Monday, 18 October 2021

കഥ


Text Formatted
Title.png
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

കുറച്ചു നാളായ് കുഞ്ഞാവുട്ടിക്ക് എന്തോ പ്രശ്നമുള്ളതായ് എനിക്കു തോന്നിയിരുന്നു. ഞാനക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഷാജിയും സമ്മതിച്ചു. സാധാരണ കടപ്പുറത്തിരിക്കുമ്പോള്‍ ഞങ്ങള്‍ പറയാത്തതോ പരാമര്‍ശിക്കാത്തതോ ആയ ഒരു കാര്യവും ഉണ്ടാകാറില്ലായിരുന്നു. നാട്ടിലെ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കഥകളും ഞങ്ങള്‍ ചര്‍ച്ചക്കിടുകയും ആവശ്യമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയ കഥകള്‍ക്ക് ആവശ്യത്തിലധികം പ്രചാരണം കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ, കുറച്ചു ദിവസങ്ങളായി ഇത്തരം വിഷയങ്ങളിലൊന്നും കുഞ്ഞാവുട്ടി ഒരു താല്‍പ്പര്യവും കാണിച്ചില്ല. ആവേശത്തോടെ ഞാനും ഷാജിയും ഓരോരോ ഊഹാപോഹങ്ങള്‍ ചമയ്ക്കുമ്പോള്‍ അവന്‍ മാത്രം കൂട്ടത്തില്‍ പെടാത്ത പോലെ മൗനിയായ് എന്തോ ചിന്തയിലാണ്ടിരുന്നു. അതു മാത്രമായിരുന്നില്ല കാര്യം. സാധാരണ രാത്രി പത്ത് പതിനൊന്ന് മണിയാവും ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍. പക്ഷേ, ആയിടെയായി അസ്ഹര്‍ ബാങ്ക് മുഴങ്ങുമ്പോള്‍ തന്നെ അവന്‍ വീട്ടിലേക്ക് മടങ്ങാനുള്ള ധൃതികൂട്ടും. എത്ര തന്നെ ആലോചിച്ചിട്ടും ഞങ്ങള്‍ക്കതിന്റെ കാരണം പിടികിട്ടിയില്ല. പല തവണ അവനോട് ചോദിച്ചിട്ടും എങ്ങും തൊടാതെയുള്ള മറുപടികളല്ലാതെ അവന്റെ ഉള്ളിലുള്ളതൊന്നും അവന്‍ പുറത്തേക്കിടാന്‍ കൂട്ടാക്കിയില്ല. അവനെന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ഞങ്ങളുറപ്പിച്ചു.

അവനെ അവന്റെ ചിന്തകളില്‍ നിന്നും തിരികെ ഞങ്ങളുടെ കടപ്പുറത്തേക്ക് കൊണ്ടുവരാന്‍ വേണ്ടി  പഴയ വീരകഥകള്‍ മനഃപൂര്‍വ്വം തന്നെ ഞങ്ങള്‍ പൊടി തട്ടിയെടുത്ത് വാമൊഴികളാക്കാനുള്ള ശ്രമം നടത്തി. പെണ്ണുങ്ങള്‍ ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതും രാത്രി സീന്‍ നോക്കാന്‍ ചുറ്റുവട്ടത്തെ വീടുകളിലേക്ക് പതുങ്ങി പോയതും, കുടിച്ച കള്ളിന്റെ കെട്ടില്‍ അവിടെ തന്നെ കിടന്നുറങ്ങിയതുമൊക്കെ ഞങ്ങള്‍ അവനെ ഉണര്‍ത്താന്‍ വേണ്ടി വീണ്ടുമാവര്‍ത്തിച്ചു. പൊട്ടിച്ചിരിയുടെ മേമ്പൊടിയോടെയാണ് അക്കഥകളെല്ലാം ആവര്‍ത്തിച്ചതെങ്കിലും അത് പറയുമ്പോള്‍ പൊയ്പ്പോയ ആ നല്