Monday, 18 October 2021

കഥ


Text Formatted

മറുത

Image Full Width
Image Caption
ചിത്രീകരണം : കെ.പി മുരളീധരന്‍
Text Formatted

വള്‍ അയാളോട് പറഞ്ഞു: ""സര്‍, ഒരു കഥ പറയട്ടെ''
അയാള്‍ ഒന്നും മിണ്ടിയില്ല. 
അവള്‍ പറഞ്ഞു: ""ചുമ്മാ കേട്ടാ മതി. തിരിച്ച് ഒന്ന് മൂളുക പോലും വേണ്ട''
മറുപടിക്കു കാത്തു നില്‍ക്കാതെ, കൈയിലെ നനവു തുടച്ചു കൊണ്ട് അവള്‍ പറഞ്ഞു തുടങ്ങി:

""പത്തു കൊല്ലം മുന്‍പാണ്. കൃത്യം ഡേറ്റും സ്ഥലവും പറയാം. 1999 ഫെബ്രുവരി 21. തിരുവനന്തപുരത്ത് കുന്നുകുഴിയിലുള്ള ഹസന്‍മരയ്ക്കാര്‍ ഹാള്‍. അവിടെ അന്ന് എന്തോ സമ്മേളനം നടക്കുകയാണ്. എന്റെ അമ്മ അവിടെ പ്രസംഗിക്കാന്‍ ഉണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കിട്ടും. അതിനാല്‍ മൂന്നു മക്കളെയും അമ്മ കൊണ്ടു വന്നിട്ടുണ്ട്. "ഹാളിനടുത്തേയ്ക്ക് വരണ്ട, പരിസരത്തു നിന്നാല്‍ മതി'യെന്നു ഉത്തരവുണ്ട്. അതിന്‍പ്രകാരം, സമ്മേളനത്തിനു വന്ന കാറുകളുടെ പിറകിലായി ഒളിച്ച് മതിലിലെ തിട്ടയില്‍ ചാരിയിരിക്കുകയായിരുന്നു ഞങ്ങള്‍, മൂന്നു മക്കള്‍. 
എനിക്ക് അന്ന് 11 വയസ്സ്. സഹോദരി രോഹിണിക്കും അതേ പ്രായം. സഹോദരന്‍ രതീഷിന് 12.

സത്യത്തില്‍ ഇതില്‍ രോഹിണിയെ മാത്രമാണ് അമ്മ പെറ്റത്. എന്നെ ഏതോ കുപ്പയില്‍ നിന്ന് കിട്ടിയതാണ്. സത്യം.
പാതിരാത്രി. അമ്മ ജോലി കഴിഞ്ഞ് വരുമ്പോ, ആരോ കുപ്പയില്‍ എന്തോ കൊണ്ടു വയ്ക്കുന്നു. 

അമ്മ വേഗം അങ്ങോട്ടു ചെന്നു. വന്നവര്‍ കാറില്‍ കയറി സ്ഥലംവിട്ടു. 
അമ്മ നോക്കിയപ്പോ, ഒരു കുഞ്ഞാണ്. കരയാതിരിക്കാന്‍ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നു. അത് തിളക്കിയെടുത്ത്, അമ്മ അവിടെ വച്ചു തന്നെ എനിക്കു മുല തന്നു. അമ്മയ്ക്കങ്ങനെ ലോകത്തെ കുറിച്ച് ഒരു ഭയവുമില്ല. എന്നെ വീട്ടില്‍ കൊണ്ടു പോയി സ്വന്തം മകളുടെ കൂടെ വളര്‍ത്തി. അങ്ങനെ അമ്മ എനിക്ക് പുതിയ ജീവന്‍ തന്നു. 

ഈ നേരം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ നിന്ന് ഒരു അനൗണ്‍സ്‌മെന്റ് കേട്ടു: ഇനി അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കുന്നുകുഴി സ്വദേശി ഓമനയെ ക്ഷണിക്കുന്നു. ആദ്യമായാണ് അമ്മയെ ആരെങ്കിലും അങ്ങനെ മാന്യമായി "ക്ഷണിക്കുന്നത്'. മറുതാ ഓമനയെന്നാണ് അമ്മയുടെ വിളിപ്പേര്. മറുത എന്നു വച്ചാല്‍ മോക്ഷം കിട്ടാതെ അലഞ്ഞു തിരിയുന്ന സ്ത്രീയുടെ ആത്മാവ്. ഇരട്ടപ്പേരാണെങ്കിലും സംഗതി നേരാണ്. ആത്മാവ് മാത്രമല്ല ശരീരവുമുണ്ടെന്നു മാത്രം. 

അമ്മ എന്തു പ്രസംഗിക്കും? ഞങ്ങള്‍ മൂന്നു പേരും, അമ്മ കാണാതെ ഹാളിനു വെളിയി