Tuesday, 19 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

25: നോഹിന്റെ പെട്ടകം

ദൈവം നോഹിനോട് അരുൾ ചെയ്തു;  "ജീവജാലങ്ങൾക്ക് അറുതി വരുത്താൻ ഞാൻ ഉറച്ചിരിക്കുന്നു. മനുഷ്യരെല്ലാം അധർമ്മചാരികളായതിന്റെ ശിക്ഷ. അവരെ മുഴുവൻ ഞാൻ ഭൂമിയോടൊപ്പം നശിപ്പിക്കും. നീ ഗോഫർ മരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക. പെട്ടകത്തിന് ഒരു കീഴ്​ത്തട്ടും രണ്ടാംതട്ടും വേണം. മേൽത്തട്ടും വേണം. നോക്കൂ ആകാശത്തിനു കീഴിൽ ജീവനുള്ള സകലതിനേയും നശിപ്പിക്കുന്ന ഒരു ജലപ്രളയം ഞാൻ അഴിച്ചുവിടുകയാണ്. നീയും നിന്റെ കുടുംബവും പെട്ടകത്തിനകത്ത് കടന്ന് രക്ഷപ്പെടുക.'

പ്രിന്റർ മാനുവേൽ മുട്ടിന്മേൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ഹെർബർട്ട് സ്പെൻസർ ഫാമിലെ അന്തേവാസികൾ കൂടിയിരുന്ന് ടി.വി.യിൽ കേരളത്തിലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ കാണുകയായിരുന്നു. അതിനിടയിലാണ് മാനുവേൽ അസ്വസ്ഥനായത്. തെനാദിയർ അയാളെ സമാധാനിപ്പിച്ചു.
"നോഹയുടെ പെട്ടകം ചേന്ദമംഗലം കവലയിലേക്ക് വന്നടാ മാനുവേലേ. അത് നിന്റെ കെട്ട്യോളേം കുട്ട്യോളേം രക്ഷിച്ചു. അവരിപ്പൊ പറവൂർ ഗവർമ്മണ്ട് സ്കൂളില്ണ്ട്ന്ന് കൂനമ്മാവിലെ സെബാസ്റ്റ്യനച്ചൻ എന്നോട് വിളിച്ചു പറഞ്ഞു. നീ പേടിക്കരുത്.'

പക്ഷേ മാനുവേൽ സമാധാനപ്പെട്ടില്ല. അയാൾ വിളിച്ചു പറഞ്ഞു:
"അത്യഗാധതയിലെ ഉറവുകൾ എല്ലാം പൊട്ടി ഒഴുകി. ആകാശത്തിന്റെ വാതായനങ്ങൾ തുറക്കപ്പെട്ടു. നാൽപ്പത് രാവും നാൽപ്പത് പകലും ഭൂമിയിൽ മഴപെയ്തു.'

"ഇവനോട് പറഞ്ഞാലും മനസ്സിലാവില്ല’; തെനാദിയർ അരിശപ്പെട്ടു.

Katturkadavu 2018 Malayalam Novel by Ashokan Charuvil - illustrations by E Meera