Monday, 18 October 2021

നാലംദാ യാത്ര


Text Formatted

ഒരു യാത്ര കൊണ്ടൊന്നും ഒരിക്കലും
​​​​​​​തീരാത്ത ഒരേയൊരു യാത്ര

ജ്ഞാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരമായിട്ടായിരിക്കാം നാലംദാ ഇന്നു സഞ്ചാരിയെ കാത്തുനില്‍ക്കുന്നത്. അതു കേവലം കണ്ടുകാഴ്ചകളുടെ മ്യൂസിയം അല്ലാതാവുന്നത് അതുകൊണ്ടാണ്.

Image Full Width
Image Caption
നാലംദാ എന്ന ബുദ്ധിസ്റ്റ് മഹാവിഹാരം  ( നാലംദാ സർവകലാശാല ).
Text Formatted

പുറപ്പെട്ടുപോവുന്ന യാത്രകളുണ്ട്. എങ്ങുമെത്താത്തവയും. തന്നിലേക്കു വന്നു ചേരുന്ന യാത്രകളുണ്ട്. എന്നാല്‍, ഒരു ജീവിതകാലം മുഴുവന്‍ തന്നില്‍ത്തന്നെ നില്‍ക്കാത്തതും. ഏതു യാത്രയും പുറപ്പെടുന്നതിനു മുമ്പുള്ള ഒരു ലക്ഷ്യസ്ഥാനമല്ല. അവിടെ നിന്നും മുന്നോട്ടുപോവേണ്ടുന്ന ഒരു ഇടത്താവളം മാത്രമാണ്. പുതിയ കാലത്ത് എന്തും വീട്ടുപടിക്കലെത്തുന്ന സാധ്യതയില്‍, ആർക്കെങ്കിലും എങ്ങോട്ടെങ്കിലും പുറപ്പെട്ടുപോവാനുണ്ടോ ? ടെക്സ്റ്റ് ബുക്കുകളിലെ അറിവു മാത്രം മതിയാവും ജീവിതത്തില്‍ വിജയം നേടാനെന്നു വന്നുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്, അറിവു തേടി എന്തിനു യാത്ര പോകണം. ലോകമായ ലോകത്തെ എല്ലാ കാഴ്ചകളും വിരുന്നുമുറിയിലെത്തുന്ന പോസ്റ്റ് മോഡേണ്‍ കാലത്ത്, കണ്ണില്‍ നിറയ്ക്കുന്ന കാഴ്ചകള്‍ തേടി ഒരിക്കലും പുറപ്പെട്ടുപോവേണ്ടിവരുന്നില്ല.

എന്നാല്‍ ചില സ്ഥലങ്ങളുണ്ട്. അവ ചെന്നെത്തേണ്ടുന്ന ഏതെങ്കിലും ഇടമല്ല. വരിക വരികെന്നു വിളിക്കുന്ന കാഴ്ചകളല്ല. അവിടെ ഏതെങ്കിലും ഒരിടത്തു മാത്രമായിരിക്കില്ല ചെന്നെത്തേണ്ടതും. അവിടെ മോഹിപ്പിക്കുന്ന ഒന്നും കണ്ടെന്നിരിക്കില്ല. എന്നാലും, അത് അവിടെ എവിടെയോ ഉണ്ടായിരുന്നു. കാലങ്ങളെത്രയോ. എത്രയോ നൂറ്റാണ്ടുകള്‍ പഴുത്തിലകള്‍ പോലെ കൊഴിഞ്ഞുപോവുന്നത് അതു കണ്ടിരിക്കുന്നു. എന്തൊക്കെ അതു മനസിലും ഉടലിലും മനനം ചെയ്തിരിക്കുന്നു. ഉടലിനെത്തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഇതല്ല, ഇതല്ല എന്നു കരഞ്ഞിരിക്കുന്നു. ഇവിടെയല്ല ഇവിടെയല്ല എന്നു ഒഴിഞ്ഞിരിക്കുന്നു. എല്ലാം ഞാനാണ് എന്നു പറയുന്ന ഒരു കാലത്തെയല്ല അത് ഉള്ളടക്കം പിടിച്ചിരിക്കുന്നത്. എല്ലാം എന്റെയാണ് എന്ന ഊറ്റമല്ല അതു വിളിച്ചുപറയുന്നത്. ഞാന്‍ മാത്രം ശരിയെന്നല്ല അതു പ്രാർഥിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം എന്റെ കീഴിലാണ് എന്ന നെഞ്ചൂക്കിന്റെ പ്രകടനം ആയിരുന്നില്ല അത്.

നാ അല്‍ ഇലം ദാ...കൂട്ടിവായിച്ചാല്‍, നാലംദാ.. അതു ലോപിച്ചും പച്ചപ്പരിഷ്‌കാരം ചേർത്തും നാളന്ദയും നളന്ദയും ആയിരിക്കുന്നു. നളന്ദ എന്നെഴുതിയാല്‍ മാത്രം മാർക്കു കിട്ടുന്ന ഉത്തരം. എന്നാല്‍, ഒരു കാലത്ത്