Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 23

സുഭാഷ്​ ചന്ദ്രബോസ്​; സി.പി.എമ്മി​ന്റെ നഷ്​ടം

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാര്‍ട്ടിയില്‍ ചേരാന്‍ ഉറ്റ സുഹൃത്തും ഒരു കാലത്തെ സമരസഖാവുമായിരുന്ന ഫിലിപ്പ്​ എം. പ്രസാദ് ക്ഷണിച്ചിട്ടു പോലും ഇളകാത്ത ബോസിനെ ഉള്‍ക്കൊള്ളാനുള്ള മഹാമനസ്‌കത സി.പി.എം. കാണിച്ചില്ല

Image Full Width
Image Caption
യൂണിവേഴ്സിറ്റി കൊളേജ്, തിരുവനന്തപുരം
Text Formatted

ഞാനെഴുതുന്ന ഈ കുറിപ്പുകള്‍ക്ക് അവസാനമുണ്ടാവില്ല. ഡയറിക്കുറിപ്പുകള്‍ എഴുതാന്‍ ചെറിയ ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന സാമുവല്‍ സാര്‍ നിര്‍ബ്ബന്ധിച്ചിരുന്നു. മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുമ്പോള്‍ എഴുതുന്ന ഡയറിക്കുറിപ്പുകള്‍ ഒരു പേജ് തികയ്ക്കാന്‍ എന്തു പ്രയാസപ്പെട്ടിട്ടുണ്ട്! ആ ക്ലാസ്‌റൂം പഠിത്തത്തിനപ്പുറം ഡയറിയെഴുത്ത് ഒരു കലാരൂപമായി വളര്‍ത്താവുന്നതാണെന്ന് കണ്ടു പിടിച്ചത് പതിനൊന്നു വയസ്സുള്ളപ്പോള്‍ വായിച്ച "തുടിക്കുന്ന താളുകള്‍' എന്ന, ചങ്ങമ്പുഴയുടെ  അദ്ഭുതകരമായ ആത്മകഥ കണ്ട പ്പോഴാണ്. ഡയറിയിലെ താളുകളില്‍ നിന്ന് ക്രമാനുഗതമായി, ചങ്ങമ്പുഴയ്ക്കു മാത്രം സാദ്ധ്യമായ കൈവഴക്കത്തോടെ തന്റെ ജീവിതകഥയിലേക്ക് ആ പുസ്തകത്തിലെ ആഖ്യാനം വളരുന്നത് അദ്ഭുതത്തോടെയും ആരാധനയോടെയും കൂടിയല്ലാതെ എനിക്ക് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും ആ അപൂര്‍ണ്ണമായ ആത്മകഥ തന്നെയാണ് ഞാന്‍ വായിച്ചിട്ടുള്ള സ്വജീവിതാഖ്യാനങ്ങളില്‍ എന്നെ  ഏറ്റവും കൂടുതല്‍ വിനയാന്വിതനാക്കുന്നത്. (പതിനൊന്നു വയസ്സുള്ളപ്പോഴാണ് ഞാന്‍ അത് 'ആദ്യം വായിച്ചത്' എന്ന് പറഞ്ഞല്ലോ. "കട്ട് വായിച്ചത്' എന്നും കൂടി ചേര്‍ത്തില്ലെങ്കില്‍ തെറ്റായിപ്പോകും. ചങ്ങമ്പുഴയും മറ്റും മുതിര്‍ന്നവര്‍ (എന്റെ അമ്മയും അച്ഛനും ഉള്‍പ്പെടെ) ധാരാളമായി വായിക്കുകയും അവരുടെ സദസ്സുകളില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാവില്ലല്ലോ. പക്ഷെ പതിനൊന്നാം വയസ്സില്‍ ചങ്ങമ്പുഴയുടെ ആത്മകഥയില്‍ നിന്ന് "സാഡിസ്റ്റ്' എന്ന വാക്കിന്റെ അര്‍ഥം ഞാന്‍ മനസ്സിലാക്കിയിരുന്നു).

jayachandran

ചങ്ങമ്പുഴശൈലി അനുകരിക്കുക എന്ന അവിവേകത്തിനു