Monday, 18 October 2021

കോവിഡാനന്തരം, കോളേജ്​


Text Formatted

കോളേജുകള്‍ തുറക്കുകയാണ്; കോവിഡാനന്തര
​​​​​​​വിദ്യാര്‍ഥിയും അധ്യാപകനുമാണ് ഇനി വേണ്ടത്

അധ്യാപകരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റവും സര്‍വജ്ഞാനികളാണെന്ന നാട്യങ്ങളും വിദ്യാര്‍ത്ഥികളോടുള്ള ക്രൂരമായ സമീപനങ്ങളും കൊറോണാശേഷമുള്ള വിദ്യാലയങ്ങളില്‍ സംഭവിക്കരുത്. 

Image Full Width
Image Caption
കോട്ടയം സി.എം.എസ് കൊളേജ് / ഫോട്ടോ : സ്വാതി ലക്ഷ്മി വിക്രം
Text Formatted

ടച്ചിട്ട കലാലയങ്ങളുടെ ഒന്നര വര്‍ഷമാണ് കടന്നുപോയത്. 
പുതിയ കുട്ടികളുടെ ന്യൂജെന്‍ ഭാഷയില്‍ ഈ വിമൂക കലാലയങ്ങളെ എന്തു പേരിട്ടു വിളിക്കും?   "മൊത്തം ശോക'മാണെന്ന് പുതിയൊരു പ്രയോഗമുണ്ട് അവര്‍ക്ക്. "ദുരന്തം' എന്നും ഇതിനൊക്കെ കുട്ടികള്‍ പറയാറുണ്ട്. ഒന്നര വര്‍ഷം കൊണ്ട് കോളേജുകള്‍ കാടുകയറി. ചിലന്തികള്‍ വല നെയ്തുകൂട്ടി, ബഞ്ചുകളും ഡസ്‌കുകളും പൊടിപിടിച്ച്  അനാഥമായ ഒരു "ഭാര്‍ഗ്ഗവീനിലയ'മായി വിദ്യാലയങ്ങളും കലാലയങ്ങളും മാറി. ദുരന്തമല്ലാതെ മറ്റെന്താണിത്? വല്ലപ്പോഴും വന്നു പോകുന്ന കുട്ടികള്‍ ഇത് ഞാന്‍ പഠിച്ച കോളേജുതന്നെയോ  എന്ന് മനസ്സില്‍ വിതുമ്പി. ഓര്‍മകളുടെ ഒരു തിരനോട്ടമാണ് പിന്നെ. കൂടെ പഠിച്ചവര്‍, പഠിച്ച ക്ലാസുകള്‍, നടന്ന വരാന്തകള്‍, ലൈബ്രറി, ലാബുകള്‍, കളിസ്ഥലങ്ങള്‍, കൂട്ടുകാരുമൊത്തു സല്ലപിച്ചിരുന്ന മരത്തണലുകള്‍, വിളിച്ച മുദ്രാവാക്യങ്ങള്‍, ഒന്നിച്ചിരുന്ന് ചോറും ചായയും പഴം പൊരിയും കഴിച്ച കാന്റീനുകള്‍, യൂണിയന്‍ / ഫൈനാര്‍ട്‌സ് ക്ലബ്ബ് ഇനാഗുറേഷനും ആര്‍ട്‌സ് ഡേയും കോളേജ് ഡേയുമൊക്കെ ഒരു പ്രളയത്തില്‍ എന്നതുപോലെ ഒഴുകിപ്പോയി. ഇന്നിപ്പോള്‍ കോളേജ് എന്ന് തന്നെ ഒരു വെര്‍ച്വല്‍ അനുഭവം മാത്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഗൂഗിളാണ് ക്ലാസ്. മൊബൈലാണ് കോളേജ്. 

കോളേജും സ്‌കൂളുകളുമൊക്കെ ഇങ്ങനെയങ്ങ് പോയാല്‍ പോരേ എന്നു വിചാരിക്കുന്ന ശുദ്ധഗതിക്കാരും സൈദ്ധാന്തികരും സാങ്കേതിക വിദഗ്ധരുമുണ്ടാവാം. അവരുടെയെല്ലാം പ്രതീക്ഷകളെയെല്ലാം തകര്‍ത്ത് ഒക്ടോബര്‍ ആദ്യവാരത്തോടെ കോളേജുകള്‍ തുറക്കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. അല്ലെങ്കില്‍ കൊറോണയെ പേടിച്ച്  എത്ര കാലമാണ് ഇങ്ങനെ  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്നത് ! ഈ അടച്ചിടല്‍ ഒരു തലമുറയെ തന്നെ നശിപ്പിക്കുമെന്ന്  വിവരമുള്ള വിദ്യാഭ്യാസ വിചക്ഷണ ന്മാര്‍ കണ്ടെത്തിയിട്ടുമുണ്ട്. 

ഓണ്‍ലൈന്‍ അഥവാ ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ ആശങ്കകളോടെയോ സംശയത്തോടെയോ കണ്ടവരുടെ കൂടെയായിരുന്നതുകൊണ്ട് കുറേ ചീത്ത വിളികള്‍ കേട്ടു

ഓണ്‍ലെന്‍