Monday, 18 October 2021

കോവിഡാനന്തരം, കോളേജ്​


Text Formatted

വെല്‍ക്കം ടു കാമ്പസ്, നൈസ് ടു സീ യൂ

കോളേജുകള്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തന്നെയാണെന്ന് ഒരൊഴുക്കന്‍ മട്ടില്‍ പറയുമ്പോഴും അവരില്ലെങ്കില്‍ ഈ ഇടം ഇത്ര വിരസമാകുമെന്ന് ഞങ്ങള്‍ അധ്യാപകര്‍ ഓര്‍ത്തിരുന്നില്ല.

Image Full Width
Image Caption
അടച്ചിട്ട കോഴിക്കോട് ക്രിസ്‍ത്യന്‍ കോളജിന്റെ മുന്‍വശം / Photo: M. N. Nitheesh
Text Formatted

2020 മാര്‍ച്ച്​ ആദ്യം, ക്ലാസ്‌റൂം അധ്യായനത്തിലും പരീക്ഷ നടത്തിപ്പിലും നിയന്ത്രണം വരികയും, പിന്നീട് കുറെക്കൂടി മുറുകിയ ലോക്ക്​ഡൗണായി മാറുകയും​ ചെയ്​തപ്പോഴും കോവിഡ് മൂലം ഇത്ര നീണ്ട കാലത്തേക്ക് കോളേജുകള്‍ അടിച്ചിടേണ്ടി വരുമെന്നാരും ചിന്തിച്ചുകാണില്ല. ഇന്ന് ജീവിച്ചിരിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഒരിക്കലും അനുഭവവേദ്യമാകാത്ത, പഠിച്ച ചരിത്ര പുസ്തകങ്ങളില്‍ പ്രത്യക്ഷ സാന്നിധ്യം ഒന്നും അറിയിക്കാതെ ഒളിച്ചിരുന്ന ‘ഇത്തിരിക്കുഞ്ഞന്‍’ ലോകത്തെ ഇമ്മാതിരി കീഴ്‌മേല്‍ മറിക്കുമെന്ന് എങ്ങനെ അറിയാന്‍. കാമ്പസുകളുടെ ജൈവികതയും, ബഹള - സന്തോഷങ്ങളും ഒറ്റയടിക്കാണ് കണ്ണില്‍ കാണാന്‍ കിട്ടാത്ത ഒരു വൈറസ് കൊട്ടിയടച്ചു കളഞ്ഞത്. ഒരുപക്ഷേ തന്റെ ക്ലാസിലെ പ്രശ്‌നക്കാരും, താമസിച്ചു വരുന്നവരും, പറഞ്ഞാല്‍ കേള്‍ക്കാത്തവരും, ചോദ്യം ചോദിക്കുന്നവരും ഒക്കെയായ വിദ്യാര്‍ത്ഥികളെ കാണാൻ അധ്യാപകര്‍ ഏറ്റവും ആഗ്രഹിച്ച കാലമാണിത്. ആളനക്കമില്ലാത്ത കോളേജിലെ ഒരു ക്ലാസ് മുറിയില്‍ ഒന്നു കയറി നിന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന തിരിച്ചറിവുണ്ടായത്.

ഒക്ടോബര്‍ നാലിന് തുറക്കുന്ന കോളേജ് കാമ്പസുകളില്‍ മഹാമാരി എല്പിച്ച ആഘാതത്തില്‍ നിന്ന്​ വിടുതല്‍ നേടുവാന്‍ ശ്രമിക്കുന്ന അധ്യാപക / വിദ്യാര്‍ത്ഥി സമൂഹത്തേയാണോ നാം കാണാന്‍ പോകുന്നത്?

മെഡിറ്ററേനിയന്‍ കടലിനെ ഫ്രഞ്ച് ചരിത്രകാരാനായ ഫെര്‍നാന്‍ഡ് ബ്രോഥേല്‍ ആഫ്രിക്കയില്‍ നിന്നു നോക്കിയപ്പോള്‍ തലകുത്തനെ കണ്ടു എന്നു പറഞ്ഞ നിലയിലായിരുന്നു അത്. കോളേജുകള്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തന്നെയാണെന്ന് ഒരൊഴുക്കന്‍ മട്ടില്‍ പറയുമ്പോഴും അവരില്ലെങ്കില്‍ ഈ ഇടം ഇത്ര വിരസമാകുമെന്ന് ഞങ്ങള്‍ അധ്യാപകര്‍ ഓര്‍ത്തിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ കാമ്പസിലില്ലെങ്കില്‍ കോളേജുകള്‍ വെറും ഇഷ്ടിക, കോൺക്രീറ്റ്​ കെട്ടിടങ്ങള്‍ മാത്രമാണ്. ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്‌കും, ലൈബ്രറിയിലെ പുസ്തകങ്ങളും,