Monday, 18 October 2021

പശുഭക്തിയുടെ രാഷ്ട്രീയം


Text Formatted

ദലിതരുടേയും ബ്രാഹ്മണരുടേയും പശു

ബ്രാഹ്‌മണ്യ ഹിന്ദുത്വത്തിന്റെ പശുഭക്തിയും മാംസനിരോധനവും മാംസഭുക്കുകളെ അശുദ്ധരാക്കുന്ന അപരവിധ്വേഷത്തിലധിഷ്ഠിതമായ വര്‍ണധര്‍മ സിദ്ധാന്തത്തിന്റെ സ്ഥാപനവല്‍ക്കരണത്തിനാണ്  ശ്രമിക്കുന്നത്

Image Full Width
Text Formatted

ഗോമാതാപൂജ ഹിന്ദുത്വബ്രാഹ്‌മണ്യവാദികളും തികഞ്ഞ യാഥാസ്ഥിതിക വലതുപക്ഷവും രാഷ്ട്രീയ അജണ്ടയായും ബ്രാഹ്‌മണ്യദേശരാഷ്ട്രത്തിന്റെ അടിയടരായും സാര്‍വജനീനമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നീതിന്യായസ്ഥാപനങ്ങളില്‍ നിന്നുപോലും പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്നുവെന്നും മറ്റുമുള്ള അശാസ്ത്രീയവും യുക്തിരഹിതവുമായ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയാണ്. ഇതേസമയത്ത് തന്നെയാണ് പശുവിന്റെ പേരില്‍ ദലിതരെയും മുസ്​ലിംകളെയും അതിക്രൂരമായ ഹിംസാവധത്തിന് വിധേയമാക്കുന്നത്. ഇന്ത്യന്‍ഭരണഘടനയ്ക്കു മുകളില്‍ പശുഭക്തി സ്ഥാപിച്ചുകൊണ്ട് ആന്തരികമായി ജനാധിപത്യത്തെയും ഭരണഘടനയെയും ദുര്‍ബലമാക്കി ത്രൈവര്‍ണിക പുരുഷാധിപത്യത്തിലധിഷ്ഠിതമായ ബ്രാഹ്‌മണ്യവ്യവസ്ഥയെ രാഷ്ട്രശരീരത്തിന്റെ ആത്മാവും മനസുമായി സ്ഥാനപ്പെടുത്താനാണ് ബ്രാഹ്‌മണ്യശക്തികള്‍ ശ്രമിക്കുന്നത്. പശുവിനെയും മറ്റ് നിരവധി മൃഗങ്ങളെയും ഹവിസായി ഹോമിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്ന ചരിത്രവസ്തുതകളെ തമസ്‌ക്കരിച്ചുകൊണ്ട് പശുഭക്തി ദേശരാഷ്ട്രത്തിന്റെ ആധാരശിലയാക്കാനാണ് ബ്രാഹ്‌മണ്യവാദികള്‍ അതിയത്‌നം ചെയ്യുന്നത്.

cow
Photo : Manila C. Mohan

ആര്യ ബ്രഹ്‌മണരുടെ യാഗയജ്ഞാദികര്‍മ്മങ്ങളില്‍ പശുമാംസം പ്രധാനപ്പെട്ട ഒരു ഹോമവസ്തുവായിരുന്നു. ഹോമാനന്തരം പുരോഹിത ബ്രാഹ്‌മണര്‍ ഗോമാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. യാഗയജ്ഞാദിക്രിയാ മാര്‍ഗങ്ങള്‍ വിശദീകരിയ്ക്കുന്ന ശതപഥം ഉള്‍പ്പെടെയുള്ള ബ്രാഹ്‌മണങ്ങളില്‍ പശുമാംസം ഹോമിക്കുന്ന ഗോമേധം എന്ന യജ്ഞത്തെ പറ്റി വിവരിക്കുന്നുണ്ട്. അതിഥിയായി ഗൃഹത്തിലെത്തുന്ന വിശിഷ്ടബ്രാഹ്‌മണര്‍ക്ക് പശുമാംസം ഉള്‍പ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കിയിരിക്കുന്നതിനെ പറ്റി  ധര്‍മസൂത്രങ്ങളിലും പുരാണങ്ങളിലും നിരവധി പരാമര്‍ശങ്ങളുണ്ട്. വാല്മീകീരാമായണത്തില്‍ ദശരഥന്‍ നടത്തിയ അശ്വമേധയാഗത്തില്‍ നിരവധി മൃഗങ്ങളെ   ബലി നല്‍കുന്നതിനെപറ്റി വിവരിക്