Monday, 18 October 2021

താലിബാനും ലോക രാഷ്​ട്രീയവും


Text Formatted

അഫ്ഗാൻ സ്വതന്ത്രമായെന്ന് വാദിക്കുന്നവര്‍
മതമൗലികവാദത്തിന് ​​​​​​​സ്തുതി ഗീതമാലപിക്കുകയാണ്

അഫ്ഗാന്‍ സമൂഹം മധ്യകാലയുഗങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം അടിച്ചമര്‍ത്തലിന്നുപാധിയായ മതം, ഒരു ജ്ഞാനവ്യവസ്ഥയെന്നതിനപ്പുറം ബലപ്രയോഗത്തിലധിഷ്ഠിതമായ അനുഷ്ഠാനമായി മാറുന്നു.

Image Full Width
Image Caption
താലിബാനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഹേറത്തില്‍ നടന്ന പ്രതിഷേധമാർച്ച് / Photo: Rukhshana Media
Text Formatted

ഗവദ്ഗീതയില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന നേട്ടങ്ങളെ വിവരിക്കുന്നത്, "യുദ്ധത്തില്‍ മരിക്കുന്ന ശൂരന്മാര്‍ സ്വര്‍ഗം പ്രാപിക്കും. ജയിക്കുന്നവര്‍ രാജസുഖം പ്രാപിക്കും' എന്നാണ്​. 
ലളിതമായ ഈ പ്രസ്താവനയിലല്ല ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ സൗധം നിലനില്‍ക്കുന്നത്, മറിച്ച് മാറ്റമില്ലാത്തതും ജന്മസിദ്ധവുമായ കടമകളിലാണ്. അതായത് യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യം ചാതുര്‍വര്‍ണ്യത്തിന്റെ സംരക്ഷണമാണ്. ഈ വ്യവഹാരമണ്ഡലത്തില്‍ വിള്ളല്‍ വീഴ്​ത്തിയത്​വര്‍ണസങ്കരമാണ്.

ഗീത ചൂണ്ടിക്കാട്ടുന്നു;  "അധര്‍മത്തിന്റെ വ്യാപ്തി നിമിത്തം, ഗത്യന്തരമില്ലാതെ കുല സ്ത്രീകള്‍ സ്വയം ദുഷിക്കും. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ ജാതി കലര്‍പ്പുള്ള സന്താനങ്ങളുണ്ടാകും'. ഇപ്രകാരം ചാതുർവര്‍ണ്യത്തിനുള്ളില്‍ വികസിച്ച ജാതിയുടെ മുഖ്യസവിശേഷതയായ സഗോത്ര വിവാഹത്തെ പ്രശ്‌നവല്‍ക്കരിച്ച് ഗീത പറയുന്നു; "വിജാതീയ സ്ത്രീപുരുഷ സംയോഗം നിമിത്തമുണ്ടാകുന്ന സങ്കര സന്താനങ്ങള്‍, മാതാപിതാക്കള്‍ക്ക് പിണ്ഡോദകമര്‍പ്പിക്കാന്‍ അര്‍ഹരല്ലാത്തതിനാല്‍ കുലഹാനി വരുത്തിയവര്‍ക്കും കുലത്തിനും നരകപാതകം തന്നെ ഫലം. അതുമാത്രമല്ല, ഇവരുടെ സ്വര്‍ഗസ്ഥരായ പൂര്‍വ്വ പിതാക്കളും പുത്ര പൗത്ര പരമ്പര ക്രമത്തില്‍ പിണ്ഡോദകങ്ങള്‍ ലഭിക്കാതെ നരകത്തില്‍ വീഴും. പിണ്ഡോദാര്‍ഹരായ സന്താനങ്ങള്‍ കുലത്തിലില്ലാത്തതു തന്നെയാണ് കാരണം.'    

മാവോയിസ്റ്റുകളടക്കമുള്ള കമ്യൂണിസ്റ്റുകളുടെ സായുധ വിപ്ലവത്തെ എതിര്‍ക്കുന്നവര്‍ താലിബാന്റെ  "ആയുമേന്തിയ' വിമോചനസമരത്തെ വാഴ്​ത്തുന്നവരായി മാറിയിരിക്കുകയാണ്.

വേദകാലാന്തര സമൂഹത്തിലെ ഈ മതാനുഷ്ഠാനത്തിന് രാഷ്ട്രീയാടിത്തറ നല്‍കിയത് ഇപ്രകാരമാണ്:  "ഈശ്വരനായ എന്റെ വചനമാണ് വേദം. എന്നില്‍ ഭക്തിയുണ്ടെങ്കില്‍ വേദം വിധിച്ചിരിക്കുന്ന വാക്യത്തില്‍ വിശ്വാസമുണ്ടായിരിക്കണം. ക്ഷത്രിയന് യുദ്ധം വേദം വിധിച്ചിരിക്