍ശ പുരുഷനായി എല്ലാവരുടെയും മനസില്‍ മമ്മൂട്ടിയുണ്ട്. 

Image Full Width
Image Caption
'മതിലുകള്‍' എന്ന സിനിമയില്‍ മമ്മൂട്ടി
Text Formatted

യുസ്സിനെയും സൗന്ദര്യത്തെയും കുറിച്ചുള്ള പുരാതന ഭീതിയില്‍ നിന്ന് മനുഷ്യര്‍ കരകയറുന്നേയില്ലല്ലോ  എന്ന് കഴിഞ്ഞ ദിവസം സ്വയവും പൊതുവായും വിചാരപ്പെടുകയും വിചാരണപ്പെടുകയുമുണ്ടായി.  "നര വന്ത പിറകേ... പുരിയിത് ഉലകൈ' എന്ന് പ്രദീപ്​കുമാർ പാടുന്നത് കേട്ടാലും എത്ര തത്വങ്ങളുടെ താടി വളര്‍ത്തിയാലും മനുഷ്യര്‍ അതായിരിക്കുന്നിടത്തോളം ആ വിചാരത്തില്‍ തന്നെ കഴിയുന്നു. പ്രിയ നടന്‍ മമ്മൂട്ടിയുടെ എഴുപത് വയസ്സും അദ്ദേഹത്തിന്റെ നിലയ്ക്കാത്ത യൗവനവും നമുക്കിടയില്‍ ഏറെ പ്രധാനപ്പെട്ട മറ്റു പലതുമെന്നതുപോലെ ചര്‍ച്ചയായി ഉയരുന്നുവെന്നത് അദ്ദേഹത്തോടുള്ള ആരാധനയ്ക്കും സ്‌നേഹത്തിലുമപ്പുറം നമ്മിലെ സൗന്ദര്യമോ ആരോഗ്യമോ അറിവിന്റെ പരിധിയിലല്ലാത്ത അവസാനമോ നമുക്കു തന്നെ പ്രശ്‌നവത്കരിക്കാന്‍ അവസരമൊരുക്കുന്നു.

ഇടതുപക്ഷ നിഷ്പക്ഷ മതനിരപേക്ഷതയുടെ കൂടെത്തന്നെ നില്ക്കുന്ന മമ്മൂട്ടിയെ തികച്ചും മതനിരപേക്ഷത പുലര്‍ത്തുന്ന ഒരാളായി കോടിയേരി സഖാവ് അവതരിപ്പിക്കുന്നതിലെ അപകടവും അയാള്‍ മറികടക്കുമെന്ന് നമുക്കറിയാം

എഴുപതുകളുടെ അവസാനം ജനിച്ചവരുടെ അതേ പ്രായമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമാജീവിതത്തിന്. ഞങ്ങള്‍ സിനിമ കാണാന്‍ തുടങ്ങുന്ന ഓല തീയേറ്ററുകളില്‍ നിന്ന് അപ്പോഴും നസീറും ജയനും ഒഴിഞ്ഞുപോയിരുന്നില്ല. മധു, സോമന്‍, സുകുമാരന്‍, വിന്‍സെൻറ്​, രാഘവന്‍ തുടങ്ങിയ താരവെട്ടങ്ങള്‍ക്കിടയിലും ഇടവേളകളിലിടാറുള്ള സിനിമകളായി ജയനും നസീറും തോരാതെ നിന്നു. തൊട്ടുമുമ്പത് സത്യനും നസീറുമായിരുന്നു. ഏറെ മുമ്പ് ചമയമഴിച്ചുവച്ച് പോയതിനാല്‍ ഞങ്ങളുടെ തലമുറയ്ക്ക് സത്യന്‍ മാഷ് തറവാട്ടു വീടിന്റെ ഇറയത്ത് ആദരവോടെ ചില്ലിട്ടുവച്ച ഫോട്ടോയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവോ തുഷാരമോ സംഘര്‍ഷമോ ആയിരിക്കും ഓര്‍മയുറയ്ക്കാത്ത സമയത്ത് ഞാനാദ്യം കണ്ട സിനിമ. ശങ്കറിനെയാഘോഷിക്കുന്നതിനൊപ്പം തന്നെ മലയാള സിനിമ മമ്മൂട്ടി, മോഹന്‍ലാല്‍, രതീഷ് എന്നിവരെ തുടങ്ങിവച്ചു. ഇടയ്ക്ക് വേണു നാഗവള്ളി ശോകവും പ്രേമവുമാടി. മലയാളം റഹ്​മാനിൽ എത്തിയപ്പോഴേക്കും പഴയ സത്യന്‍- നസീര്‍ പോലെ മമ്മൂട്ടി- മോഹന്‍ലാല്‍