Monday, 18 October 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

അധ്യായം 20: വിര്‍ച്വല്‍ മെമ്മറി

ഡിറ്റക്ടീവിനേയും അയാളുടെ നാവു മുറിച്ച സംഗീതജ്ഞയായ ഭാര്യയേയും തേടി സോളമന്‍ കണ്ടനാടുകളിലൂടൊക്കേയും സഞ്ചരിച്ചു. വഴിയിടങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും ആളുകളോട് അവരെപ്പറ്റി തിരക്കി. ഇളനീര്‍ വില്‍പ്പനക്കാരോടും പഞ്ചര്‍ ഒട്ടിക്കുന്നവരോടും കൂട്ടുകൂടി. ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും നോക്കി വഴി കാട്ടുന്നവര്‍ മനുഷ്യരുടെ ഉറക്കങ്ങളിലേക്ക് വിരല്‍ചൂണ്ടി. ഇരുട്ട് കണ്ട് തെറ്റിദ്ധരിച്ച് ആമ്പല്‍ക്കുളങ്ങളില്‍ നടന്നു നീങ്ങും കനം കുറഞ്ഞ പക്ഷികളോട് വവ്വാലുകളുടെ ചിറകടികള്‍ക്കുള്ളില്‍ അവരെ അന്വേഷിക്കുവാന്‍ സോളമന്‍ അപേക്ഷിച്ചു. കാറ്റിനെ ചെത്തി ചെത്തി കൂര്‍പ്പിക്കുന്ന മുളം കാടുകളോട് ഒന്ന് സൂചിപ്പിച്ചു. ഉലയാതെ കത്തുന്ന തീ നാളം പോലെ അനങ്ങാതെ പറക്കുന്ന പരുന്തിനോട് ചോദിച്ചു. ഉറങ്ങുന്നതിനായി മഞ്ഞുകാലം വരുവാന്‍ കാക്കും മരത്തവള ഒരു താല്‍പ്പര്യമില്ലാതെ എല്ലാം കേട്ടു. മരങ്ങളില്‍ പുലര്‍ച്ച ഉണരും കിളികളുടെ കലപിലകളില്‍ നിന്നും  മുറിച്ചെടുത്ത ഒരു ചെറിയ  കഷ്ണം മരങ്കൊത്തി തത്ക്കാലത്തേക്ക് സോളമന് നല്‍കി. കല്ലുകളെ ഉരുട്ടിയെടുക്കുന്ന ജലത്തിന്റെ ഊര്‍ന്നു പോകല്‍ ശബ്ദം പോലെ അതും സോളമന് കുറച്ച് നേരത്തേക്ക് ആശ്വാസം നല്‍കി.

മറ്റ് സ്ത്രീകളുമായി ഇടപഴകുന്നത് മേരിയില്‍ നിന്നും വിടുതി നേടുവാന്‍ തന്നെ സഹായിച്ചേക്കുമെന്ന് അയാള്‍ കരുതി. എന്നാല്‍ പോയ്ക്കഴിഞ്ഞിട്ടും മേരിയോട് വിധേയത്വം പുലര്‍ത്തുന്ന ഒരവയവം അയാളിലുണ്ടായിരുന്നു. അയാളുടെ ലിംഗം. മറ്റു സ്ത്രീകളുമായി കിടക്ക പങ്കിടുവാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാളുടെ ലൈംഗികാവയവം ഉണരുവാന്‍ വിസമ്മതിക്കുന്നത് ഉകണ്ട് സോളമന്‍ ആശ്ചര്യപ്പെടുകയും കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ അയാളെ പേലാട്ട് പാടുകയും ചെയ്തു.

"മേരിക്കു മുന്‍പില്‍ മാത്രമേ സോളമനു ഉണരുവാന്‍ കഴിയൂ എന്ന് നിങ്ങള്‍ പറയുന്നതില്‍ എന്ത് യുക്തിയാണു ഹേ ഉള്ളത്? '
ബ്ലാക്ക് ബെറിയോട് ടേബിള്‍ ലാമ്പ് ചോദിച്ചു.
"അങ്ങനെ കരുതുന്നതിന് കാരണമുണ്ട്'
ലെനോവോയും ബ്ലാക്ക് ബെറിയും ഒരുമിച്ച