Wednesday, 20 October 2021

Bolivian election


Text Formatted

ബൊളീവിയ അവതരിപ്പിക്കുന്നു, ലോകത്തിന് ഒരു ഇടതുപക്ഷ ബദല്‍

ഇവോ മൊറാലെസിന്റെ കീഴില്‍ ആരംഭിച്ച ബൊളീവിയന്‍ സോഷ്യലിസ്റ്റ് പദ്ധതിയുടെ തുടര്‍ച്ചക്കായി പുതിയ പ്രസിഡന്റ് ലുയിസ് ആര്‍സെ ചില പ്രധാന നയങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അവ വലതുപക്ഷ ഭരണകൂടങ്ങളുടെ ജനവിരുദ്ധതക്ക് ഒരു ബദല്‍ കൂടിയാണ്

Image Full Width
Image Caption
ബൊളീവിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലുയീസ് ആര്‍സെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദാവീദ് ചോക്കെഉവാങ്കയും, 2020.
Text Formatted

2019 നവംബര്‍ 10 ന്, പ്രസിഡന്റ് ഏവോ മൊറാലേസ് അയ്മ രാജിവക്കണമെന്ന് ജനറല്‍ വില്യംസ് കലിമാന്‍ ‘നിര്‍ദ്ദേശി'ച്ചതോടെ ഒരു അട്ടിമറി ബൊളീവിയന്‍ ജനതക്കുമേല്‍ വന്നുപതിച്ചു. തനിക്കും കുടുംബത്തിനും തന്റെ രാഷ്ട്രീയ പാര്‍ട്ടിക്കും എതിരെ അതിക്രമങ്ങളും ഭീഷണികളും ഉണ്ടായതിനെത്തുടര്‍ന്ന് മൊറാലെസ് പ്രസിഡന്റ് സ്ഥാനം വിട്ടൊഴിഞ്ഞ് മെക്സിക്കോയിലേക്കുപോയി, പിന്നീട് അര്‍ജന്റീനയില്‍ അഭയം തേടി. 

മൊറാലെസ് നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമായിരുന്ന ഒരു തെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് അട്ടിമറി സംഘടിപ്പിക്കപ്പെടുന്നത്.  ആ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് അഥവാ OAS ചോദ്യം ചെയ്യുകയായിരുന്നു. ഈ സംഘടനയുടെ ഫണ്ടിംഗിന്റെ 60 ശതമാനവും യു.എസ് സര്‍ക്കാരില്‍ നിന്നാണ്. മൊറാലെസിന്റെ മൂന്നാം കാലാവധി അവസാനിക്കാന്‍ അപ്പോഴും മാസങ്ങള്‍ ബാക്കിയുണ്ടായിരുന്നു എന്നത് ലോകമെമ്പാടുമുള്ള ലിബറലുകളെ അലട്ടിയില്ല. 2019 ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിരുന്നു എന്