Monday, 18 October 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 20


Text Formatted

രണ്ടറ്റങ്ങള്‍ക്കു നടുവിലെ ദേശത്തെ, ടാര്‍പോളിനാല്‍ മുഖംമറയ്ക്കപ്പെട്ട പള്ളികള്‍ 

Image Full Width
Image Caption
ബറേലി യാത്രയ്ക്കിടെ / ചിത്രം : വി.എസ്.സനോജ്
Text Formatted
ഉത്തര്‍പ്രദേശിലെ ടാക്‌സി യാത്രകളില്‍ ഏറെ ആശങ്കപ്പെട്ടതും ഡ്രൈവര്‍മാരോട് എപ്പോഴും അഭ്യര്‍ത്ഥിച്ചതും ഒരേയൊരു കാര്യം മാത്രം.  റോഡില്‍, ആളെ തട്ടിയാല്‍ പോലും പശുവിനെ ഇടിക്കരുത്. വണ്ടികള്‍ തമ്മിലുരയുന്നതൊന്നും പ്രശ്‌നമേയല്ലവിടെ. അതിന്റെ പേരില്‍ ലഹള കൂടില്ല ആരും. ഇരുവശവുമുരഞ്ഞ് ബിനാലെ ചിത്രപ്പണിയായി മാറിയ പുത്തന്‍ കാറുകളുടെയടക്കം സുന്ദരദേശമാണത്. പക്ഷേ പശുവിനെ വണ്ടി തട്ടാനിട വന്നാല്‍, ഒരു മരണം ഏതാണ്ട് ഉറപ്പിക്കാം, ഇടിച്ചയാളിന്റെ.

പുലര്‍ച്ചെ വണ്ടി വന്നതിന്റെ സൂചന കിട്ടി, ലഖ്‌നൗവിലെ വിരാംഖണ്ട്- 5 സ്ട്രീറ്റിലെ വീടിന് മുന്നില്‍ നിന്ന്. യാത്രകളില്‍ തലേന്നുതന്നെ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവെക്കുമെങ്കിലും അതിരാവിലെ പതിവുപോലെ മനസ്സ് യൂടേണ്‍ അടിച്ചു, എഴുന്നേല്‍ക്കാനുള്ള മടി കൊണ്ട്. വേണ്ടായിരുന്നു എന്ന് തോന്നാത്ത ഒരു പുലര്‍ച്ചെ യാത്രയും ഇതുവരെ ഉണ്ടായിട്ടില്ല. പലപ്പോഴും യാത്ര ക്യാന്‍സല്‍ ചെയ്‌തോലോ എന്നുവരെ ആലോചിച്ചുകിടക്കും. അന്ന് പോരാത്തതിന് മഞ്ഞുകാലവും. രജായിക്കുള്ളിലെ സുഖം പിടിച്ചുള്ള കിടപ്പിനിടെ, യാത്ര പ്ലാന്‍ ചെയ്തതില്‍ സ്വയം ഖേദിച്ചു. പോവണ്ട എന്ന തോന്നലുണ്ടായി. പക്ഷേ അലാമടിച്ചു പലവട്ടം, വീടിന്റെ ലൊക്കേഷന്‍ ചോദിച്ച് ചോദിച്ച് വണ്ടിക്കാരനുമെത്തി. മാര്‍ഗമില്ലിനി. വീട്ടുപടിക്കല്‍ നിന്ന് ആദ്യ ഹോണെത്തി. റെഡിയാകാന്‍ എണീറ്റു. അതിരാവിലെ പോയാല്‍ അല്പംനേരം പിന്നെയും സീറ്റിലിരുന്ന് ഉറങ്ങാം എന്നതൊരു സാധ്യതയാണ്. പക്ഷേ ഡ്രൈവറും ആ മാതൃക സ്വീകരിക്കുമോ എന്ന ആശങ്കയാല്‍ ഉറങ്ങാന്‍ പലപ്പോഴും പേടി തോന്നാറുണ്ട്. അന്നത്തെ ഡ്രൈവര്‍ ആള് ഉഷാറായിരുന്നു. പേടിക്കേണ്ട, ഉറങ്ങിക്കോളൂ - അയാള്‍ പറഞ്ഞു. ഇടയ്ക്കിടെയുള്ള നോട്ടത്തില്‍ നിന്ന് ഡ്രൈവര്‍ക്ക് കാര്യം മനസ്സിലായി. ആള്‍ പുതിയ കക്ഷിയാണ്. മര്യാദയോടെ പെരുമാറ്റം. വൃത്തിയുള്ള വേഷം.

ദേശീയപാത വികസനം നല്ല രീതിയിലുള്ള സംസ്ഥാനമാണ് യു.പി. പക്ഷേ ഹൈവേ നിര്‍മാണം കാരണം മിക്കയിടത്തും പൊടി നിറഞ്ഞുപുതഞ്ഞിരിക്കും കാലങ്ങളോളം എന്നുമാത്രം.

ബുക്ക് ചെയ്ത ഏജന്‍സിയുടെ ഡ്രൈവറല്ല കക്ഷി. അവര്‍ക്ക് വണ്ടി ഒഴിവില്ലാത്തതിനാല്‍ പുതിയൊരു ടാക്‌സി ഏര്‍പ്പാടാക്കി തന്നതാണ്. വണ്ടിയുടെ ഉടമസ്ഥന്‍ തന്നെയാണ് ഡ്രൈവര്‍. അതുകൊണ്ട്