Monday, 18 October 2021

കഥ


Text Formatted
Bhayathinte-Japamalakal-ഭയത്തിന്‍റെ-ജപമാലകള്‍-Malayalam-Story-by-Muhammad-Abbas
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഒന്ന്

കാലങ്ങള്‍ക്ക് ശേഷം പഴയ വഴികളിലൂടെ അന്‍വര്‍ നടന്നു.
തനിച്ചല്ല, ഭാര്യയുമൊത്ത്.
​​​​​​​അവര്‍ക്ക് ചുറ്റും മഴ പെയ്തു. കരിങ്കല്ല് പാകിയ ഇടവഴിയിലൂടെ മഴവെള്ളം കടും ചായയായി അവരുടെ കാലുകളെ നനച്ച് കൊണ്ട് ഒഴുകി.
ഇവിടെ ജീവിച്ച പഴയ കാലമത്രയും മറ്റൊരു മഴയായി ഉള്ളില്‍ കനത്തപ്പോള്‍ അവന്‍ താഹിറാനെ ചേര്‍ന്ന് നടന്നു. ഇരു വശത്തുമുള്ള റബ്ബര്‍ തോട്ടങ്ങളില്‍ മഴയുടെ സംഗീതം ... കരിയില കിടക്കകളില്‍ വീഴുന്ന മഴ ജലത്തിന്റെ സുഖ ശബ്ദം.
""ഇങ്ങക്ക് പിരാന്താണ് ''

ഉള്ള് പൊള്ളിക്കൊണ്ട് അവനത് കേട്ടു. താഹിറ പറഞ്ഞു.

""ആരെങ്കിലും കല്യാണം കഴിഞ്ഞ ഒടനേ ഈ കുന്നും മലിം കേറാന്‍ വര്വോ ?''
ആശ്വാസത്താടെ അവന്‍ പറഞ്ഞു.
""ആരും വരില്ല.അതാണല്ലോ ഞാന്‍ നിന്നെയും കൂട്ടി വന്നത്''
"" എന്ത് അതൃപ്പാണ് ഇവ്‌ടെ കാണാള്ളത് ? ''

അരയിലൂടെ കയ്യിട്ട് അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു. മഴ നനഞ്ഞ മുടിയുടെ മണം... പിന്‍കഴുത്തിലെ നനുത്ത രോമങ്ങളില്‍ വീണ മഴത്തുള്ളികള്‍ ... തല കുനിച്ച് അവിടെ ചുംബിക്കുമ്പോള്‍ അവന്‍ പറഞ്ഞു.
""പലതും കാണാന്ണ്ട് താഹിറാ ... നീ കാണാത്ത പലതും പിന്നെ ഞാന്‍ കാണാത്ത ചെലതും.''
""അഞ്ചെട്ട് കൊല്ലം ഇവ്‌ടെ പാര്‍ത്തിട്ടും ഇങ്ങള് കാണാത്ത ചെലതോ ? ''
""നിന്നെ നീയാക്കുന്ന പലതും ഇല്ലേ ...? ഒന്നും ഞാന്‍ കണ്ടിട്ടില്ലല്ലോ...''

എതിരെ വന്നയാള്‍ക്ക് വഴിമാറി കൊടുക്കുമ്പോള്‍ താഹിറ വിചാരിച്ചു. അഞ്ച് ദിവസ